സ്വർണഖനിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു

ബെംഗളൂരു : റായ്ചൂരുവിലെ സ്വർണഖനിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു.

നാലുതൊഴിലാളികൾക്ക് സാരമായി പരിക്കേറ്റു. റായ്ചൂരുവിലെ ഹട്ടി ഗോൾഡ് മൈൻസിൽ വെള്ളിയാഴ്ച പുലർച്ചെ 3.30-ഓടെയായിരുന്നു അപകടം. ഖനിയിൽ രാത്രിഷിഫ്റ്റിൽ ജോലിചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളിയായ മൗനേഷ് (48) ആണ് മരിച്ചത്.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

പരിക്കേറ്റവരെ പുറത്തെടുത്ത് ഖനിക്കടുത്തുള്ള ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

ഖനിക്കുമുൻപിൽ മൈനിങ് കമ്പനിക്കെതിരേ തൊഴിലാളികൾ പ്രതിഷേധിച്ചു. മൗനേഷിന്റെ കുടുംബത്തിന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. ഹട്ടി ഗോൾഡ് മൈൻസ് കമ്പനി ലിമിറ്റഡിന്റേതാണ് അപകടമുണ്ടായ സ്വർണഖനി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts