ഭാര്യ ദിവസവും മദ്യപിച്ച് ലക്കുകെടുന്നു ; പരാതിയുമായി ഭർത്താവ് 

ആഗ്ര: ഭാര്യ മദ്യപിക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ്.

ഉത്തർപ്രദേശിലെ ആഗ്ര ഫാമിലി കൗണ്‍സിലിംഗ് സെന്ററിലാണ് വിചിത്രമായ പരാതിയുമായി യുവാവ് എത്തിയത് .

ഭാര്യയുടെ അമിതമായ മദ്യാസക്തിയാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

ദിവസവും മദ്യപിച്ച്‌ ലക്കുകെടുന്ന ഭാര്യ ഭർത്താവിനെയും മദ്യം കഴിക്കാൻ നിർബന്ധിക്കുന്നു. ഭർത്താവ് വിസമ്മതിച്ചാല്‍ വഴക്കുണ്ടാകുകയും ചെയ്യും.

4 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് ഭാര്യ മദ്യത്തിന് അടിമയാണെന്ന് മനസിലായതെന്ന് ഭർത്താവ് പറയുന്നു.

  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം

താൻ മദ്യപിക്കാറില്ല, പക്ഷേ ഭാര്യ തന്നെ മദ്യപിക്കാനായി നിർബന്ധിക്കുന്നു.

ഭാര്യയുടെ മദ്യപാനത്തെ തുടർന്ന് ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി. ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യ മാതൃ വീട്ടിലേക്ക് മടങ്ങി പോയി.

പ്രകോപിതയായ ഭാര്യ പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിനെതിരെ പരാതിയും നല്‍കി.

പിന്നീട് തർക്കം പരിഹരിക്കാൻ പോലീസ് ഇരുവരെയും ഫാമിലി കൗണ്‍സിലിംഗ് സെൻ്ററിലേക്ക് അയക്കുകയായിരുന്നു.

കൗണ്‍സിലിംഗ് സെൻ്ററിലും ഭാര്യാഭർത്താക്കന്മാർ തമ്മില്‍ തർക്കമുണ്ടായി.

ദിവസവും മൂന്നും നാലും പെഗ് കുടിക്കാറുണ്ടെന്നും തന്നെയും കുടിക്കാൻ ആവശ്യപ്പെട്ട് ശല്യപ്പെടുത്തുന്നതായും ഭർത്താവ് പറഞ്ഞു.

  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം

എന്തായാലും കൗണ്‍സിലിംഗിലും ഇരുവർക്കും തമ്മില്‍ ധാരണയിലെത്താനായില്ലെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts