എംപി യുടെ വിജയാഘോഷ പാർട്ടിയിൽ പരസ്യ മദ്യവിതരണം 

ബെംഗളൂരു ബി.ജെ.പി എം.പിയുടെ വിജയാഘാഷോ പാർട്ടിയില്‍ പരസ്യമായി മദ്യ വിതരണം.

ചിക്കബല്ലാപൂർ എം.പി കെ.സുധാകർ സംഘടിപ്പിച്ച പാർട്ടിയിലായിരുന്നു പോലീസ് നിർദേശവും മുന്നറിപ്പും അവഗണിച്ച്‌ മദ്യം വിളമ്പുകയും വിതരണം ചെയ്യുകയും ചെയ്തത്.

ട്രക്കുകളില്‍ കൊണ്ടുവന്ന മദ്യക്കുപ്പികള്‍ ശേഖരിക്കാൻ സ്ഥലത്ത് ആളുകളുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്.

പോലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു മദ്യം വിളമ്പിയത് എന്നതാണ് ശ്രദ്ധേയം.

പരിപാടിയില്‍ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥരെ വിന്യസിക്കണം എന്നാവശ്യപ്പെട്ട് എം.പി പോലീസ് വകുപ്പിന് കത്തെഴുതുകയും പാർട്ടിയില്‍ മദ്യം വിളമ്പുമെന്ന് വ്യക്തമായി പരാമർശിക്കുകയും ചെയ്തിരുന്നു.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

‘ഉച്ചയ്ക്ക് 12.30 മുതല്‍ സ്റ്റേജ് പരിപാടി ആരംഭിക്കും.

അതില്‍ ഭക്ഷണവും മദ്യവും നല്‍കുന്നതായിരിക്കും’- എന്നായിരുന്നു ബി.ജെ.പി നേതാവ് പോലീസിന് നല്‍കിയ ഔദ്യോഗിക കത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, പരിപാടിയില്‍ മദ്യം വിളമ്പരുതെന്ന് ബെംഗളൂരു റൂറല്‍ പോലീസ് സൂപ്രണ്ട് സി.കെ ബാബ എം.പിയോട് പറഞ്ഞു.

നിർദേശം ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി.

‘പരിപാടിയില്‍ മദ്യം വിളമ്പരുതെന്ന് സംഘാടകരോട് പറയുകയും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കേസെടുക്കുമെന്നും അവരോട് പറഞ്ഞിരുന്നു.

എന്നാല്‍ മദ്യം വിളമ്പാൻ എക്സൈസ് വകുപ്പിൻ്റെ അനുമതി വാങ്ങുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

എം.പിയുടെ നടപടിക്കെതിരെ വിമർശനം ശക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts