വിജയാഘോഷ പരിപാടിയിൽ പരസ്യമായി മദ്യം വിതരണം ചെയ്തതിനെതിരെ കോൺഗ്രസ്

ബെം​ഗളൂരു: ബി.ജെ.പി എം.പിയുടെ വിജയാഘോഷ പരിപാടിയിൽ പരസ്യമായി മദ്യം വിതരണം ചെയ്തതിനെതിരെ കോൺഗ്രസ്.

ചിക്കബല്ലാപുർ എം.പി കെ. സുധാകറാണ് പരിപാടി സംഘടിപ്പിച്ചത്. നെലമംഗലയിൽ ഞായറാഴ്ചയാണ് സംഭവം.

ചടങ്ങിൽ പ്രതിപക്ഷ നേതാവ് ആർ. അശോകനും ജെ.ഡി.എസ് നേതാക്കളുമെല്ലാം പ​ങ്കെടുത്തിരുന്നു.

സംഭവത്തെ വിമർശിച്ചുകൊണ്ട് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ രംഗത്തുവന്നു.

‘നെലമംഗലയിൽ നടന്ന പൊതുചടങ്ങളിൽ മദ്യം വിതരണം ചെയ്തിരിക്കുകയാണ്. കേസെടുക്കുന്നത് മറ്റൊരു വിഷയമാണ്.

പക്ഷെ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഇതിൽ നിർബന്ധമായും ഉത്തരം പറയണം. എങ്ങനെയാണ് എം.പിക്ക് മദ്യം വിതരണം ചെയ്യാൻ അനുമതി ലഭിച്ചത്’ -ശിവകുമാർ പറഞ്ഞു.

പൊതുയോഗങ്ങളിൽ മദ്യം വിതരണം​ ചെയ്തുകൊണ്ട് എങ്ങനെയാണ് ബി.ജെ.പി അവരുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നേതാക്കൾ ജനങ്ങളോട് പറയണമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

പോലീസ് നിർദേശവും മുന്നറിയിപ്പും അവ​ഗണിച്ചാണ് മദ്യം വിതരണം ചെയ്തത്.

ട്രക്കുകളിൽ കൊണ്ടുവന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ സ്ഥലത്ത് ആളുകളുടെ നീണ്ട വരിയായിരുന്നു. പോലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു മദ്യം വിളമ്പിയത്.

പരിപാടിയിൽ സുരക്ഷയ്ക്കായി ഉദ്യോ​ഗസ്ഥരെ വിന്യസിക്കണം എന്നാവശ്യപ്പെട്ട് എം.പി പൊലീസ് വകുപ്പിന് കത്തെഴുതുകയും പാർട്ടിയിൽ മദ്യം വിളമ്പുമെന്ന് വ്യക്തമായി പരാമർശിക്കുകയും ചെയ്തിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts