കോറമംഗലയിലെ പബ്ബിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന കോളേജ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി

ബംഗളൂരു: എച്ച്എസ്ആർ ലേഔട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതി ബലാത്സംഗത്തിനിരയായി.

നാഗാലാൻഡ് സ്വദേശിനിയായ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എച്ച്എസ്ആർ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയാണ് സംഭവം. ഓട്ടോയിൽ യുവതിയെ ബലാത്സംഗം ചെയ്തതയാണ് റിപ്പോർട്ടുകൾ..

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

സ്വകാര്യ കോളേജിൽ ബിരുദ പഠനത്തിനെത്തിയ വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്.

കോറമംഗലയിലെ പബ്ബിൽ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബലാത്സംഗം നടന്നതെന്നാണ് സൂചന.

സംഭവത്തിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.

നിലവിൽ മെഡിക്കൽ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എച്ച്എസ്ആർ ലേഔട്ട് സ്‌റ്റേഷൻ പോലീസിൻ്റെ അന്വേഷണം തുടരുകയും സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts