രാമനഗരയിൽ ആനശല്യം നേരിടാൻ 26 കിലോമീറ്റർ റെയിൽവേ ബാരിക്കേഡ് നിർമിക്കും

ബെംഗളൂരു : രാമനഗരയിൽ കാട്ടാനശല്യത്തിന് പരിഹാരമായി 26 കിലോമീറ്റർ റെയിൽവേ വേലി സ്ഥാപിക്കുമെന്ന് വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചു. ഇതിനായി 40 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് മനുഷ്യജീവന് ഭീഷണിയാവുകയാണ്. കൃഷി നശിപ്പിക്കുന്നതും പതിവാണ്.

അതിനാൽ റെയിൽവേ വേലിസ്ഥാപിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും രാമനഗര ജില്ലാ കമ്മിഷണറുടെ ഓഫീസിൽച്ചേർന്ന അവലോകനയോഗത്തിനുശേഷം മന്ത്രി പറഞ്ഞു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

രാമനഗരജില്ലയിൽ കാട്ടാനശല്യം രൂക്ഷമായ 85 സ്ഥലങ്ങളുണ്ട്. അതിനാൽ കാട്ടാനകൾ ജനവാസമേഖലയിലിറങ്ങിയാൽ ഗ്രാമവാസികൾക്ക് ഉടനടി വിവരം ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കാട്ടാനകളിറങ്ങിയാൽ വിവരം വാട്‌സാപ്പിലൂടെ ഗ്രാമവാസികളെ അറിയിക്കാൻ ജില്ലാ, താലൂക്ക്, പഞ്ചായത്ത് ജീവനക്കാർക്ക് നിർദേശമുണ്ട്.

കാട്ടാനകൾക്കും മറ്റു വന്യമൃഗങ്ങൾക്കും ആവശ്യത്തിന് ഭക്ഷണവും വെള്ളവും വനത്തിൽ തന്നെ ലഭ്യമാകാനുള്ള സാഹചര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts