വാണിജ്യ – വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് ശേഷം വനിതാ ജീവനക്കാർ ജോലി ചെയ്യരുത്; തൊഴിൽ വകുപ്പ്

ബെംഗളൂരു: വാണിജ്യ – വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് വനിതാ ജീവനക്കാർ ജോലി ചെയ്യരുതെന്ന് നിർദേശവുമായി തൊഴിൽ വകുപ്പ്. രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യണമെങ്കിൽ സ്ഥാപന ഉടമകൾ വനിതാ ജീവനക്കാരിൽ നിന്നും രേഖാമൂലമുള്ള സമ്മതം വാങ്ങണം. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ഗതാഗത സൗകര്യം ഒരുക്കണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു. ഷോപ്പുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്നതിനായി തൊഴിൽ വകുപ്പ് പ്രഖ്യാപിച്ച പുതിയ വ്യവസ്ഥകളുടെ ഭാഗമായാണ് നിർദേശം. സ്ത്രീകൾ ജോലി ചെയ്യുന്ന ചെറുതും…

Read More

വള്ളം എത്തി , വെള്ളം കളി തുടങ്ങിയാലോ : പുന്നമടയിൽ ഇന്ന് എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളി .

ആലപ്പുഴ: വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും.

Read More

സംസ്ഥാനത്തെ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാം; നിബന്ധനകൾ ഇങ്ങനെ

ബെംഗളൂരു: പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വർഷത്തിലെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. 1961ലെ കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് അനുസരിച്ച് തൊഴിൽ വകുപ്പ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. 2021 ജനുവരി രണ്ടിന് സർക്കാർ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച്, രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന…

Read More

അർജുന്റെ മടക്കയാത്ര; മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കണ്ണാടിക്കലിലേക്ക് എത്തി; അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം

കാസർകോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് മണിക്കൂറുകള്‍ക്കകം കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലർച്ചെ രണ്ടരയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമർപ്പിച്ചു. കാ​ർ​വാ​റി​ലെ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ർ​ജു​ന്റെ ഭൗ​തി​ക​ശ​രീ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഡി.​എ​ൻ.​എ പ​രി​ശോ​ധാ​ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​ന്…

Read More

നഗരത്തിൽ വീട് വാടകയ്ക്ക് വേണോ ? ബാച്ചിലേഴ്സിന് വരുന്നു എട്ടിന്റെ പണി

ബെംഗളൂരു: നഗരത്തിലെ മഹാലക്ഷ്മിയുടെ ദാരുണമായ കൊലപാതകത്തിൽ സിലിക്കൺ സിറ്റിയിലെ ജനങ്ങൾ ഞെട്ടി. എന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻപോകുന്നത് നഗരത്തിലെത്തുന്ന ബാച്ചിലേഴ്സിനെയാണ്. ബെംഗളൂരുവിലെ വീട്ടുടമസ്ഥരാണ് കൂടുതൽ ആശങ്കാകുലരായിരിക്കുന്നത് . ബാച്ചിലേഴ്സിന് വീട് നൽകില്ലെന്ന് ഒരുവിധത്തിൽ പെട്ട എല്ലാ വീട്ടുടമസ്ഥരും ഇതിനോടകം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. തെളിവിനായി ആധാർ കാർഡും വോട്ടർ ഐഡി കോപ്പിയും വാങ്ങിയിട്ടും പ്രയോജനമില്ലെന്നാണ് ഇവർ പറയുന്നത്. ചിലർ നൽകുന്ന ആധാർ കാർഡും മറ്റു രേഖകളും വ്യാജമാണെന്നും അവ ഉപയോഗിച്ച് വാടകയ്ക്ക് താമസിക്കുന്നവരുടെ ഉറവിടം കണ്ടെത്തുക പ്രയാസമാണെന്നും വാടക ഉടമകൾ പരാതിപ്പെടുന്നു. കുറ്റകൃത്യങ്ങൾ പെരുകിയതോടെ…

Read More

18 വയസ്സുകാർക്ക് ആധാർ: പുതിയ നിബന്ധനകൾ നിലവിൽ

18 വയസ്സ് പൂർത്തിയായവർക്ക് ആധാർ കാർഡ് നൽകുന്നതിന് പുതിയ നിബന്ധനകൾ നിലവിൽ വന്നിരിക്കുകയാണ്. വ്യാജ ആധാർ വിതരണം തടയുന്നതിനായി, ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആധാർ എൻറോൾമെന്റ് സമയത്ത് നൽകിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാർ നൽകുകയുള്ളൂ. അപേക്ഷ സമയത്ത് നൽകിയ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ പോർട്ടലിലേക്കാണ് എത്തുക. എറണാകുളം, തൃശൂർ ജില്ലകളിൽ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളിൽ വില്ലേജ് ഓഫിസർമാരുമാണ് സ്ഥിരീകരണം നടത്തുന്നത്. 18 വയസ്സ് പൂർത്തിയായവരുടെ ആധാർ എൻറോൾമെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്. റിപ്പോർട്ട് വെരിഫിക്കേഷനായി…

Read More
Click Here to Follow Us