ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ്

കൊല്‍ക്കത്ത: ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു.

ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു.78 വയസായിരുന്നു.

കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം.കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

ബ്രിഗേഡിയര്‍ സി.സി ഉതുപ്പിന്റെയും, എലിസബത്തിന്റെയും മകനാണ്.1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്.

തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് എത്തി രണ്ട് വര്‍ഷത്തിന് ശേഷം 1971 ലാണ് വിവാഹിതരാകുന്നത്.

തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചതോടെ ഇവിടെയാണ് ഇവര്‍ താമസിച്ചിരുന്നത്.

മക്കള്‍ ജനിച്ചതും ഇവിടെ വച്ചായിരുന്നു.പിന്നീട് ഇവര്‍ കൊല്‍ക്കത്തയിലേക്ക് പോയി. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts