കാട്ടുപന്നിയെ കൊല്ലാൻ നാടൻ ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറി; വിദ്യാർഥി മരിച്ചു

ബെംഗളൂരു:നാടൻബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കോളേജ് വിദ്യാർഥി മരിച്ചു.

ബെംഗളൂരുവിനടുത്ത് ദൊഡ്ഡനല്ലാല സ്വദേശി എൻ. പവനാണ്‌ (20) മരിച്ചത്. ഒപ്പമുള്ള അച്ഛൻ നാഗേഷ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. വീടിന് നാശമുണ്ടായി.

കെ.ആർ. പുരയിലെ സ്വകാര്യ കോളേജിൽ ബി.സി.എ. വിദ്യാർഥിയാണ്.

കാട്ടുപന്നിയെ കൊല്ലാനായി നാടൻബോംബുണ്ടാക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് ബെംഗളൂരു റൂറൽ എസ്.പി. സി.കെ. ബാബ പറഞ്ഞു.

  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

കാടിനോടുചേർന്നുള്ള സ്ഥലത്ത് ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞു.

ഹൊസകോട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts