സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം കൂടുന്നു: മരണം 12 ആയി; വാർ റൂമുകൾ ഒരുക്കുന്നു

ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതിനാൽ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പ് വാർ റൂം സജ്ജീകരിച്ചു തുടങ്ങി.

ബെംഗളൂരുവിലെ ആരോഗ്യസൗധയിലും സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമാണ് വാർ റൂമുകൾ ഒരുക്കുന്നത്.

ഡെങ്കിപ്പനി വ്യാപനവിവരം അറിയാനും വിവര ശേഖരണത്തിനും നിർണായകഘട്ടങ്ങളിൽ സമയോചിതമായി പ്രവർത്തിക്കാനും ആരോഗ്യവകുപ്പ് ജീവനക്കാരെ ഈ വാർ റൂമുകൾ സഹായിക്കും.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

എല്ലാജില്ലയിലും ഡെപ്യൂട്ടി കമ്മിഷണർ ചെയർമാനായി ടാസ്ക് ഫോഴ്‌സ് രൂപവത്കരിക്കും. ആരോഗ്യം, നഗര വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെയും വിവിധ സംഘടനകളിലെയും പ്രതിനിധികൾ ടാസ്ക് ഫോഴ്‌സിലുണ്ടാകും.

വെള്ളിയാഴ്ച വൈകീട്ട് വരെ സംസ്ഥാനത്ത് 8658 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ബെംഗളൂരു കോർപ്പറേഷന്റെ (ബി.ബി.എം.പി.) പരിധിയിൽ മാത്രം 2628 പേർക്ക് രോഗംസ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ഇതുവരെ 12മരണം റിപ്പോർട്ട്ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us