ബെംഗളൂരു : ബൈക്ക് ഡിവൈഡറിലിടിച്ച് കനാലിലേക്ക് തെറിച്ചുവീണ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ഹേമന്ത് കുമാറിന്റെ (26) മൃതദേഹം കണ്ടെത്തി. 40 മണിക്കൂർനീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ആർ.ആർ. നഗറിലാണ് യുവാവ് കനാലിൽവീണത്. വീണസ്ഥലത്തിന് 20 മീറ്റർ അകലെ ചെളിയിൽപ്പൂണ്ടനിലയിലായിരുന്നു മൃതദേഹം. ബാപ്പുജിനഗർ സ്വദേശിയായ ഹേമന്ത് കുമാർ ജ്ഞാനഭാരതി കാംപസിൽനിന്ന് മടങ്ങിവരുകയായിരുന്നു. ആർ.ആർ. നഗർ ഗേറ്റിനുസമീപമെത്തിയപ്പോൾ ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.
Read MoreMonth: July 2024
പല സർവീസുകളും പാതിദൂരം മാത്രം; നമ്മ മെട്രോ പർപ്പിൾ ലൈൻ സർവീസിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി യാത്രക്കാർ
ബെംഗളൂരു : തിരക്കേറിയ സമയങ്ങളിൽ നമ്മ മെട്രോ പർപ്പിൾ ലൈനിലെ (കിഴക്ക്- പടിഞ്ഞാറ്് ഇടനാഴി) ചില ട്രെയിനുകൾ ഗരുഡാചർപാളയയിൽ സർവീസ് അവസാനിപ്പിക്കുന്നത് വൈറ്റ്ഫീൽഡിലേക്കുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പർപ്പിൾ ലൈനിലെ കിഴക്കേറ്റയറ്റത്തെ സ്റ്റേഷനായ വൈറ്റ്ഫീൽഡിലേക്ക് പോകാൻ നേരിട്ട് മെട്രോ ട്രെയിൻ കിട്ടുന്നില്ലെന്നാണ് പരാതി. തിരക്കേറിയ സമയങ്ങളിൽ വൈറ്റ്ഫീൽഡിലെത്താൻ ട്രെയിൻ മാറിക്കയറേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറഞ്ഞു. മജെസ്റ്റിക് സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ചില ട്രെയിനുകൾ ഗരുഡാചർപാളയവരെ മാത്രം വരുന്നത്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെതിരേ (ബി.എം.ആർ.സി.എൽ.) ഒട്ടേറെ യാത്രക്കാരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പർപ്പിൾ…
Read More‘നീറോ റാവു’ ; ഡെങ്കിപ്പനി വ്യാപനത്തിനിടെ ആരോഗ്യമന്ത്രിയുടെ സ്വിമ്മിങ് പൂളിലെ നീന്തൽ; വിമർശിച്ച് ബി.ജെ.പി.
ബെംഗളൂരു : കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു മംഗളൂരുവിൽ നീന്തൽക്കുളത്തിൽ നീന്തുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ വിമർശനവുമായി ബി.ജെ.പി.രംഗത്ത്. സംസ്ഥാനത്ത് ഡെങ്കിപ്പനിയും മലേറിയയും വ്യാപിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയെയും സർക്കാരിനെയും ബി.ജെ.പി. വിമർശിച്ചത്. അടുത്തിടെ മംഗളൂരു ഇന്റർനാഷണൽ സ്വിമ്മിങ് പൂളിൽ ഗുണ്ടുറാവു നീന്തുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചത്. ‘നീറോ റാവു’ എന്ന് പരാമർശിച്ചാണ് ബി.ജെ.പി. വീഡിയോ പങ്കുെവച്ചത്. നഗരങ്ങളിൽ ചെളിനിറയുകയും മലേറിയ, ഡെങ്കി പോലുള്ള അസുഖങ്ങൾ പെരുകുകയുംചെയ്യുമ്പോൾ സർക്കാർ വൃത്തിയുള്ള നീന്തൽക്കുളത്തിലാണെന്നും ബി.ജെ.പി. എക്സിൽ കുറിച്ചു. അതേസമയം, വിമർശനത്തിന് മറുപടിയുമായി ദിനേശ് ഗുണ്ടുറാവു രംഗത്തെത്തി. നീന്തലും വ്യായാമവും ശാരീരികക്ഷമതയുടെ…
Read Moreപണത്തൂർ റെയിൽവേ അടിപ്പാത ഇന്ന് മുതൽ ഈ ദിവസങ്ങളിൽ അടച്ചിടും; വിശദാംശങ്ങൾ
ബെംഗളൂരു: നവീകരണത്തിന്റെ ഭാഗമായി പണത്തൂർ റെയിൽവേ അടിപ്പാത ഇന്ന് മുതൽ 12 ന് അർധരാത്രി വരെ അടച്ചിടും. പണത്തൂർ കുന്ദനഹള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ബേളഗരെ മെയിൻ റോഡ് , സിൽവർ ഓക്ക് റോഡ് വഴി ഗുന്‍ജൂര്‍ പാളയ റോഡിൽ പ്രവേശിക്കണം. പണത്തൂർ ദിനേ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗുന്‍ജൂര്‍ പാളയ റോഡ്, സിൽവർ ഓക്ക് റോഡ് വഴി ബേളഗരെ മെയിൻ റോഡിൽ പ്രവേശിക്കണം
Read Moreവിജയാഘോഷ പരിപാടിയിൽ പരസ്യമായി മദ്യം വിതരണം ചെയ്തതിനെതിരെ കോൺഗ്രസ്
ബെംഗളൂരു: ബി.ജെ.പി എം.പിയുടെ വിജയാഘോഷ പരിപാടിയിൽ പരസ്യമായി മദ്യം വിതരണം ചെയ്തതിനെതിരെ കോൺഗ്രസ്. ചിക്കബല്ലാപുർ എം.പി കെ. സുധാകറാണ് പരിപാടി സംഘടിപ്പിച്ചത്. നെലമംഗലയിൽ ഞായറാഴ്ചയാണ് സംഭവം. ചടങ്ങിൽ പ്രതിപക്ഷ നേതാവ് ആർ. അശോകനും ജെ.ഡി.എസ് നേതാക്കളുമെല്ലാം പങ്കെടുത്തിരുന്നു. സംഭവത്തെ വിമർശിച്ചുകൊണ്ട് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ രംഗത്തുവന്നു. ‘നെലമംഗലയിൽ നടന്ന പൊതുചടങ്ങളിൽ മദ്യം വിതരണം ചെയ്തിരിക്കുകയാണ്. കേസെടുക്കുന്നത് മറ്റൊരു വിഷയമാണ്. പക്ഷെ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഇതിൽ നിർബന്ധമായും ഉത്തരം പറയണം. എങ്ങനെയാണ് എം.പിക്ക് മദ്യം വിതരണം ചെയ്യാൻ…
Read Moreആദിവാസി യുവതി വനത്തിൽ പ്രസവിച്ചു ; കുഞ്ഞ് മരിച്ചു
തൃശൂർ: അതിരപ്പിള്ളിയിൽ ആദിവാസി യുവതി വനത്തിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. അതിരപ്പിള്ളി മുക്കൻപുഴ ഊരിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിയാണ് വനത്തിൽ പ്രസവിച്ചത്. മാസം തികയും മുൻപായിരുന്നു പ്രസവം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു യുവതി. പെരിങ്ങൽക്കുത്ത് ഡാമിനു സമീപം വനത്തിലായിരുന്നു പ്രസവം.
Read Moreബി സി പാട്ടീലിൻ്റെ മരുമകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ബെംഗളൂരു: മുൻ മന്ത്രി ബി സി പാട്ടീലിൻ്റെ മരുമകൻ കെ ജി പ്രതാപ് കുമാർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മരുമകൻ്റെ ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യ ചെയ്തതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ദാവൻഗരെ ജില്ലയിലെ ഹൊന്നാളി താലൂക്കിൽ അരകെരെക്കടുത്തുള്ള വനത്തിന് സമീപം ഞാൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതാപിനെ രക്ഷിക്കാനായില്ല. മൂത്ത മരുമകൻ പ്രതാപ് കുമാർ ബി സി പാട്ടീലിന് മകനെപ്പോലെയായിരുന്നു. ബി സി പാട്ടീലിൻ്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഇയാൾ ആണ്.…
Read Moreപഴകിയ വസ്തുക്കൾ ഉപയോഗിച്ചു; കെഎഫ്സി അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷ വകുപ്പ്
ചെന്നൈ: ലോകപ്രശസ്ത അമേരിക്കൻ റെസ്റ്റോറൻന്റായ കെഎഫ്‌സിയുടെ ഔട്ട്ലെറ്റ് അടച്ചുപൂട്ടി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ്. തൂത്തുക്കുടി ജില്ലയിലെ കെഎഫ്സി ഔട്ട്‌ലെറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. പഴയ പാചക എണ്ണ ശുദ്ധീകരിക്കുന്നതിന് മഗ്നീഷ്യം സിലിക്കേറ്റ്-സിന്തറ്റിക് എന്ന രാസവസ്തു ചേർത്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കെഎഫ്സി റസ്റ്റോറന്റില്‍ നിന്ന് 18 കിലോ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്, 45 ലിറ്റർ പഴകിയ പാചക എണ്ണ എന്നിവ പിടികൂടുകയും റസ്റ്റോറന്റിന്റെ ലൈസൻസ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. വിവിധ പാനിപൂരി…
Read Moreഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ്
കൊല്‍ക്കത്ത: ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു.78 വയസായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം.കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. ബ്രിഗേഡിയര്‍ സി.സി ഉതുപ്പിന്റെയും, എലിസബത്തിന്റെയും മകനാണ്.1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് എത്തി രണ്ട് വര്‍ഷത്തിന് ശേഷം 1971 ലാണ് വിവാഹിതരാകുന്നത്. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക്…
Read Moreകത്വയിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ബില്ലവാർ മേഖലയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരരുടെ ആക്രമണം. ആക്രമണത്തില്‍ രണ്ട് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നിൻ മുകളില്‍ നിന്നാണ് ഭീകരർ സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തതെന്നും ആക്രമണത്തിന് ശേഷം മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വർധിച്ചുവരികയാണ്. ജൂണ്‍ 11, 12 തീയതികളിലായി ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഇരട്ട ഭീകരാക്രമണം നടന്നിരുന്നു. ജൂണ്‍ 11 ന് ഛത്തർഗല്ലയിലെ സംയുക്ത ചെക്ക് പോസ്റ്റില്‍…
Read More