യുവതികളെ ഗർഭിണികളാക്കാൻ പുരുഷൻമാരെ ആവശ്യമുണ്ട്, പരസ്യത്തിൽ കുടുങ്ങിയത് നിരവധി പേർ 

ഇന്ന് നിരവധി തട്ടിപ്പുകൾ നമ്മള്‍ കണ്ടുവരുന്നുണ്ട്. എപ്പോഴാണ് എങ്ങനെയാണ് പറ്റിക്കപ്പെടുക എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ലാത്ത കാലതത്താണ് നമ്മൾ ഓരോരുത്തരും കഴിയുന്നത്. കണ്ണടച്ച്‌ തുറക്കുന്ന നേരം മതി കയ്യിലെ കാശ് പോവാൻ. എത്ര സൂക്ഷിച്ചു എന്ന് പറഞ്ഞാലും ചിലപ്പോള്‍ അറിയാതെ നമ്മളും ഈ പറ്റിക്കപ്പെടലിന്റെ ഇരകളായി മാറിയേക്കാം. വിവിധ ആപ്പുകളുടെ പേരിലും മറ്റും തട്ടിപ്പ് നടത്തുന്നവരുണ്ട്. അങ്ങനെ പണം പോയി ആത്മഹത്യ ചെയ്തവർ തന്നെയുണ്ട് ഒരുപാട്. അടുത്തിടെ അതുപോലെ ഒരു തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ ഹരിയാനയില്‍ അറസ്റ്റ് ചെയ്തു. തട്ടിപ്പ് പരസ്യങ്ങള്‍…

Read More

എംപി യുടെ വിജയാഘോഷ പാർട്ടിയിൽ പരസ്യ മദ്യവിതരണം 

ബെംഗളൂരു ബി.ജെ.പി എം.പിയുടെ വിജയാഘാഷോ പാർട്ടിയില്‍ പരസ്യമായി മദ്യ വിതരണം. ചിക്കബല്ലാപൂർ എം.പി കെ.സുധാകർ സംഘടിപ്പിച്ച പാർട്ടിയിലായിരുന്നു പോലീസ് നിർദേശവും മുന്നറിപ്പും അവഗണിച്ച്‌ മദ്യം വിളമ്പുകയും വിതരണം ചെയ്യുകയും ചെയ്തത്. ട്രക്കുകളില്‍ കൊണ്ടുവന്ന മദ്യക്കുപ്പികള്‍ ശേഖരിക്കാൻ സ്ഥലത്ത് ആളുകളുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. പോലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു മദ്യം വിളമ്പിയത് എന്നതാണ് ശ്രദ്ധേയം. പരിപാടിയില്‍ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥരെ വിന്യസിക്കണം എന്നാവശ്യപ്പെട്ട് എം.പി പോലീസ് വകുപ്പിന് കത്തെഴുതുകയും പാർട്ടിയില്‍ മദ്യം വിളമ്പുമെന്ന് വ്യക്തമായി പരാമർശിക്കുകയും ചെയ്തിരുന്നു. ‘ഉച്ചയ്ക്ക് 12.30 മുതല്‍ സ്റ്റേജ് പരിപാടി ആരംഭിക്കും. അതില്‍ ഭക്ഷണവും മദ്യവും…

Read More

ദർശൻ കേസിൽ സംവിധായകൻ മിലാന പ്രകാശിനെ ചോദ്യം ചെയ്തു 

ബെംഗളൂരു: ആരാധകനെ കൊന്ന കേസിൽ കന്നഡ സംവിധായകൻ മിലാന പ്രകാശിനെ പോലീസ് ചോദ്യം ചെയ്തു. കേസിലെ രണ്ടാം പ്രതി നടൻ ദർശന്റെ ചിത്രീകരണം നടക്കുന്ന ഡെവിൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് പ്രകാശ്. ബിജെപി നേതാവും ബെംഗളൂരു മുൻ ഡെപ്യൂട്ടി മേയറുമായ സിഎസ് രാംമോഹൻ രാജുവിനെയും കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

Read More

അധ്വാനിക്ക് ആദരാജ്ഞലി അർപ്പിച്ചു ; വ്യാജ വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സോമണ്ണ 

ബെംഗളൂരു: മുൻ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവ് എൽകെ അധ്വാനി അന്തരിച്ചെന്ന വിധം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്ത വിശ്വസിച്ച് പൊതുവേദിയിൽ ആദരാഞ്ജലി അർപ്പിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ, അമളി തിരിച്ചറിഞ്ഞതിനെ തുടർന്ന് ഖേദം പ്രകടിപ്പിച്ചു. തുമക്കുരു ഗുബ്ബിയിൽ നടന്ന പൊതുയോഗത്തിനിടെ പ്രാദേശിക നേതാക്കൾ ഈ വാർത്ത കേന്ദ്ര മന്ത്രിയെ അറിയിച്ചതോടെ 2 മിനിറ്റ് മൗനം ആചരിച്ച് ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു. അധ്വാനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിച്ചത്.

Read More

ഡെങ്കിപ്പനി ബാധ കൂടുതലും കുട്ടികളിൽ; മരണം 10 ആയി; ഡെങ്കിപ്പനിബാധിതരെ സന്ദർശിച്ച് പ്രതിപക്ഷനേതാവ് ആർ. അശോക

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ഗദഗ് സ്വദേശിയായ അഞ്ചു വയസ്സുകാരൻ ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഷിറഞ്ച് ഗ്രാമവാസിയായ ചിരാഗ് ഹൊസമണിയാണ് മരിച്ചത്. കടുത്ത പനിയെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗദഗ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ ശനിയാഴ്ചയാണ് ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെമരിച്ചു. ഈ വർഷം ഗദഗിൽ ഡെങ്കിപ്പനി ബാധിച്ചുള്ള ആദ്യത്തെ മരണമാണ്. പ്രതിപക്ഷ നേതാവ് ആർ. അശോക, ബി.ജെ.പി. നേതാക്കളായ കെ.സി. രാംമൂർത്തി, സോമശേഖർ എന്നിവർ ജയനഗർ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിതരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നു സംസ്ഥാനത്ത്…

Read More

പൊതുജനങ്ങൾ ഏറ്റെടുക്കാതെ ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിങ്‌; 3 നില കെട്ടിടത്തിന്റെ ഒരു നില പോലും പൂർണമായി ഉപയോഗിച്ചിട്ടില്ല

ബെംഗളൂരു:  നീണ്ട കാത്തിരിപ്പിനൊടുവിൽ ഫ്രീഡം പാർക്കിൽ തുറന്ന മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം ഏറ്റെടുക്കാൻ നഗര ജനത തയ്യാറാകാത്തത് തിരിച്ചടിയാകുന്നു. സെൻട്രൽ ഡിസ്ട്രിക്ട് ജില്ലയിലെ രൂക്ഷമായ പാർക്കിംഗ് പ്രശ്നം പരിഹരിക്കാനുള്ള പദ്ധതിക്കാണ് മോശം പ്രതികരണം ലഭിച്ചിരിക്കുന്നത്. നിർമാണം പൂർത്തിയയായി 2 വർഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ മാസം 21 ന് പാർക്കിംഗ് കേന്ദ്രം തുറന്നത്. ഒരേസമയം 600 കാറുകളും 750 ബൈക്കുകളും പാർക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്. എന്നാൽ ആദ്യ17 ദിവസം പ്രതിദിനം ശരാശരി 35 കാറുകളും 20 ബൈക്കുകളും മാത്രമാണ് പാർക്ക് ചെയ്തത്. 3…

Read More

ബെംഗളൂരുവിൽ 93 വർഷം പഴക്കമുള്ള സ്വകാര്യ സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചു; മൂന്നാളുടെ പേരിൽ കേസ്

ബെംഗളൂരു : ബെംഗളൂരുവിൽ 93 വർഷം പഴക്കമുള്ള സ്വകാര്യ സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ച സംഭവത്തിൽ മൂന്നാളുടെ പേരിൽ പോലീസ് കേസെടുത്തു. ക്വീൻസ് റോഡിലെ ശ്രീമതി കമലാബായി എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷന്റെ (എസ്.കെ.ഇ.ഐ.) മതിലാണ് വെള്ളിയാഴ്ച വൈകീട്ട് ഒരുസംഘം ആളുകൾ പൊളിച്ചത്. ജെ.സി.ബി.യുമായി എത്തിയ സംഘം മതിൽ പൊളിക്കുകയായിരുന്നു. മരിയ എലിസബത്ത്, മുഹമ്മദ് ജാബി, സെറാദ് സ്റ്റെഫാൻ ഹാരി എന്നിവരുടെ പേരിലാണ് ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തത്. മൂന്നുപേരും സ്കൂൾ പരിസരത്ത് അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരെ മർദിച്ചശേഷം മതിൽ പൊളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എലിസബത്തും സ്കൂൾ മാനേജ്‌മെന്റും…

