തൊപ്പി ധരിച്ച് ഇഫ്താർ വിരുന്നിൽ നടൻ വിജയ്; ചിത്രങ്ങൾ വൈറൽ 

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് റംസാൻ മാസത്തിന്റെ ഭാഗമായി ഇഫ്‌താർ വിരുന്നൊരുക്കി.

റംസാൻ മാസത്തില്‍ നോമ്പ് തുറക്കുന്നതിന് മുമ്പുള്ള പ്രാർത്ഥനകളില്‍ പങ്കെടുത്ത നടൻ തലയില്‍ തൊപ്പിയും തൂവെള്ള വസ്ത്രവും അണിഞ്ഞാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇതിന് മുന്നോടിയായി ഒരു ദിവസത്തെ വ്രതവും താരം അനുഷ്‌ഠിച്ചുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകള്‍.

ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു ഗംഭീരമായ ഇഫ്‌താർ വിരുന്ന് നടന്നത്.

ചടങ്ങിലേക്ക് വരുന്ന താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ വലിയ രീതിയില്‍ വൈറലായിരുന്നു.

പ്രദേശത്തെ 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു.

സാധാരണക്കാരടക്കം 3000ത്തിലധികം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് സൂചന.

പ്രാർത്ഥനയില്‍ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടം പുരുഷന്മാർക്കിടയില്‍ വിജയ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

  ഇന്ത്യ സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറി; ഇനി ലഭിക്കുക ചിപ്പ് പതിപ്പിച്ച ഇ–പാസ്പോർട്ട്; സവിശേഷതകൾ ഇങ്ങനെ

ഓണ്‍ലൈനില്‍ വ്യാപകമായി പങ്കിട്ട മറ്റൊരു വീഡിയോയില്‍, പരിപാടിയില്‍ പങ്കെടുത്തവരോട് വിജയ് നന്ദി പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.

പ്രാർത്ഥനാ സമയത്ത് തികഞ്ഞ ജാഗ്രതയോടെ വിജയ് കാത്തുനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതേസമയം, വിജയുടെ പ്രാർത്ഥനയുടെയും സമൂഹബന്ധത്തിന്റെയും നിമിഷങ്ങള്‍ പകർത്തിയ പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.

ഇതിന് പിന്നലെ വൈവിധ്യമാർന്ന സാംസ്‌കാരിക പാരമ്പര്യങ്ങള്‍ സ്വീകരിക്കാനും അവയെ പ്രോത്സാഹിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ആരാധകർ അകമഴിഞ്ഞ് പ്രശംസിക്കുകയാണ്.

നേരത്തെ തന്നെ വിജയ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകള്‍ പുറത്തുവന്നിരുന്നു.

അടുത്തിടെയാണ് താരം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് എന്നത് കൊണ്ട് തന്നെ ഈ ചടങ്ങ് പലരും പ്രതീക്ഷിച്ചതുമാണ്.

  വയനാട്ടിലെ ശക്തമായ മഴ; കബനി അണക്കെട്ട് നിറയാൻ അഞ്ച് അടി മാത്രം: കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് 100 അടി കടന്നു

എന്നാല്‍ ഇത്രയും ഗംഭീരമായ ഇഫ്‌താർ പാർട്ടി ഒരുക്കുമെന്ന കാര്യത്തില്‍ ആർക്കും ധാരണ ഉണ്ടായിരുന്നില്ല.

അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ശക്തിയാവുകയാണ് വിജയ് നേതൃത്വം നല്‍കുന്ന ടിവികെ ലക്ഷ്യമിടുന്നത്.

നിലവിലെ ഭരണകക്ഷിയായ ഡിഎംകെയെയും മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെയും നിരന്തരം വിമർശിക്കുന്ന വിജയ് കൂടുതല്‍ വിഭാഗങ്ങളെ തന്നിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്നാണ് വിലയിരുത്തല്‍.

സിനിമയിലെ നിലവിലുള്ള കടപ്പാടുകളും ബാധ്യതകളും പൂർത്തിയാക്കിയാല്‍ പൂർണമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനാണ് വിജയുടെ തീരുമാനം.

വലിയ നീക്കങ്ങളാണ് വിജയുടെ പാർട്ടി തമിഴ്‌നാട്ടില്‍ നടത്തുന്നത്.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ അടക്കമുള്ളവരെ രംഗത്തിറക്കാനാണ് ടിവികെയുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മഴക്കാലത്തിന് മുമ്പുള്ള മഴയിൽ നിറഞ്ഞത് 63 തടാകങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us