ബെംഗളൂരു: ബെംഗളൂരു പോലുള്ള ഒരു നഗരത്തിൽ ജീവിതച്ചെലവ് വളരെ കൂടുതലാണ്. അതുപോലെ തന്നെയാണ് വീട്ടുവാടകയുടെ കാര്യവും. ഒപ്പം അതിന് കൊടുക്കേണ്ടുന്ന സെക്യൂരിറ്റി തുകയും ചെറുതല്ല. ജീവിതച്ചെലവ് വളരെ കൂടുതലുള്ള എളുപ്പമൊന്നും വീട് കിട്ടാത്ത നഗരങ്ങളാണ് ബെംഗളൂരു, മുംബൈ, ദില്ലി തുടങ്ങിയവയെല്ലാം. ഏതായാലും അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത്, വീട്ടിലേക്ക് വാടകക്കാരെ ആവശ്യമുണ്ട് എന്നാണ്. ഇത് 2BHK അപ്പാർട്ട്‌മെൻ്റാണ്. എന്നാല്‍, അതിന്റെ വാടകയും സെക്യൂരിറ്റി തുകയും കേള്‍ക്കുമ്പോൾ ശരിക്കും ഞെട്ടും. വീട്ടുവാടക 43000 രൂപയും ഡെപ്പോസിറ്റ് 2.5 ലക്ഷവും.…
Read MoreDay: 2 August 2024
ശനിയാഴ്ച മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ
ബെംഗളൂരു: തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തും. 06041 മംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ മംഗളൂരുവില്‍നിന്ന് വൈകീട്ട് 7.30-നാകും പുറപ്പെടുക. പിറ്റേന്ന് രാവിലെ എട്ടുമണിക്ക് കൊച്ചുവേളിയിലെത്തും. തിരിച്ച് 06042 എന്ന നമ്ബറില്‍ നാലാം തീയതി, ഞായറാഴ്ച വൈകീട്ട് 6.40-ന് കൊച്ചുവേളിയില്‍നിന്ന് ഈ ട്രെയിൻ മംഗളൂരുവിലേക്കും സർവീസ് നടത്തും. പിറ്റേന്ന് രാവിലെ ഏഴു മണിയോടെയാകും മംഗളൂരുവിലെത്തുക. എട്ട് സ്ലീപ്പർ കോച്ചുകളും ഏഴ് സെക്കൻഡ് ക്ലാസ് ജനറല്‍ കോച്ചുകളുമാകും ട്രെയിനില്‍ യാത്രക്കാർക്കായി ഉണ്ടാകുക. മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ,…
Read Moreമഞ്ജു വാര്യർ പ്രണയത്തിൽ!!! സൂചന നൽകി നടി
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ആഘോഷമായിരുന്നെങ്കിലും 16 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. മാത്രമല്ല പിന്നീട് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് നടി നടത്തിയത്. ഇപ്പോഴിതാ താരത്തെ കുറിച്ച് പുതിയ വാർത്തയാണ് ചർച്ചയാകുന്നത്. മഞ്ജു വാര്യർ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മഞ്ജു നല്‍കിയ ഒരു അഭിമുഖമാണ് ഈ പ്രണയവാർത്ത പ്രചാരണങ്ങളുടെ തുടക്കം. ‘ആരെയാണ് പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്നതെന്ന…
Read Moreവയനാടിനായി കൈകോർത്ത് ബെംഗളൂരുവും
ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും വേണ്ട നടപടികൾ എടുക്കാൻ നോർക്കയുടെ നേതൃത്വത്തിൽ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബെംഗളൂരുവിലെ സാംസ്കാരിക സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. നോർക്ക റൂട്ട് ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ഗൂഗിൾ മീറ്റിൽ ലോക കേരളസഭാംഗങ്ങളായ സി കുഞ്ഞപ്പൻ, എൽദോ ബേബി, എം.കെ.നൗഷാദ്, കെ.പി. ശശിധരൻ, റെജികുമാർ എന്നിവർ പങ്കെടുത്തു. കൂടാതെ സിപിഎസി സെക്രട്ടറി ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി അനിരുപ് വത്സൻ, സൗത്ത് വെസ്റ്റ് കേരളസമാജം…
Read Moreഅനധികൃതമായി കടത്തിയ 34.56 ലിറ്റർ മദ്യവുമായി 2 പേർ അറസ്റ്റിൽ
ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കടത്തിയ മദ്യശേഖരം പിടികൂടി. 34.56 ലിറ്റര്‍ മദ്യവുമായി രണ്ട് പേരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് പനയാല്‍ കുന്നിച്ചി സ്വദേശി ഡേവിഡ് പ്രശാന്ത് , മൊയോളം സ്വദേശി ഉപേന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. ഡേവിഡ് പ്രശാന്ത് ഉപേന്ദ്രന് മദ്യം കൈമാറുന്ന സമയത്താണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. ഉപേന്ദ്രന്‍ അബ്കാരി കേസിലെ മുന്‍ പ്രതിയാണ്. പ്രതി ഡേവിഡ് പ്രശാന്തിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീടിന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറില്‍…
Read Moreതിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്
തിരുവനന്തപുരം: തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കണിയാപുരത്ത് വച്ചാണ് വന്ദേഭാരത്തിന് നേരെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്നു തീവണ്ടി. കണിയാപുരത്ത് ഒഴിഞ്ഞ പ്രദേശത്ത് തീവണ്ടി എത്തിയപ്പോള്‍ കല്ലെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വലിയ പാറപോലുള്ള കല്ലാണ് പതിച്ചത്. ഇതിന്റെ ആഘാതത്തില്‍ തീവണ്ടിയുടെ വിൻഡോ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. സി 4 കോച്ചിന് നേരെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ കൊച്ചുവേളി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ആർപിഎഫ് ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
Read More‘ബന്ധം ടോക്സിക്കായി’ ; വീണ്ടും സിംഗിൾ ആയെന്ന് നടൻ ഷൈൻ ടോം ചാക്കോ
ജീവിതത്തില്‍ വീണ്ടും സിംഗിളായെന്ന് വെളിപ്പെടുത്തി നടൻ ഷൈൻ ടോം ചാക്കോ. ഒരു റിലേഷനിലാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടുമെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ താനാരയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തല്‍. ‘ഞാനൊരു റിലേഷനിലായിരുന്നു. അത് ഇപ്പോള്‍ അവസാനിച്ചു. ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കാരണം എനിക്കും മറ്റൊരു വ്യക്തിക്കും അത് ജീവിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. ആ വ്യക്തിയെ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് എന്നോടൊപ്പം നില്‍ക്കണമെന്ന് പറയാനും സാധിക്കില്ല. അങ്ങനെയാണെങ്കില്‍ ഞാനാണ് അവരെ കൂടുതല്‍ ദ്രോഹിക്കുന്നത്. ഞങ്ങള്‍ തമ്മില്‍…
Read Moreരണ്ടാമതും പെൺകുഞ്ഞ് ജനിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ
ഭുവനേശ്വര്‍: രണ്ടാമതും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഒഡിഷ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയേയും ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. 46 കാരനായ സഞ്ജീഷ് ദാസ് ആണ് പ്രതി. സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 33തവണയാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. ഭാര്യ രണ്ടാമത് പ്രസവിച്ചത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ വൈരാഗ്യത്തില്‍ ആറ് വയസുള്ള ആദ്യത്തെ മകളെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും…
Read Moreഅർജുന്റെ ഭാര്യയ്ക്ക് ജോലി, 11 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകും; കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്
കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് വീട് വെച്ച് നല്‍കുമെന്നും ഷിരൂർ ദുരന്തത്തില്‍ കാണാതായ ഡ്രെെവർ അർജുന്റെ ഭാര്യയ്ക്ക് ജോലിനല്‍കുമെന്നും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഭവനരഹിതരായവർക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് പഞ്ചായത്ത് നിർദ്ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്കാണ് 5 ലക്ഷം രൂപ വീതം ചെലവഴിച്ചു കൊണ്ട് വീടുകള്‍ നിർമ്മിച്ച് നല്‍കുക. നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)യുമായി കൂടിച്ചേർന്ന് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വീടുകളാണ് 120 ദിവസം കൊണ്ട് പൂർത്തിയാക്കുക.ബാങ്കിന്റെ 2023-24 വർഷത്തെ അറ്റലാഭം 4…
Read Moreസംസ്ഥാനത്ത് മഴ കനക്കുന്നു: വെള്ളപൊക്ക ഭീഷണിയും നിലനിൽക്കുന്നു
ബെംഗളൂരു∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. റായ്ച്ചൂരിലെ ലിംഗനമക്കി ഡാം തുറന്നുവിട്ടു. മൈസൂരു, മണ്ഡ്യ, ചാമരാജ്നഗർ ജില്ലകളിൽ ഇന്നലെയും കനത്ത മഴ തുടർന്നു. കുടകിൽ കഴിഞ്ഞ 3 ദിവസങ്ങളിലായി പെയ്തിരുന്ന മഴയ്ക്കു ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്കം തുടരുകയാണ്.. കുടകിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നെത്തും. മണ്ണിടിച്ചിൽ ഉണ്ടായ ശ്രീമംഗലയും പ്രളയമുണ്ടായ വിരാജ്പേട്ടിലെ കെടമല്ലൂരു, സിദ്ധാപുര എന്നിവിടങ്ങളിലും സിദ്ധരാമയ്യ എത്തും. ഒട്ടേറെ വീടുകൾ തകർന്ന മടിക്കേരിയിൽ എത്തുന്ന മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെയും കാണും. പൊലിഞ്ഞത് 12 ജീവൻ കർണാടകയിൽ…
Read More