വനിതാ താരം പുരുഷനെന്ന് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍!!

സൂറിക്ക്: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം കാസ്റ്റര്‍ സെമന്യ ജൈവശാസ്ത്രപരമായി പുരുഷനാണെന്ന് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍. അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിക്കുകയും ചെയ്തു.

വനിതാ അത്‌ലറ്റുകളില്‍, പുരുഷഹോര്‍മാണായ ടെസ്‌റ്റോസ്റ്റിറോണിന്‍റെ പരിധിയില്‍ കൂടരുതെന്ന നിബന്ധന കൊണ്ടുവരാന്‍ ഐഎഎഎഫ് തയ്യാറെടുക്കുന്നതിനിടെയാണിത്‌. പുരുഷ ഹോര്‍മോണ്‍ അളവ് സാധാരണയിലും കൂടുതലുള്ള വനിതാ താരങ്ങളെ 1500, 800, 400 മീറ്റര്‍ മത്സരങ്ങളില്‍ നിന്നും വിലക്കും.

ഇതിനെതിരെ 28കാരിയായ സെമന്യ നിയമയുദ്ധം നടത്തി വരികയായിരുന്നു  ഫെബ്രുവരിയില്‍ നടന്ന വിചാരണ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. സെമന്യയുടെ അപ്പീല്‍ നേരത്തെ കോടതി തള്ളിയിരുന്നു. സ്ത്രീയാണ് താനെന്നും അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നു അന്ന് സെമന്യ പ്രതികരിച്ചിരുന്നത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ബുറുണ്ടിയുടെ ഫ്രാന്‍സിന്‍ നിയോന്‍സഭ, കെനിയയുടെ മാര്‍ഗരറ്റ് വാംബുയി എന്നിവര്‍ക്കെതിരെയും അത്‌ലറ്റിക് ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. അത്‌ലറ്റുകളില്‍ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവിന് പരിധി നിശ്ചയിച്ചില്ലെങ്കില്‍ വനിതാ വിഭാഗത്തില്‍ നീതി പൂര്‍വമായ മത്സരം നടക്കില്ലെന്നായിരുന്നു ഐഎഎഎഫിന്‍റെ നിലപാട്.

2016 ലോകകപ്പില്‍ വനിതാ വിഭാഗം 800 മീറ്ററില്‍ സ്വര്‍ണം നേടിയ താരമാണ് കാസ്റ്റര്‍ സെമന്യ. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു തവണയും(2009, 2011, 2017) സെമന്യ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. അതേസമയം, സെമന്യയ്ക്ക് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

സെമന്യയെ മാത്രം ഉദ്ദേശിച്ചാണ് പുതിയ നിയമമെന്നും അതിനെ ചെറുക്കുമെന്നും സ്‌പോര്‍ട്സ് മന്ത്രി ടോക്കോസിലെ സാസ വ്യക്തമാക്കിയിരുന്നു. സെമന്യയുടെ അസാമാന്യ പ്രകടനങ്ങളാണ് അവരെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കാന്‍ കാരണമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts