ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതിനാൽ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പ് വാർ റൂം സജ്ജീകരിച്ചു തുടങ്ങി. ബെംഗളൂരുവിലെ ആരോഗ്യസൗധയിലും സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമാണ് വാർ റൂമുകൾ ഒരുക്കുന്നത്. ഡെങ്കിപ്പനി വ്യാപനവിവരം അറിയാനും വിവര ശേഖരണത്തിനും നിർണായകഘട്ടങ്ങളിൽ സമയോചിതമായി പ്രവർത്തിക്കാനും ആരോഗ്യവകുപ്പ് ജീവനക്കാരെ ഈ വാർ റൂമുകൾ സഹായിക്കും. എല്ലാജില്ലയിലും ഡെപ്യൂട്ടി കമ്മിഷണർ ചെയർമാനായി ടാസ്ക് ഫോഴ്‌സ് രൂപവത്കരിക്കും. ആരോഗ്യം, നഗര വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെയും വിവിധ സംഘടനകളിലെയും പ്രതിനിധികൾ ടാസ്ക് ഫോഴ്‌സിലുണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് വരെ സംസ്ഥാനത്ത് 8658 പേർക്കാണ് ഡെങ്കിപ്പനി…
Read MoreMonth: July 2024
പോക്സോ കേസിൽ യെദ്യൂരപ്പ നേരിട്ട് ഹാജരാകേണ്ട; ഇളവുനൽകി ഹൈക്കോടതി
ബെംഗളൂരു : പോക്സോ കേസിൽ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് ഇളവുനൽകി കർണാടക ഹൈക്കോടതി. ജൂലായ് 15-ന് നേരിട്ട് ഹാജരാകാൻ യെദ്യൂരപ്പയോട് ബെംഗളൂരുവിലെ പോക്സോ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് ഇളവനുവദിച്ചത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദംകേൾക്കുന്നത് ജൂലായ് 26-ലേക്ക് മാറ്റിവെച്ചു. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിദിന്റെ ബെഞ്ചിന്റേതാണ് നടപടി. കേസ് അന്വേഷിക്കുന്ന പോലീസിന്റെ സി.ഐ.ഡി. വിഭാഗം ജൂൺ 27-ന് യെദ്യൂരപ്പയുടെപേരിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്നാണ് യെദ്യൂരപ്പയോട് ഹാജരാകാൻ പ്രത്യേകകോടതി ആവശ്യപ്പെട്ടത്. യെദ്യൂരപ്പയുടെ അറസ്റ്റ് താത്കാലികമായി വിലക്കി…
Read More27-ാമത് ബെംഗളൂരു ടെക്ക് സമ്മിറ്റ് നവംബറില്‍; ബ്രോഷർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
ബെംഗളൂരു : ഏഷ്യയിലെ ഏറ്റവുംവലിയ ടെക്‌നോളജി സമ്മേളനമെന്ന് അവകാശപ്പെടുന്ന 27-ാമത് ബെംഗളൂരു സാങ്കേതിക ഉച്ചകോടി നവംബർ 19 മുതൽ 21 വരെ പാലസ് ഗ്രൗണ്ടിൽ നടക്കും. ‘അതിരുകൾ തകർക്കുക’ എന്നതാണ് ഇത്തവണത്തെ ആശയം. സമ്മേളനത്തിൽ വ്യവസായങ്ങളെയും ബിസിനസുകളെയും നവീകരിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളെയും ട്രെൻഡുകളെയുംകുറിച്ച് ചർച്ചചെയ്യും. മൂന്നുദിവസത്തെ സമ്മേളനത്തിൽ 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട 500-ലധികം സ്റ്റാർട്ടപ്പുകൾ ഭാഗമാകും. 700-ലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. സാങ്കേതികവിദ്യയിലും നവീകരണത്തിലും മികച്ചുനിൽക്കുന്ന സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ സാങ്കേതിക ഉച്ചകോടി…
Read Moreമെട്രോ പാത , റാമ്പ് നിർമാണം; ഹെബ്ബാൾ മേൽപ്പാലത്തിൽ വൻ ഗതാഗതകുരുക്ക്; ബദൽ മാർഗങ്ങൾ നൽകി ട്രാഫിക് പോലീസ്; വിമാനത്താവള യാത്രക്കാർക്ക് പ്രത്യേക നിർദേശം; വിശദാംശങ്ങൾ
നമ്മ മെട്രോ , സബേർബൻ പാതായൊരുക്കലിന് പുറമെ റാംപ് നിർമാണവും ആരംഭിച്ചതോടെ ഹെബ്ബാൾ മേൽപ്പാലത്തിൽ ഗതാഗതകുരുക്ക് രൂക്ഷം. മേൽപ്പാലത്തിലെ രണ്ട്റാംപുകളുടെ നിർമാണ പ്രവർത്തികളുടെ ഭാഗമായി സർവീസ് റോഡുകളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയത്തോടെയാണ് കുരുക്ക് രൂക്ഷമായത്. എസ്റ്റീം മാൾ മുതൽ ബാപ്റ്റിസ്റ്റ് ആശുപത്രി ഭാഗത്തേക്കും കെ.ആർ. പുരം ഭാഗത്ത് നിന്ന് ബേക്കറി സർക്കിൾ ഭാഗത്തേക്കുമാണ് പുതിയ റാംപ് നിർമ്മിക്കുന്നത്. കൂടാതെ ബെന്നിഗനഹള്ളി – ചിക്കബാനവാര സബേർബൻ ഇടനാഴിയിലെഹെബ്ബാൾ സ്റ്റേഷൻ കെ.ആർ പുരം – വിമാനത്താവള മെട്രോ പാതയിലെ കെ.ആർ പുര, കോടിഗേഹള്ളി സ്റ്റേഷനുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.…
Read Moreഭാര്യ ദിവസവും മദ്യപിച്ച് ലക്കുകെടുന്നു ; പരാതിയുമായി ഭർത്താവ്
ആഗ്ര: ഭാര്യ മദ്യപിക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ്. ഉത്തർപ്രദേശിലെ ആഗ്ര ഫാമിലി കൗണ്‍സിലിംഗ് സെന്ററിലാണ് വിചിത്രമായ പരാതിയുമായി യുവാവ് എത്തിയത് . ഭാര്യയുടെ അമിതമായ മദ്യാസക്തിയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ദിവസവും മദ്യപിച്ച് ലക്കുകെടുന്ന ഭാര്യ ഭർത്താവിനെയും മദ്യം കഴിക്കാൻ നിർബന്ധിക്കുന്നു. ഭർത്താവ് വിസമ്മതിച്ചാല്‍ വഴക്കുണ്ടാകുകയും ചെയ്യും. 4 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് ഭാര്യ മദ്യത്തിന് അടിമയാണെന്ന് മനസിലായതെന്ന് ഭർത്താവ് പറയുന്നു. താൻ മദ്യപിക്കാറില്ല, പക്ഷേ ഭാര്യ തന്നെ മദ്യപിക്കാനായി നിർബന്ധിക്കുന്നു. ഭാര്യയുടെ മദ്യപാനത്തെ തുടർന്ന് ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി. ഇരുവരും…
Read Moreഫണ്ട് തിരിമറി; പോലീസ് അന്വേഷണത്തിനിടെ ഇഡി റെയ്ഡ്; വിമർശനവുമായി ഡികെ ശിവകുമാർ
ബെംഗളൂരു: മുൻ മന്ത്രി ബി. നാഗേന്ദ്ര, പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനും കോണ്‍ഗ്രസ് എം.എല്‍.എയുമായ ബസനഗൗഡ ദഡ്ഡല്‍ എന്നിവരുടെ വീടുകളില്‍ വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. 187 കോടിയുടെ അനധികൃത ഫണ്ട് തിരിമറി കേസിലാണ് റെയ്ഡ്. ഇരു നേതാക്കളെയും കഴിഞ്ഞ ദിവസം പൊലീസ് പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. കർണാടകയിലെ 20 ഇടങ്ങളിലും ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലുമായാണ് ഇ.ഡി തിരച്ചല്‍ നടത്തിയത്. അതേസമയം, ഏത് നടപടിക്രമം അനുസരിച്ചാണ് ഇ.ഡി അന്വേഷണവും റെയ്ഡും നടത്തിയതെന്ന് മനസ്സിലാവുന്നില്ലെന്ന് കർണാടക ഉപ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്…
Read Moreകേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. വെള്ളിയാഴ്ച തീവ്ര മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദ പാത്തിയുടെ ഫലമായാണ് കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ജൂലായ് 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍…
Read Moreശോഭ കരന്ദലജെക്കെതിരെ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി
ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ത്‍ലാജെക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി. അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം തള്ളിയ ജസ്റ്റിസ് ജി. ജയചന്ദ്രൻ കേസ് റെക്കോർഡ് കോടതിയില്‍ സമർപ്പിക്കാൻ പ്രോസിക്യൂഷന് നിർദേശം നല്‍കി. മാർച്ച് ഒന്നിന് രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. കഫേയിലെ സ്ഫോടനത്തിനു പിന്നില്‍ തമിഴ്നാട്ടില്‍ നിന്ന് വന്നവരാണെന്നായിരുന്നു ശോഭയുടെ പ്രസ്താവന. കേരളത്തില്‍ നിന്ന് എത്തിയവർ കർണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും ഇവർ…
Read Moreനവകേരള ബസ് ബെംഗളൂരുവിലേക്ക് ഓടി തുടങ്ങി
ബെംഗളൂരു: ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിർത്തിയിരുന്നു. തുടർന്നാണ് വെറും 8 റിസർവേഷൻ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബെംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചത്. ലാഭം ഇല്ലാതെയാകും ബസ് ഇന്നും സർവീസ് നടത്തുക. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍…
Read Moreഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ഹോട്ടലേഴ്‌സ് അസോസിയേഷൻ
ബെംഗളൂരു: നഗരപരിധിയില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭാരവാഹികള്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ഈ ആവശ്യം ചർച്ചചെയ്തു. ഹോട്ടലുകള്‍ക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നല്‍കണമെന്ന ആവശ്യം കഴിഞ്ഞ വർഷം സർക്കാർ തള്ളിയതായി അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. കേന്ദ്ര ബജറ്റില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമനും നിവേദനം നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് റാവു പറഞ്ഞു.
Read More