മേല്‍പ്പാലത്തില്‍ വച്ച് ബൈക്ക് സ്റ്റണ്ട് റീൽസ് ചിത്രീകരിച്ചു; യുവാക്കൾക്ക് പണികൊടുത്ത് നാട്ടുകാർ 

ബെംഗളൂരു: മേല്‍പ്പാലത്തില്‍ വച്ച്‌ ബൈക്ക് സ്റ്റണ്ട് നടത്തി റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്ക് മറുപടി നല്‍കി നാട്ടുകാർ. ബെംഗളൂരു – തുമക്കുരു ദേശീയപാതയിലെ മേല്‍പ്പാലത്തില്‍ വച്ച്‌ ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വിഡിയോ എടുക്കുകയും ചെയ്ത യുവാക്കളെയാണ് നാട്ടുകാർ പാഠം പഠിപ്പിച്ചത്. പാലത്തിന്റെ കൈവരിയില്‍ നിന്ന് സ്ക്കൂട്ടർ നാട്ടുകാരുടെ നേതൃത്വത്തില്‍ താഴേക്ക് എറിയുന്നതിന്റെ വിഡിയോ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ജീവന് ഭീഷണി ഉയർത്തിയാണ് യുവാക്കള്‍ ബൈക്ക് സ്റ്റണ്ട് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കോപാകുലരായ നാട്ടുകാരാണ് മേല്‍പ്പാലത്തിന്റെ കൈവരിക്കു…

Read More

ദേഹാസ്വാസ്ഥ്യം; നടൻ മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടി 

കൊച്ചി: പനിയും ശ്വാസതടസവും നേരിട്ടതിനെത്തുടർന്ന് നടൻ മോഹൻലാൽ ആശുപത്രിയിലെത്തി ചികിത്സ തേടി. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. ശ്വാസകോശ അണുബാധ ഉണ്ടായിരുന്നതായും ചികിത്സിച്ച ഡോ. ഗിരീഷ് കുമാർ. കെ.പി. അറിയിച്ചു. അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ വീട്ടിൽ വിശ്രമത്തിലാണ് നടൻ.

Read More

ബി.ജെ.പി.യിലെ സമാന്തരപ്രവർത്തനം; നേതാക്കളെ ഡൽഹിക്കുവിളിപ്പിച്ച് ദേശീയനേതൃത്വം

ബെംഗളൂരു : കർണാടക ബി.ജെ.പി.യിൽ സംസ്ഥാനനേതൃത്വത്തിനെതിരേ മുതിർന്നനേതാക്കൾ നടത്തുന്ന സമാന്തരപ്രവർത്തനങ്ങൾക്ക് തടയിടാൻ ദേശീയനേതൃത്വം ശ്രമംതുടങ്ങി. സമാന്തരപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന നേതാക്കളെ ദേശീയനേതൃത്വം ഡൽഹിക്കുവിളിപ്പിച്ചു. മുൻമന്ത്രിമാരും എം.എൽ.എ.മാരുമായ ബസനഗൗഡ പാട്ടീൽ യത്‌നൽ, രമേഷ് ജാർക്കിഹോളി എന്നിവരോട് ഞായറാഴ്ച ഡൽഹിയിലെത്താനാണ് നിർദേശം. നേതാക്കളുടെ അതൃപ്തി ചർച്ചയിലൂടെ പരിഹരിക്കാനാണ് ദേശീയനേതൃത്വത്തിന്റെ നീക്കം. മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കും മകനും പാർട്ടി സംസ്ഥാന പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയ്ക്കുമെതിരായാണ് ഒരുവിഭാഗം മുതിർന്നനേതാക്കൾ വെല്ലുവിളിയുയർത്തുന്നത്. പ്രതിപക്ഷനേതാവ് ആർ. അശോകയുടെ നേതൃത്വത്തെയും ഇവർ ചോദ്യംചെയ്യുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി.യും ജെ.ഡി.എസുംചേർന്ന് നടത്തിയ ‘മൈസൂരു ചലോ’ പദയാത്രയിൽ…

Read More

കോറമംഗലയിലെ പബ്ബിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന കോളേജ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി

ബംഗളൂരു: എച്ച്എസ്ആർ ലേഔട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതി ബലാത്സംഗത്തിനിരയായി. നാഗാലാൻഡ് സ്വദേശിനിയായ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എച്ച്എസ്ആർ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയാണ് സംഭവം. ഓട്ടോയിൽ യുവതിയെ ബലാത്സംഗം ചെയ്തതയാണ് റിപ്പോർട്ടുകൾ.. സ്വകാര്യ കോളേജിൽ ബിരുദ പഠനത്തിനെത്തിയ വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. കോറമംഗലയിലെ പബ്ബിൽ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബലാത്സംഗം നടന്നതെന്നാണ് സൂചന. സംഭവത്തിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. നിലവിൽ മെഡിക്കൽ പരിശോധനയ്ക്കായി…

Read More

ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിലെ തടസ്സം നീങ്ങിയില്ല

ബെംഗളൂരു : ഹാസനിലെ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകൾക്കിടയിൽ മണ്ണിടിച്ചിലിൽപ്പെട്ട പാളം ശനിയാഴ്ചയും ഗതാഗതയോഗ്യമാക്കാനായില്ല. മണ്ണുനീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണ്. ഇതോടെ, ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിൽ തീവണ്ടിഗതാഗതം പുനരാരംഭിക്കുന്നത് നീളും. പ്രവൃത്തികൾ പൂർത്തിയാക്കി എപ്പോൾ ഗതാഗതം പുനരാരംഭിക്കുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ ഇനിയും അറിയിച്ചിട്ടില്ല. കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) വണ്ടിയുടെയും കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (16512) വണ്ടിയുടെ ഞായറാഴ്ചത്തെയും തിങ്കളാഴ്ചത്തെയും സർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് പാളത്തിലേക്ക് മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടിരുന്നു.

