മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ മാർച്ച്‌ ഒന്നു മുതൽ ആധാർ മുഖേന

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാര്‍ച്ച്‌ ഒന്ന് മുതല്‍ ആധാര്‍ മുഖേനയാക്കാന്‍ തീരുമാനം.

ഇതിന് മുന്നോടിയായി വാഹന ഉടമകള്‍ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബര്‍ പരിവാഹന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് ഗതാഗത കമീഷണര്‍ നിര്‍ദേശം നല്‍കി.

ഇസേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി മൊബൈല്‍ നമ്ബര്‍ പരിവാഹനില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഫെബ്രുവരി 1 മുതല്‍ 28 വരെയാണ് അപ്‌ഡേറ്റ് ചെയ്യാന്‍ അവസരം. ആര്‍ ടി ഒജോയന്റ് ആര്‍ടിഒ ഓഫിസുകളില്‍ പ്രത്യേക കൗണ്ടറുകളും അപ്‌ഡേറ്റുകള്‍ ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെര്‍മിറ്റ് സേവനങ്ങള്‍, ഫിനാന്‍സ് സേവനങ്ങള്‍ തുടങ്ങിയവ നേരത്തെ ആധാര്‍ അധിഷ്ഠിതമാക്കിയിരുന്നു. ആധാര്‍ നമ്ബറിന് പുറമെ, ബദല്‍ സൗകര്യമെന്ന നിലയില്‍ മൊബൈല്‍ നമ്ബര്‍ കൂടി നല്‍കി ഒടിപി സ്വീകരിച്ച്‌ ഓണ്‍ലൈന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു.

ആധാര്‍ നല്‍കിയാല്‍ ആധാര്‍ ലിങ്ക് ചെയ്ത നമ്ബറിലേക്കും മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ ആ നമ്പറിലേക്കും ഒടിപി എത്തുമായിരുന്നു.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

എന്നാല്‍ ഇടനിലക്കാര്‍ തങ്ങളുടെ മൊബൈല്‍ നമ്ബര്‍ നല്‍കി ഒടിപി സ്വീകരിച്ച്‌ നടപടികള്‍ പുര്‍ത്തിയാക്കുന്ന സ്ഥിതിയായി. ക്രമേണ ആധാറില്ലാതെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുന്ന രീതി മാത്രമായി ഇത് അവസാനിപ്പിച്ചാണ് ആധാറില്‍ മാത്രമായി ഒടിപി സേവനം പരിമിതപ്പെടുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
[masterslider id="10"]

Related posts