ബെംഗളൂരു: വീട്ടുകാർക്കൊപ്പം ഹോട്ടലില്‍ ആഹാരം കഴിച്ചിറങ്ങിയ യുവതിക്കുനേരെ യുവാക്കള്‍ പൊതുസ്ഥലത്ത് നടത്തിയ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നടപടി ഉറപ്പുമായി മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാള്‍. കഴിഞ്ഞ ഞായറാഴ്ച രാത്രി 11നുണ്ടായ സംഭവത്തില്‍ ശനിയാഴ്ചയാണ് കമീഷണറുടെ ഇടപെടല്‍. പാണ്ഡേശ്വരം വനിത പോലീസും ബാർകെ പോലീസും തന്റെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് യുവതി ആക്രമണ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയായിരുന്നു. യുവതി പറയുന്നത്: ‘കഴിഞ്ഞ മാസം 25ന് രാത്രി ഒമ്പതരയോടെ മംഗളൂരു ലാല്‍ബാഗിലെ ഹോട്ടലില്‍ വീട്ടുകാർക്കൊപ്പം കയറി. 11നാണ് ആഹാരം കഴിച്ചത്.വാഷ്റൂമില്‍ ചെന്നപ്പോള്‍ സ്ത്രീകളുടെ…
Read MoreDay: 1 September 2024
സീതാറാം യെച്ചൂരി ആശുപത്രിയിൽ
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആശുപത്രിയിൽ. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ) പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സയിലാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഓഗസ്റ്റ് 19 നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റി. യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
Read More‘സിനിമയില്‍ ശക്തികേന്ദ്രങ്ങളില്ല’ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒടുവില്‍ പ്രതികരിച്ച് മമ്മൂട്ടി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന് ആമുഖത്തോടെയാണ് മമ്മൂട്ടി പോസ്റ്റ് ആരംഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി.…
Read Moreകാട്ടുപന്നിയെ കൊല്ലാൻ നാടൻ ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറി; വിദ്യാർഥി മരിച്ചു
ബെംഗളൂരു:നാടൻബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കോളേജ് വിദ്യാർഥി മരിച്ചു. ബെംഗളൂരുവിനടുത്ത് ദൊഡ്ഡനല്ലാല സ്വദേശി എൻ. പവനാണ് (20) മരിച്ചത്. ഒപ്പമുള്ള അച്ഛൻ നാഗേഷ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. വീടിന് നാശമുണ്ടായി. കെ.ആർ. പുരയിലെ സ്വകാര്യ കോളേജിൽ ബി.സി.എ. വിദ്യാർഥിയാണ്. കാട്ടുപന്നിയെ കൊല്ലാനായി നാടൻബോംബുണ്ടാക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് ബെംഗളൂരു റൂറൽ എസ്.പി. സി.കെ. ബാബ പറഞ്ഞു. കാടിനോടുചേർന്നുള്ള സ്ഥലത്ത് ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞു. ഹൊസകോട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ
ബെംഗളൂരു: ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രവർത്തകനെന്നു കരുതുന്ന അസീസ് അഹമ്മദിനെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പിടികൂടി. രാജ്യം വിടാനൊരുങ്ങുമ്പോഴായിരുന്നു അസീസിന്റെ അറസ്റ്റെന്ന് എൻ.ഐ.എ. അറിയിച്ചു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതിന് ഹിസ്ബത് തഹ്‌റീർ പ്രവർത്തകർക്കെതിരേ തമിഴ്‌നാട്ടിൽ നടന്നുവരുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് അസീസിന്റെ അറസ്റ്റ്. 70 വർഷംമുൻപ് ആരംഭിച്ച സംഘടനയെ പലരാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിലായിരുന്നു. അസീസ് ഉൾപ്പെടെ ചിലർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പ്രഭാഷണ പരിപാടികളിലൂടെയാണ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. പ്രഭാഷണങ്ങൾ നടത്തുന്നതിൽ പ്രധാനി…
Read Moreബെംഗളൂരു-മൈസൂരു പാതയിൽ വാഹനങ്ങൾക്ക് അതിവേഗം; ദിവസം, 1.23 ലക്ഷം കേസുകൾ
ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാനാവാതെ ട്രാഫിക് പോലീസ്. എ.ഐ. ക്യാമറകളുൾപ്പെടെ സ്ഥാപിച്ച് അതിവേഗക്കാരുടെ പേരിൽ നിയമനടപടി സ്വീകരിക്കുന്നത് തുടരുമ്പോഴും നിയമലംഘനത്തിന് കുറവില്ല. ഓഗസ്റ്റ് ഒന്നുമുതൽ 26 വരെയുള്ള കണക്കുപ്രകാരം ഈ പാതയിൽ അതിവേഗത്തിന് പോലീസ് രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 1,23,000 കടന്നു. പാതയിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറകളുടെയും 48 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് ക്യാമറകളുടെയും സഹായത്തോടെ രജിസ്റ്റർചെയ്ത കേസുകളാണിത്. ഒരു കേസിൽ ട്രാഫിക് പോലീസ് ഈടാക്കുന്ന പിഴ ആയിരം രൂപയാണ്. മണിക്കൂറിൽ 100 കിലോമീറ്ററാണ് ഈ പാതയിൽ അനുവദനീയമായ…
Read Moreബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 9.12നായിരുന്നു ഭൂചലനം. കടലില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തൈ നാഗലാന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. നോക്ലാക്ക് നഗരത്തിലാണ് അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായതിന് സമാനമായി 10 കിലോമീറ്റര്‍ ആഴത്തിലാണ് നാഗലാന്‍ഡില്‍ ഉണ്ടായ ഭൂചലനത്തിന്റേയും പ്രഭവകേന്ദ്രം.
Read Moreകൊലപാതകക്കേസിൽ പ്രതിയായ കന്നഡനടൻ ദർശന് പ്രത്യേക പരിഗണന: ജയിൽ ഡി.ജി.പി.ക്ക് നോട്ടീസ്
ബെംഗളൂരു : കൊലപാതകക്കേസിൽ പ്രതിയായ കന്നഡനടൻ ദർശന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രത്യേക പരിഗണന ലഭിച്ച സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് ജയിൽ ഡി.ജി.പി.ക്ക് സർക്കാർ നോട്ടീസയച്ചു. സംഭവത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നോട്ടീസയച്ചത്. ദർശനും സഹതടവുകാരും ജയിൽമുറിക്കുപുറത്തെ പൂന്തോട്ടത്തിൽ കസേരയിട്ട് ഒരുമിച്ചിരിക്കുന്നതിന്റെയും ചായകുടിക്കുന്നതിന്റെയും സിഗരറ്റ് വലിക്കുന്നതിന്റെയും വീഡിയോകോൾ ചെയ്യുന്നതിന്റെയും ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത് ജയിൽ അധികൃതർക്കുനേരേ വലിയ വിമർശനമുയർത്തി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ദർശന്റെപേരിൽ കേസെടുത്തിട്ടുണ്ട്. ഇതിനുപിന്നാലെ ദർശനെ ബല്ലാരി ജയിലിലേക്ക് മാറ്റി. ദർശനെയും മറ്റ് ഒൻപതു…
Read Moreശ്രദ്ധിക്കുക ഒരു മണിക്കൂറിനുള്ളില്‍ ബെംഗളൂരു-മൈസൂരു ഹൈവേ കടക്കരുത്, പണി കിട്ടും
ബെംഗളൂരു: വിശാലമായ ബെംഗളൂരു-മൈസൂരു ഹൈവേ, വാഹനവുമായി എത്തിയാല്‍ ആർക്കായാലും കാലൊന്നു കൊടുത്ത് 100-110 സ്പീപിഡില്‍ പറക്കാൻ തോന്നും. നീണ്ടുകിടക്കുന്ന ഹൈവേ യാത്രയില്‍ വേഗം കൂടുന്നത് പലരും അറിയാറില്ല, കേരളം അല്ലല്ലോ എന്ന് കരുതി വണ്ടി പറപ്പിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇനി സൂക്ഷിച്ചോ, ഇനി അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ എട്ടിന്‍റെ പണി കിട്ടും. അമിത വേഗക്കാരെ പൊക്കാൻ പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ പണി തുടങ്ങി. മലയാലികളടക്കം നിരവധി പേർക്ക് കനത്ത ഫൈൻ ചുമത്തിയിരിക്കുകയാണ് പൊലീസ്. ക്യാമറ സ്ഥാപിച്ചതിന് ശേഷം ഓഗസ്റ്റ് 26 വരെ 89,200 കേസുകളാണ്…
Read Moreനാട്ടിലേക്കുള്ള ഓണയാത്ര തിരക്ക്; യെലഹങ്ക-എറണാകുളം ഗരീബ് രഥ് ഇന്ന് മുതൽ
ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-എറണാകുളം റൂട്ടില്‍ ആഴ്ചയിൽ മൂന്ന് സർവീസുകൾ ഗരീബ് രഥ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയുള്ള ഞായർ, ബുധൻ വെള്ളി ദിവസങ്ങളിൽ എറണാകുളത്ത് നിന്നും യെലഹങ്കയിലേക്കും, സെപ്റ്റംബർ രണ്ട് മുതൽ ഏഴ് വരെ തിങ്കൾ, ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ യെലഹങ്കയിൽ നിന്ന് എറണാകുളത്തേക്കുമാണ് സർവീസ്. എറണാകുളത്ത് നിന്നുള്ള ട്രെയിന്‍ ഉച്ചയ്ക്ക് 12.40ന് (06101) പുറപ്പെടും. തൃശൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, വൈറ്റ്ഫീല്‍ഡ്, കെ.ആര്‍. പുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. രാത്രി 11 മണിയ്ക്ക്…
Read More