Read More

പ്രേക്ഷകർ ആവേശത്തിൽ; 5 പാൻ ഇന്ത്യൻ ചിത്രങ്ങൾ റീലിസിനൊരുങ്ങുന്നു

ഈ അടുത്ത കാലത്ത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ തെന്നിന്ത്യൻ സിനിമകൾ സൃഷ്ടിച്ച തരം​ഗം ചെറുതല്ല. ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് തെന്നിന്ത്യൻ സിനിമ ലോകം അതിന്റെ ഉയർച്ചയുടെ പടവുകൾ താണ്ടുകയാണിപ്പോൾ. ബാഹുബലി: ദ് ബി​ഗിനിങ്ങിൽ തുടങ്ങി കെജിഎഫ് ചാപ്റ്ററുകളിലൂടെ കടന്ന് കാന്താര, പുഷ്പ, ആര്‍ആര്‍ആര്‍, കൽക്കി 2898 എഡി ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തുടര്‍ന്നു പോരുകയാണ് ഈ ദക്ഷിണേന്ത്യന്‍ തരംഗം. പ്രാദേശികതയുടെ വേലിക്കെട്ടുകൾ തകർത്ത് നാനാദിക്കിലുമുള്ള പ്രേക്ഷകരെ ഒന്നിച്ച് ചേർത്തു നിർത്തുകയാണ് ഇത്തരം പാൻ ഇന്ത്യൻ സിനിമകൾ. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചില പാൻ ഇന്ത്യൻ…

Read More

ഇലക്ട്രോണിക്സ് സിറ്റിയിൽ ഉൾപ്പെടെ സംസ്ഥാനത്ത് 4 മെഡിക്കൽ കോളേജുകൾ കൂടി എത്തുന്നു; എം.ബി.ബി.എസിന് 600 അധികം സീറ്റുകൾ ലഭിക്കും

ബെംഗളൂരു: കർണാടകയിൽ 4 മെഡിക്കൽ കോളേജുകൾക്ക് ദേശിയ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതോടെ 2024 -25 അധ്യായന വർഷത്തിൽ എം.ബി.ബി.എസ് പഠനത്തിന് 600 സീറ്റുകൾ കൂടിയായി. രാമനാഗരാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നാഗരൂരിൽ ബി.ജി.എസ് മെഡിക്കൽ കോളേജ്, ഇലക്ട്രോണിക്സ് സിറ്റിയിലെ കൊനപ്പന അഗ്രഹാരയിൽ പി.ഇ.എസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവയ്ക്കാണ് അനുമതി ലഭിച്ചത്. 150 എം.ബി.ബി.എസ് സീറ്റുകൾ വീതമാണ് എവിടുങ്ങളിൽ ഉള്ളത്. ഇതോടെ സംസ്ഥാനത്തുള്ള മെഡിക്കൽ കോളജുകളുടെ എണ്ണം

Read More

ബെംഗളൂരുവിൽ കനാലിൽ വീണ ഓൺലൈൻ ഡെലിവറി ജീവനക്കാരനായ യുവാവിനെ കാണാതായി

ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് കനാലിൽ തെറിച്ചുവീണ യുവാവിനെ കണ്ടെത്താനായില്ല. ബാപ്പുജിനഗർ സ്വദേശിയായ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ഹേമന്ത് കുമാറാണ് (26) കനാലിൽ വീണത്. കഴിഞ്ഞദിവസം രാത്രി ആർ.ആർ. നഗറിലായിരുന്നു സംഭവം. ജ്ഞാനഭാരതി കാംപസിൽനിന്ന് മടങ്ങിവരുകയായിരുന്നു ഹേമന്ത്. ആർ.ആർ. നഗർ ഗേറ്റിന് സമീപമെത്തിയപ്പോൾ ബൈക്ക് ഡിവൈഡറിലിടിച്ചതിനെത്തുടർന്ന് കനാലിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More
Click Here to Follow Us