നാട്ടിലേക്കുള്ള ഓണയാത്ര തിരക്ക്; യെലഹങ്ക-എറണാകുളം ഗരീബ് രഥ് ഇന്ന് മുതൽ

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-എറണാകുളം റൂട്ടില്‍ ആഴ്ചയിൽ മൂന്ന് സർവീസുകൾ ഗരീബ് രഥ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ.

സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയുള്ള ഞായർ, ബുധൻ വെള്ളി ദിവസങ്ങളിൽ എറണാകുളത്ത് നിന്നും യെലഹങ്കയിലേക്കും, സെപ്റ്റംബർ രണ്ട് മുതൽ ഏഴ് വരെ തിങ്കൾ, ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ യെലഹങ്കയിൽ നിന്ന് എറണാകുളത്തേക്കുമാണ് സർവീസ്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

എറണാകുളത്ത് നിന്നുള്ള ട്രെയിന്‍ ഉച്ചയ്ക്ക് 12.40ന് (06101) പുറപ്പെടും. തൃശൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, വൈറ്റ്ഫീല്‍ഡ്, കെ.ആര്‍. പുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

രാത്രി 11 മണിയ്ക്ക് യെലഹങ്കയിൽ എത്തിച്ചേരും. യെലഹങ്കയിൽ നിന്ന് രാവിലെ അഞ്ചിനാണ് തിരികെയുള്ള(06102)സര്‍വീസ്.

ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. 13 കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
[masterslider id="10"]

Related posts