പ്രജ്വലിന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനെന്ന് ബിജെപി എംഎൽഎ 

prajwal

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയുടെ കൊച്ചുമകനും ഹസൻ മുൻ എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോയുടെ പെൻഡ്രൈവുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പാർട്ടി സംസ്ഥാന അധ്യക്ഷനാണെന്ന ആരോപണവുമായി ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍. കർണാടക ബി.ജെ.പി അധ്യക്ഷൻ വിജയേന്ദ്രയുടെ നിർദേശപ്രകാരമാണ് പെൻഡ്രൈവുകള്‍ വിതരണം ചെയ്തത്. എത്രപേർക്ക് അദ്ദേഹം പെൻഡ്രൈവുകള്‍ വിതരണം ചെയ്തു?ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം ഉത്തരം പറയട്ടെ…’വിജയപുര നിയമസഭാംഗമായ യത്‌നാല്‍ വെല്ലുവിളിച്ചു. ബിജെപി ഭാരവാഹികളില്‍ പലരും പ്രധാനപ്പെട്ട വ്യക്തികളുടെ അശ്ലീല വീഡിയോകള്‍ കൈവശം വച്ചിരിക്കുകയാണെന്നും സ്വന്തം എംഎല്‍എമാരെ ബ്ലാക്ക് മെയില്‍ ചെയ്യാൻ ഉപയോഗിക്കുകയാണെന്നും യത്‌നാല്‍…

Read More

കർണാടകയിൽ കണ്ടെത്തിയത് 1600 ടൺ വെളുത്ത സ്വർണം 

ബെംഗളൂരു: ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വെളുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന ലിഥിയം എന്ന ലോഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 1600ടണ്‍ അളവിലുള്ള ലോഹനിക്ഷേപമാണിതെന്നാണ് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം അറിയിച്ചത്. അറ്റോമിക് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് കര്‍ണാടകയിലെ മണ്ഡ്യ ജില്ലയിലുള്ള മാര്‍ലഗല്ല മേഖലയില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ലിഥിയം ഭാവിയിലേക്കുള്ള ഏറ്റവും മൂല്യമുള്ള ലോഹങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ലിഥിയം ആണ്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ…

Read More

അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി 

ബെംഗളൂരു: ഷിരൂരില്‍ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചില്‍ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിർത്തിയെന്ന് കർണാടക അറിയിച്ചിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തിരച്ചില്‍ തുടരുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. ഗംഗാവാലി നദിയുടെ അടിയൊഴുക്ക് ശക്തമായതിനാലാണ് തിരച്ചില്‍ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളവും കർണാടകയും സഹകരിച്ച്‌ തിരച്ചില്‍ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് കോടതിയുടെ നിർദേശം.

Read More

എടിഎമ്മിൽ മോഷണശ്രമം; യുവാവ് അറസ്റ്റിൽ 

കുമ്പള: പോലീസിന്റെ കഴിവ് തെളിയിക്കാൻ പരീക്ഷണത്തിനിറങ്ങിയ യുവാവ് ഒടുവില്‍ എ.ടി.എം. മോഷണശ്രമ കേസില്‍ പിടിയിൽ. മൊഗ്രാല്‍ കൊപ്പളത്തെ എ.എം.മൂസഫഹദ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 31-നായിരുന്നു മൊഗ്രാലിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം. കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമമുണ്ടായത്. പോലീസ് വാഹനം വരുന്നതുകണ്ട് ശ്രമം ഉപേക്ഷിച്ച യുവാവ് രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഏതാനും ദിവസങ്ങളിലായി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച വൈകീട്ടുതന്നെ പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നാലു വർഷമായി ഗള്‍ഫിലായിരുന്ന പ്രതി നാട്ടില്‍ വന്നതിനുശേഷം ജോലിയൊന്നുമില്ലാതെ കറങ്ങുകയായിരുന്നു. റോബിൻഹുഡ് സിനിമകളുടെ…

Read More

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞു; യാത്രക്കാരന് പരിക്ക്

പട്‌ന: ഓടിക്കൊണ്ടിരിക്കുന്ന ഭഗല്‍പൂര്‍ ജയ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന് പരിക്ക്. യാത്രക്കാരന്റെ തലയ്ക്കാണ് കല്ല് വന്ന് വീണത്. ബിഹാറിലാണ് സംഭവം. പരിക്ക് പറ്റിയ ആളിന്റെ ചിത്രവും കല്ലെറിഞ്ഞയാളുടെ ഫോട്ടോയും ഉള്‍പ്പെടെ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോയില്‍ യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റതായും കാണുന്നുണ്ട്. ദര്‍ഭംഗയ്ക്കും കകര്‍ഘട്ടിക്കും ഇടയിലാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ മന്ത്രാലയം പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്.  

Read More

പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരന് മർദ്ദനം 

ബെംഗളൂരു: മൂന്നാം ക്ലാസുകാരനെ പേന മോഷ്ടിച്ചെന്നാരോപിച്ച്‌ മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം. ആശ്രമത്തിന്റെ ചുമതലയുള്ള വേണുഗോപാലും സഹായികളും ചേർന്ന് മർദിച്ചെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ പോലീസ് കേസെടുത്തു. ആശ്രമത്തില്‍ താമസിച്ച്‌ പഠിക്കുന്ന മൂന്നാം ക്ലാസുകാരനാണ് ദുരനുഭവം ഉണ്ടായത്. മകനെ കാണാൻ ആശ്രമത്തില്‍ അമ്മ എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. കണ്ണിനുള്‍പ്പെടെ കാര്യമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകനും മുതിർന്ന രണ്ടു കുട്ടികളും ചേർന്ന് വിറകും ബാറ്റും ഉപയോഗിച്ച്‌ തന്നെ മർദിച്ചുവെന്നും പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ…

Read More

മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ 

ബെംഗളൂരു: ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരൻ (19) ആണ് കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാം വർഷ ബിഎസ് സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്‌തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More

നഗരത്തിൽ ഫുൾ ആയി ഓടി ഫീഡർ ബസുകൾ

ബംഗളുരു : ബി എം ടി സി ഫീഡർ ബസ് സർവീസുകളിലേക്ക് യാത്രക്കാരെ ആകർഷിക്കാനുള്ള പ്രചരണം ഫലം കണ്ടു. എച്ച് എസ് ആർ ലേ ഔട്ട്‌ ഫീഡർ സർവീസ് ഒരു വർഷം പിന്നിട്ടപ്പോൾ യാത്രക്കാരുടെ എണ്ണം ഈരാട്ടിയായി. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്ന് മുതൽ സർവീസ് തുടങ്ങിയ ബസുകളിൽ ഈ മസാദ്യം വരെ 1.21 ലക്ഷം പേരാണ് യാത്ര ചെയ്തത് . പൊതു ഗതാഗത യാത്ര മാർഗങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള നഗരഗതാഗത ഡയറക്ടറേറ്റിന്റെ (ഡൽറ്റ്) നിർദേശപ്രകാരമാണ് ബി എം ടി സി ഈ…

Read More

സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ വിമർശിച്ച് തേജസ്വി സൂര്യ

ബെംഗളൂരു : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ കർണാടക നൂറുവീടുകൾ നിർമിച്ചുനൽകുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിനെതിരേ ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. സംസ്ഥാനത്തിന്റെ പണമുപയോഗിച്ച് രാഹുൽഗാന്ധിയുടെ ആഗ്രഹം സഫലമാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്ന് തേജസ്വി സൂര്യ കുറ്റപ്പെടുത്തി. കോൺഗ്രസ് കർണാടകത്തെ എ.ടി.എമ്മാക്കി ചൂഷണംചെയ്യുകയാണെന്നും വിമർശിച്ചു. കർണാടകത്തിന്റെ മലയോരമേഖല പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ദുരിതമനുഭവിക്കുമ്പോൾ സർക്കാർ സഹായിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘‘അതിന് സിദ്ധരാമയ്യ നടപടിയെടുക്കുമോ. കന്നഡിഗരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ മുഖ്യമന്ത്രിക്കു കഴിയില്ലേ” അദ്ദേഹം ചോദിച്ചു. പ്രളയം ബാധിച്ച ഉത്തരാഖണ്ഡ്…

Read More

ബെംഗളൂരുവിൽ അഖിലേന്ത്യ വടംവലി മത്സരവും പൂക്കള മത്സരവും

ബെംഗളൂരു:  ബാബുസാഹിബ് പാളയ സാൻജോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് വടം വലി മത്സരവും പൂക്കള മത്സരവും ഈ വരുന്ന സെപ്റ്റംബർ മാസം ഒന്നാം തിയതി ഹൊരമാവ് അഗരയിലുള്ള മുത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. രാവിലെ 9 മണിമുതലാണ് മത്സരങ്ങൾ ആരംഭിക്കുക. വടം വലിയിൽ വിജയികളാകുന്ന ആദ്യ 4 സ്ഥാനക്കാർക്കു 75000/-, 50000/-, 30000/-, 20000/- എന്നിങ്ങനെയാണ് സമ്മാനത്തുക പൂക്കള മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കു 25001/-,15001/-, 10001/- എന്നിങ്ങനെ സമ്മാനത്തുകകളും ട്രോഫികളും നൽകും. വിജയികൾക്കു മാതൃഭൂമി ചീഫ് സബ്…

Read More
Click Here to Follow Us