27-ാമത് ബെംഗളൂരു ടെക്ക് സമ്മിറ്റ് നവംബറില്‍; ബ്രോഷർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ബെംഗളൂരു : ഏഷ്യയിലെ ഏറ്റവുംവലിയ ടെക്‌നോളജി സമ്മേളനമെന്ന് അവകാശപ്പെടുന്ന 27-ാമത് ബെംഗളൂരു സാങ്കേതിക ഉച്ചകോടി നവംബർ 19 മുതൽ 21 വരെ പാലസ് ഗ്രൗണ്ടിൽ നടക്കും.

‘അതിരുകൾ തകർക്കുക’ എന്നതാണ് ഇത്തവണത്തെ ആശയം. സമ്മേളനത്തിൽ വ്യവസായങ്ങളെയും ബിസിനസുകളെയും നവീകരിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളെയും ട്രെൻഡുകളെയുംകുറിച്ച് ചർച്ചചെയ്യും.

മൂന്നുദിവസത്തെ സമ്മേളനത്തിൽ 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട 500-ലധികം സ്റ്റാർട്ടപ്പുകൾ ഭാഗമാകും. 700-ലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും.

  കടപുഴകിയ മരങ്ങൾ, മുങ്ങിയ അണ്ടർപാസുകൾ'; വാഹനമോടിക്കുന്നവർ, ഈ റോഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.

സാങ്കേതികവിദ്യയിലും നവീകരണത്തിലും മികച്ചുനിൽക്കുന്ന സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ സാങ്കേതിക ഉച്ചകോടി അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഐ.ടി., ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ സമ്മേളനത്തിന്റെ പ്രഖ്യാപനം നടത്തി. സാങ്കേതിക മുന്നേറ്റങ്ങളുടെ കാര്യത്തിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായിട്ടല്ല ആഗോളതലത്തിലാണ് കർണാടകം മത്സരിക്കുന്നതെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചടങ്ങിൽ പങ്കെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us