ജനസംഖ്യ ഒന്നരക്കോടി; ബിബിഎംപിയെ ഏഴ് മിനി കോർപറേഷനുകളായി വിഭജിക്കാൻ നീക്കം?; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരു നഗരത്തിൻ്റെ ഭരണം കൈയാളുന്ന തദ്ദേശസ്ഥാപനമായ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യെ വിഭജിക്കാനുള്ള ബില്ലിന്മേലുള്ള റിപ്പോർട്ട് നിയമസഭാ സംയുക്ത സമിതി സ്പീക്കർക്ക് സമർപ്പിച്ചു.

ബിബിഎംപിയെ ഏഴ് മിനി കോർപറേഷനുകളായി വിഭജിക്കാനാണ് 13 അംഗ സംയുക്ത നിയമസഭാ സമിതിയുടെ ശുപാർശ. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് 30 മാസവും ചീഫ് കമ്മീഷണർമാർ, സിറ്റി കമ്മീഷണർമാർ എന്നിവർക്ക് മൂന്നു വർഷവും കാലാവധിയാണ് ശുപാർശ ചെയ്യുന്നത്.

കർണാടക മുനിസിപ്പൽ കോർപറേഷൻ നിയമം 1976 പ്രകാരം, നിലവിൽ ബിബിഎംപി മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാലാവധി 12 മാസമാണ്.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

ഒന്നരക്കോടി ജനസംഖ്യയുളള ബെംഗളൂരു ഭരിക്കുന്ന ബിബിഎംപിയെ വിഭജിക്കാനായി ‘ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024’ ആണ് സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത്.

ഭരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക, അഴിമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ നീക്കം. സംയുക്ത നിയമസഭാ സമിതി റിപ്പോർട്ട് സമർപ്പിച്ചതോടെ ബില്ലിന്മേലുള്ള ചർച്ച നിയമസഭയിൽ നടക്കും.

സംയുക്ത സമിതിയുടെ റിപ്പോർട്ട് പ്രകാരം, ബിബിഎംപിയെ 10 ലക്ഷം ജനസംഖ്യയുള്ള ഏഴ് കോർപറേഷനുകളായാകും വിഭജിക്കുക.

ഒരു കോർപറേഷനിൽ ഒരു ചതുരശ്രകിലോമീറ്ററിൽ കുറഞ്ഞത് 5000 പേർ ഉണ്ടാകും. പുതിയതായി പ്രഖ്യാപിക്കുന്ന കോർപറേഷനുകളുടെ പേരിന് മുൻപിൽ ബെംഗളൂരു എന്ന് ഉൾപ്പെടുത്തും (ബെംഗളൂരു സൗത്ത് സിറ്റി കോർപറേഷൻ, ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷൻ

  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം

കോർപറേഷനുകളുടെ മേൽനോട്ടത്തിനും ഏകോപനത്തിനുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി സ്ഥാപിക്കാനും സമിതി ശുപാർശ ചെയ്യുന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ ബെംഗളൂരു വികസന വകുപ്പ് മന്ത്രിയുമാകും.

കൂടാതെ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുളള എംഎൽഎമാർ, എംപിമാർ, ഏഴ് മേയർമാരും ബിഎംആർസിഎൽ, ബിഡബ്ലുഎസ്എസ്ബി, ബിഡിഎ തുടങ്ങിയ ഏജൻസികളുടെ തലവന്മാർ എന്നിവർ അംഗങ്ങളാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts