സംസ്ഥാന ബജറ്റിൽ സിനിമാ പ്രേമികൾക്ക് സന്തോഷ വർത്ത

ബെംഗളൂരു: സംസ്ഥാനത്തെ തിയറ്ററുകളിലെയും മള്‍ട്ടിപ്ലക്സുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിക്കാൻ തീരുമാനം.

മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് സിനിമാ പ്രേമികളെ സന്തോഷിപ്പിക്കുന്ന ഈ പ്രഖ്യാപനമുള്ളത്.

2017ലും സിദ്ധരാമയ്യ സർക്കാർ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകായിരുന്നു.

കന്നഡ സിനിമാ മേഖലയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനം സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങാനും തീരുമാനിച്ചു.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

കന്നഡ സിനിമകള്‍ക്ക് നിലവിലെ ഒടിടി പ്ലാറ്റ്ഫോമുകള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്ന പരാതി സിനിമാ മേലയില്‍ നിന്ന് ഉയർന്നുവന്നിരുന്നു.

രക്ഷിത് ഷെട്ടി, റിഷഭ് ഷെട്ടി ഉള്‍പ്പെടെയുള്ളവർ ഈ പരാതി ഉന്നയിച്ചിരുന്നു. പിന്നാലെയാണ് കന്നഡ സിനിമകള്‍ക്കായി ഒടിടി എന്ന ആശയം സർക്കാർ ബജറ്റില്‍ അവതരിപ്പിച്ചത്.

കന്നഡ സിനിമകളുടെ ഡിജിറ്റല്‍, ഡിജിറ്റല്‍ ഇതര ആർക്കെയ്വ്സ് സൃഷ്ടിക്കുന്നതിനായി മൂന്ന് കോടി രൂപ അനുവദിച്ചു.

സിനിമയ്ക്ക് വ്യവസായ പദവി നല്‍കാനും കർണാടക സർക്കാർ തീരുമാനിച്ചു. വ്യവസായ പദവി ലഭിക്കുന്നതു വഴി സംസ്ഥാനത്തിന്റെ വ്യാവസായിക നയത്തിന് കീഴിലുള്ള പ്രയോജനങ്ങള്‍ നേടാൻ സാധിക്കും.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

കർണാടക ഫിലിം അക്കാദമിയുടെ രണ്ടര ഏക്കർ സ്ഥലത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പുതിയ മള്‍ട്ടിപ്ലക്സ് സമുച്ചയം നിർമിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
[masterslider id="10"]

Related posts