പൊതുസ്ഥലത്ത് യുവതിക്കുനേരെ യുവാക്കളുടെ ആക്രമണം 

ബെംഗളൂരു: വീട്ടുകാർക്കൊപ്പം ഹോട്ടലില്‍ ആഹാരം കഴിച്ചിറങ്ങിയ യുവതിക്കുനേരെ യുവാക്കള്‍ പൊതുസ്ഥലത്ത് നടത്തിയ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നടപടി ഉറപ്പുമായി മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാള്‍.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11നുണ്ടായ സംഭവത്തില്‍ ശനിയാഴ്ചയാണ് കമീഷണറുടെ ഇടപെടല്‍.

പാണ്ഡേശ്വരം വനിത പോലീസും ബാർകെ പോലീസും തന്റെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് യുവതി ആക്രമണ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയായിരുന്നു.

യുവതി പറയുന്നത്: ‘കഴിഞ്ഞ മാസം 25ന് രാത്രി ഒമ്പതരയോടെ മംഗളൂരു ലാല്‍ബാഗിലെ ഹോട്ടലില്‍ വീട്ടുകാർക്കൊപ്പം കയറി. 11നാണ് ആഹാരം കഴിച്ചത്.വാഷ്റൂമില്‍ ചെന്നപ്പോള്‍ സ്ത്രീകളുടെ ശുചിമുറിയില്‍ യുവാവ്.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

തിരിച്ചുവരുമ്പോൾ അയാള്‍ക്കൊപ്പം മറ്റു രണ്ട് യുവാക്കള്‍ കൂടി ചേർന്ന് മോശമായി പെരുമാറി.

ഹോട്ടല്‍ കൗണ്ടറില്‍ പരാതി പറഞ്ഞതിനെത്തുടർന്ന് മൂന്നുപേരും ക്ഷമാപണം നടത്തി.

ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ തന്റെ കാർ മുന്നോട്ടെടുക്കാൻ കഴിയാത്ത വിധം, നേരത്തെ ശുചിമുറിയില്‍ കണ്ട യുവാവ് ബൈക്ക് കുറുകെ നിർത്തിയിട്ടു. കാർ പിറകോട്ടെടുത്തപ്പോള്‍ അയാള്‍ തെറി വിളിച്ചു.

അടിക്കാൻ ആഞ്ഞത് തടുത്ത തന്നെ യുവാവിന്റെ ഒപ്പമുള്ളയാള്‍ ആക്രമിച്ചു. പാണ്ഡേശ്വരം വനിത പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതിപ്പെട്ടപ്പോള്‍ സംഭവം ബാർകെ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ അവിടെ പരാതി നല്‍കാനാണ് നിർദേശം കിട്ടിയത്.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

തുടർന്ന് അങ്ങനെ ചെയ്തു. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു. വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയാണ് സംഭവമെന്നും ബാർകെ പോലീസ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തിരുന്നതായും അക്രമികളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കമീഷണർ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;
[masterslider id="10"]

Related posts