വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച അച്ഛന്‍റെ ജീവന്‍ രക്ഷിക്കാന്‍ എട്ടുവയസുള്ള മകന്‍ വളയം പിടിച്ചു!! ഒടുവിൽ സംഭവിച്ചത്..

ബെംഗളൂരു: ടാറ്റാ എയ്‌സ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച അച്ഛന്‍റെ ജീവന്‍ രക്ഷിക്കാന്‍ എട്ടുവയസുള്ള മകന്‍ വളയം പിടിച്ചു. സമയോചിതമായി പ്രവര്‍ത്തിച്ച മകന്‍ വാഹനത്തിന്‍റെ  സ്റ്റിയറിങ് തിരിച്ച് വന്‍ അപകടം ഒഴിവാക്കി. എന്നാല്‍ അച്ഛന്‍റെ മരണം കണ്‍മുമ്പില്‍ കാണാനായിരുന്നു  വിധി. തുമകൂരുവിൽ ചിക്കനായകനഹള്ളി താലൂക്കിലെ ഹുലിയുരിലാണ് സംഭവം.

തൊഴിലാളി ദിനത്തില്‍ ജീവിത മാര്‍ഗം തേടി ഇറങ്ങിയ ഡ്രൈവര്‍ക്ക് വാഹനമോടിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഒരു വ്യവസായ സ്ഥാപനത്തില്‍ നിന്നും പ്രഷര്‍ കുക്കറുകള്‍ ദൂരെയുള്ള കടയിലേക്ക് എത്തിക്കുന്നതിനായി മകനൊടൊപ്പം വാഹനത്തില്‍ പോകുകയായിരുന്നു 35-കാരനായ ഡ്രൈവര്‍ ശിവകുമാര്‍. എന്നാല്‍ ഏകദേശം 97 കിലോമീറ്ററോളം വാഹനമോടിച്ച ശിവകുമാറിന് പെട്ടെന്ന് നെഞ്ചുവേദന വന്നു. വാഹനം നിയന്ത്രണം തെറ്റുന്നത് കണ്ട് കൂടെയുണ്ടായിരുന്ന എട്ടുവയസ്സുകാരനായ മകന്‍ സ്റ്റിയറിങില്‍ പിടിച്ച് വാഹനം വെട്ടിച്ചുമാറ്റി റോഡരികില്‍ ചേര്‍ത്തു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

വേനലവധി ആയതോടെ മകൻ പിതാവിനെ ജോലിയില്‍ സഹായിക്കാന്‍ കൂടെ പോകുന്നത് പതിവായിരുന്നു. സമയോചിതമായി പ്രവര്‍ത്തിച്ചെങ്കിലും മകന്‍റെ ശ്രമങ്ങള്‍ക്ക് അച്ഛന്‍റെ  ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
[masterslider id="10"]

Related posts