മൊബൈൽ ഫോണുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വില കുറയും 

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ എട്ടാം ബജറ്റില്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വരെ നികുതിയിളവ്.

അർബുദ രോഗ മരുന്ന് ഉള്‍പ്പടെയുള്ള ജീവൻരക്ഷാമരുന്നുകളുടെ നികുതിയും ധനമന്ത്രി കുറച്ചിട്ടുണ്ട്.

അർബുദത്തിന് ഉള്‍പ്പടെ ഉപയോഗിക്കുന്ന 36 ജീവൻരക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവയാണ് കേന്ദ്രസർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ഇവയുടെ വില കുറയുന്നതിന് വഴിയൊരുങ്ങും.

ഓപ്പണ്‍ സെല്‍സിനും അതിന്റെ മറ്റ് ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവ അഞ്ച് ശതമാനമാക്കി കുറക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.

കൊബാള്‍ട്ട്,സ്ക്രാപ്പ്, ലിഥിയം അയണ്‍, സിങ് എന്നിവ ഉള്‍പ്പടെയുള്ള 12 മിനറലുകളുടെ ഇറക്കുമതതി തീരുവ കുറയും. ഇലക്‌ട്രിക് വാഹനങ്ങളുടേയും മൊബൈല്‍ ഫോണുകളുടേയും ബാറ്ററിയുടെ നിർമാണഘടകങ്ങളുടെ നികുതിയും കേന്ദ്രസർക്കാർ കുറച്ചിട്ടുണ്ട്.

തുകല്‍ ജാക്കറ്റുകള്‍, ഷൂസുകള്‍, ബെല്‍റ്റ്, പേഴ്സ് എന്നിവയുടെ വിലയും കുറയും. സംസ്കരിച്ച ഫിഷ് പേസ്റ്റിന്റെ നികുതി കുറക്കുമെന്നും അറിയിച്ചു.

ഫ്ലാറ്റ് പാനല്‍ ഡിസ്‍പ്ലേയുടെ നികുതി 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വർധിക്കും. സാമൂഹ്യ ക്ഷേമ സർചാർജും ഉയരും.

ആദായ നികുതിയില്‍ വൻ ഇളവ് പ്രഖ്യാപിച്ചാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ എട്ടാം ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 12 ലക്ഷം വരെ ഇനി മുതല്‍ ആദായ നികുതിയുണ്ടാവില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us