Read More

നടന്നത് ഗൂഢാലോചന; നിയമപരമായി നേരിടും; ഗവര്‍ണർ ബിജെപിയുടെ കളിപ്പാവയെന്നും സിദ്ധരാമയ്യ

ബെംഗളൂരു :കർണാടക ഗവർണർ കേന്ദ്രസർക്കാരിന്റെ പാവയെപ്പോലെ പെരുമാറുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്നെ വിചാരണചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ബി.ജെ.പി.യും ജെ.ഡി.എസും ചില നേതാക്കളും ചേർന്ന് സർക്കാരിനെ താഴെയിറക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും പറഞ്ഞു. ഉത്തരാഖണ്ഡിലും ത്ധാർഖണ്ഡിലും ഡൽഹിയിലും നടന്നതിന് സമാനമാണിത്. ഇത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ഓട്ടോറിക്ഷയുടെ മുകളിൽ മരംവീണ് ഡ്രൈവർ മരിച്ചു

ബെംഗളൂരു : റോഡരികിലെ മരം ഓട്ടോറിക്ഷയുടെ മുകളിലേക്ക് കടപുഴകി വീണ് ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ ശിവരുദ്രയ്യയാണ് (49) മരിച്ചത്. ബെംഗളൂരു വിജയനഗർ എം.സി.ലേഔട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. റോഡരികിലെ ഗുൽമോഹർ മരം ശിവരുദ്രയ്യയുടെ ഓട്ടോറിക്ഷയുടെ മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. ബി.ബി.എം.പി. ഉദ്യോഗസ്ഥരെത്തി ഓട്ടോറിക്ഷയ്ക്കകത്തായിരുന്ന ഇദ്ദേഹത്തെ ഗുരുതരമായി പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലും തുടർന്ന് വിക്ടോറിയ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

തുംഗഭദ്ര അണക്കെട്ടിൽ താത്കാലിക ഗേറ്റ് സ്ഥാപിച്ചു; വെള്ളമൊഴുക്ക് തടഞ്ഞു

thungabadra dam

ബെംഗളൂരു : തുംഗഭദ്ര അണക്കെട്ടിലെ തകർന്നഗേറ്റിന്റെ സ്ഥാനത്ത് താത്കാലിക ഗേറ്റ് സ്ഥാപിച്ചു. ഇതോടെ ഇതുവഴി അണക്കെട്ടിലെ വെള്ളം ഒഴുകിപ്പോകുന്നതിന് താത്കാലിക പരിഹാരമായി. ദിവസങ്ങൾനീണ്ട പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച വൈകീട്ടോടെയാണ് താത്കാലികഗേറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലെത്തിയത്. അഞ്ച് സ്റ്റോപ്പ് ലോഗുകളാണ് താത്കാലികഗേറ്റിനായി ഉപയോഗിച്ചത്. ഇതുവഴിയുള്ള വെള്ളമൊഴുക്ക്‌ തടയാൻകഴിഞ്ഞതോടെ മറ്റുഗേറ്റുകളും അടച്ചു. അതേസമയം, തകർന്നിടത്ത് സ്ഥിരംഗേറ്റ് പുനഃസ്ഥാപിക്കണമെങ്കിൽ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും താഴണം. ശനിയാഴ്ച രാത്രിയാണ് അണക്കെട്ടിന്റെ 19-ാമത്തെ ക്രെസ്റ്റ് ഗേറ്റ് തകർന്ന് പുഴയിലൂടെ വെള്ളം ഒഴുകിപ്പോയത്. ഗേറ്റിന്റെ ഇരുമ്പുകൊണ്ടുള്ള ചെയിൻ തകരുകയായിരുന്നു. ഇതോടെ 35,000 ക്യുസെക്സ് വെള്ളം…

Read More

റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തി വന്‍ ഭൂകമ്പം ;

മോസ്‌കോ: റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാംചത്ക മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയിലെ ഷിവേലുച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അഗ്നിപര്‍വതത്തില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്നും 8 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരെ ചാരവും ലാവയും ഒഴുകിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാംചത്ക മേഖലയിലെ തീരദേശ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 280 മൈല്‍ അകലെയാണ് ഷിവേലുച്ച് അഗ്‌നിപര്‍വ്വതം…

Read More

അഞ്ചാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു : കലബുറഗിയിൽ ക്ലാസ്‌മുറിയിൽ അഞ്ചാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. അളന്ത സ്വദേശിയായ മല്ലികാർജുൻ ആണ് അറസ്റ്റിലായത്. നിംബർഗ പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌കൂളിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിച്ചശേഷം കുട്ടി ക്ലാസ്‌മുറിയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു പീഡനശ്രമം. കുട്ടിമാത്രമേ ആ സമയത്ത് ക്ലാസിൽ ഉണ്ടായിരുന്നുള്ളൂ. അധ്യാപകൻ ശബ്ദമുണ്ടാക്കരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

Read More
Click Here to Follow Us