ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിലെ തടസ്സം നീങ്ങിയില്ല

ബെംഗളൂരു : ഹാസനിലെ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകൾക്കിടയിൽ മണ്ണിടിച്ചിലിൽപ്പെട്ട പാളം ശനിയാഴ്ചയും ഗതാഗതയോഗ്യമാക്കാനായില്ല.

മണ്ണുനീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണ്. ഇതോടെ, ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിൽ തീവണ്ടിഗതാഗതം പുനരാരംഭിക്കുന്നത് നീളും.

പ്രവൃത്തികൾ പൂർത്തിയാക്കി എപ്പോൾ ഗതാഗതം പുനരാരംഭിക്കുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ ഇനിയും അറിയിച്ചിട്ടില്ല.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) വണ്ടിയുടെയും കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (16512) വണ്ടിയുടെ ഞായറാഴ്ചത്തെയും തിങ്കളാഴ്ചത്തെയും സർവീസുകൾ റദ്ദാക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് പാളത്തിലേക്ക് മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts