മേല്‍പ്പാലത്തില്‍ വച്ച് ബൈക്ക് സ്റ്റണ്ട് റീൽസ് ചിത്രീകരിച്ചു; യുവാക്കൾക്ക് പണികൊടുത്ത് നാട്ടുകാർ 

ബെംഗളൂരു: മേല്‍പ്പാലത്തില്‍ വച്ച്‌ ബൈക്ക് സ്റ്റണ്ട് നടത്തി റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്ക് മറുപടി നല്‍കി നാട്ടുകാർ.

ബെംഗളൂരു – തുമക്കുരു ദേശീയപാതയിലെ മേല്‍പ്പാലത്തില്‍ വച്ച്‌ ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വിഡിയോ എടുക്കുകയും ചെയ്ത യുവാക്കളെയാണ് നാട്ടുകാർ പാഠം പഠിപ്പിച്ചത്.

പാലത്തിന്റെ കൈവരിയില്‍ നിന്ന് സ്ക്കൂട്ടർ നാട്ടുകാരുടെ നേതൃത്വത്തില്‍ താഴേക്ക് എറിയുന്നതിന്റെ വിഡിയോ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ

യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ജീവന് ഭീഷണി ഉയർത്തിയാണ് യുവാക്കള്‍ ബൈക്ക് സ്റ്റണ്ട് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

കോപാകുലരായ നാട്ടുകാരാണ് മേല്‍പ്പാലത്തിന്റെ കൈവരിക്കു മുകളിലൂടെ സ്കൂട്ടർ താഴേക്ക് എറിഞ്ഞത്.

താഴെ വീണ സ്കൂട്ടറിന് കേടുപാടു സംഭവിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts