നഗരത്തിലെ പപ്പായ കിവി എന്നിവയുടെ വില കുതിച്ചുയരുന്നു; കാരണക്കാരൻ ഡെങ്കിപ്പനി

ബെംഗളൂരു ; ഡെങ്കിപ്പനി പടരുന്നതോടെ പപ്പായയ്ക്കും കിവിക്കും ആവശ്യക്കാർ ഏറി. ഇതോടെ വിലയും  കുതിച്ചുയർന്നു. കിവി കിലോയ്ക്ക് 230-270 രൂപയും പപ്പായയ്ക്ക് 50-70 രൂപയുമാണ് വില. പണിബാധിക്കുന്നവർക്ക് രക്തത്തിലെ പ്ലേറ്റ് ലെറ്റുകളുടെ അളവ് കുത്തനെ ഉയരും. ഇത് കൂട്ടാൻ വേണ്ടിയാണ് പാപ്പായ,കിവി, എന്നിവ കഴിക്കുന്നത് നല്ലതാണെന്ന പ്രചാരണത്തിന് പിന്നാലെ വില്പന കൂടിയിരുന്നു.

Read More

തൊഴിലുറപ്പ് കാർക്ക് ലഭിച്ച നിധികുംഭം 300 വർഷത്തിലേറെ പഴക്കമുള്ളത്:ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കുഴിച്ചിട്ടതെന്ന്‌ പ്രാഥമിക നിഗമനം

കണ്ണൂരിൽ തൊഴിലുറപ്പ്തൊഴിലാളിള്‍ക്ക് മഴക്കുഴിയുണ്ടാക്കുന്നതിനിടെ ലഭിച്ചനിധികുംഭം ടിപ്പുവിന്റെ പടയോട്ട കാലത്ത് പുരാതന തറവാടുകാരോ ക്ഷേത്രം ഊരാളന്‍മാരോ കുഴിച്ചിട്ടതാണെന്ന നിഗമനത്തില്‍ ചരിത്രകാരന്‍മാര്‍. കണ്ണൂരില്‍ പൊതുവെ നിധിയുണ്ടെന്നു പ്രാദേശികമായി പറഞ്ഞുകേട്ടിരുന്ന സ്ഥലങ്ങളിലൊന്നാണ് ചെങ്ങളായി, പരിപ്പായി ഭാഗങ്ങള്‍. ഇവിടെ ക്ഷേത്രങ്ങളും പഴയ തറവാടുകളും ഇപ്പോഴുമുണ്ട് ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ നിന്നും കണ്ടെത്തിയ നിധി ശേഖരം തിരുവനന്തപുരത്തു നിന്നുമെത്തുന്ന പുരാവസ്തു വിദഗ്ധ സംഘം പരിശോധിക്കുമെന്നു മന്ത്രിരാമചന്ദ്രന്‍ കടന്നപ്പളളി അറിയിച്ചു. നിലവില്‍ റവന്യു വകുപ്പിന്റെ കയ്യിലാണ് കണ്ടെത്തിയ വസ്തുക്കള്‍ ഉള്ളത്. ഇത് പരിശോധിക്കാന്‍ പുരാവസ്തു ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശേഖരം പുരാവസ്തുവാണെന്ന് കണ്ടെത്തിയാല്‍ ഏറ്റെടുക്കാന്‍…

Read More

കേരള ആർ.ടി.സിയിൽ യാത്രക്കാർ കുറവ്; സീറ്റ് കാലിയാക്കി യാത്ര ചെയ്താലും ടിക്കറ്റ് നിരക്ക് കുറക്കില്ലെന്ന വാശിയിൽ; കേരള ആർ. ടി. സി

ബെംഗളൂരു :മുൻസൂൺ സീസണിൽ യാത്രക്കാർ കുറഞ്ഞിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാതെ കേരള ആർ.ടി. സി. ജൂലൈ ആദ്യാവരാം മുതൽ പ്രവർത്തി ദിവസങ്ങളിൽ പകുതിയിലേറെ സീറ്റുകൾ കാലിയായാണ് ബസുകൾ പുറപ്പെടുന്നത്. എ.സി.  ബസുകൾക്കാൻ ഏറ്റവും നഷ്ടം ഉണ്ടാകുന്നത്.  ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലും തിരക്കുണ്ട്. ഈ ദിവസങ്ങളിൽ 30 ശതമാനം വരെ അധിക ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്.  കേരളത്തിലും കർണാടകയിലും കനത്ത മഴ തുടരുന്നതോടെ അവസാന നിമിഷം ടിക്കറ്റ് റദ്ധാക്കുന്നവരുമുണ്ട്. കർണാടക ആർ.ടി.സി.യുടെ കേരളത്തിലേക്കുള്ള പ്രീമിയം എ.സി. ബസുകളിലെ ടിക്കറ്റ് നിരക്ക് ജൂലൈ…

Read More

ജി.എസ്.ടി ഒഴുവാക്കുന്നു; ഹോസ്റ്റൽ പി. ജി. താമസം ആശ്രയിക്കുന്നവർക്ക് സന്തോഷ വാർത്ത: വിശദാംശങ്ങൾ

ളുരു : സ്റ്റുഡന്റ് ഹോസ്റ്റൽ, പി. ജി. തമാസത്തിനുള്ള 12% ജി. എസ്. ടി. ഒഴിവാക്കിയാൽ കേന്ദ്ര നടപടിയെ സ്വാഗതം ചെയ്ത് വിദ്യാർഥികൾ. പ്രതിമാസം 20000 രൂപയിൽ താഴെ വാടക നിരക്ക് വരുന്ന താമസസ്ഥലങ്ങൾക്കുള്ള ജി. എസ്. ടി.യാണ് നാളെ മുതൽ ഒഴിവാക്കുക. നഗരത്തിൽ ജോലിക്കും പഠനത്തിനും എത്തുന്നവർ പ്രധാനമായും പി. ജി.കളെയാണ് ആശ്രയിക്കുന്നത്. രണ്ടോ അതിലധികമോ പേർ മുറി പങ്കിടുകയാണെങ്കിൽ ഇത്തരം പി. ജി. കൾക്ക് 6000-8000 രൂപ വരെയാണ് ഈടുക്കുന്നത്. ഒരാൾ മാത്രം താമസിക്കുന്ന മുറികൾക്ക് 1000-20000 രൂപവരെ ഈടാക്കുന്നുണ്ട്. കഴിഞ്ഞ…

Read More

നാളെ മുതല്‍ പുതിയ മെട്രോ ഫീഡര്‍ സര്‍വീസ്  ആരംഭിക്കും; റൂട്ട് സഹിതമുള്ള വിശദാംശങ്ങൾ

ബെംഗളൂരു : ബി.എം.ടി.സി.യുടെ പുതിയ മെട്രോ ഫീഡര്‍ സര്‍വീസ് നാളെ ആരംഭിക്കും എം.എഫ്-43 നമ്പർ കോനനകുണ്ഡെ ക്രോസില്‍ നിന്ന് ഉത്തരഹളളി, ഇന്‍ഡോ-അമേരിക്കന്‍ ഹൈബ്രിഡ് ഫാം ക്രോസ്, കരിയനപാളയ, രഘുവനഹളളി ക്രോസ് കോനനകുണ്ഡെയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

Read More

 ബി.ജെ.പി. മുൻ എം.എൽ.സി. വീരയ്യ 47 കോടിയുടെ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ബെംഗളൂരു : സർക്കാർ സ്ഥാപനമായ ഡി. ദേവരാജ് അരശ് ട്രക്ക് ടെർമിനൽ ലിമിറ്റഡിൽ 47.1 കോടി രൂപയുടെ തട്ടിപ്പുനടത്തിയ കേസിൽ ബി.ജെ.പി. യുടെ മുൻ എം.എൽ.സി. ഡി.എസ്.വീരയ്യ അറസ്റ്റിൽ. കേസന്വേഷിക്കുന്ന പോലീസിന്റെ സി.ഐ.ഡി. വിഭാഗമാണ് അറസ്റ്റ് ചെയ്തത്. വീരയ്യ ചെയർമാനായിരിക്കുമ്പോൾ സ്ഥാപനം ഏറ്റെടുത്തുനടത്തിയ പ്രവൃത്തികളുമായി ബന്ധപ്പെട്ടാണ് കേസ്. ടെൻഡർ വിളിക്കാതെ പ്രവൃത്തി നടത്തിയതുൾപ്പെടെ കണ്ടെത്തിയിരുന്നു. വ്യാജ രേഖ ചമച്ചതായും ആരോപണമുണ്ട്. കേസിൽ വീരയ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ്. സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ്. ശങ്കരപ്പയെ…

Read More

നഗരത്തിൽ അനധികൃമായി സ്ഥാപിച്ച ഫ്ളെക്‌സുകൾ നീക്കി

ബെംഗളൂരു : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബാനറുകളും ഫ്ളെക്സുകളും ബി.ബി.എം.പി. നീക്കിത്തുടങ്ങി. വ്യാഴാഴ്ച യെലഹങ്ക സോണിലെ തനിസാന്ദ്ര ഏഴാം വാർഡിൽ റോഡരികുകളിലും മീഡിയനുകളിലും സ്ഥാപിച്ച ബാനറുകൾ ജീവനക്കാർ നീക്കി. ബാനറുകൾ സ്ഥാപിക്കുന്നത് സർക്കാർ കഴിഞ്ഞവർഷം വിലക്കിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്നുണ്ട്.

Read More

ബച്ചൻ കുടുംബവുമായി ഇപ്പോഴും പിണക്കത്തിൽ!!! അംബാനി വിവാഹത്തിൽ അഭിഷേകിനൊപ്പം ഫോട്ടോ എടുക്കാതെ ഐശ്വര്യ 

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റിന്റെയും ആഢംബര വിവാഹത്തിന്റെ വിശേഷണങ്ങളാണ് നവമാധ്യമങ്ങളിൽ ഉൾപ്പെടെ ചര്‍ച്ചകളില്‍ നിറയുന്നത്. ബോളിവുഡില്‍ നിന്നും തമിഴകത്ത് നിന്നുമൊക്കെയുള്ള താരങ്ങളും ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ ഐശ്വര്യ ബച്ചന്റെ ഒറ്റയ്‍ക്കുള്ള വരവാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അമിതാഭ് ബച്ചന്റെ കുടുംബവുമായി താരം അത്ര നല്ല രീതിയിൽ അല്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചൻ ഭാര്യ ജയാ ബച്ചനും മക്കളായ അഭിഷേകിനും ശ്വേതയ്‍ക്കുമൊപ്പമാണ് അനന്തിനും രാധികയ്‍ക്കുമൊപ്പം ഫോട്ടോയ്‍ക്ക് പോസ് ചെയ്‍തത്. മരുമകളായ ഐശ്വര്യ റായ് തന്റെ മകള്‍ ആരാധ്യക്കൊപ്പമാണ് അനന്ത് അംബാനിയുടെയും…

Read More

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു 

കൊച്ചി: വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന അഞ്ചന ചന്ദ്രൻ മരിച്ചു. 27 വയസ്സ് ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവതി 76 ദിവസമായി വെന്റിലേറ്ററിലായിരുന്നു. അഞ്ചനയ്ക്ക് രോഗം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. വേങ്ങൂരില്‍ ഇതുവരെ 253 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച്‌ ഒരാള്‍ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നുപേരാണ് മലപ്പുറം ജില്ലയില്‍ മരിച്ചത്.

Read More

1500 കി.മീ ദൂരമുള്ള സർവീസുമായി കർണാടക ആർടിസി 

ബെംഗളൂരു: 1500 കിലോമീറ്റർ ദൂരമുള്ള ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർ.ടി.സി. ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്കും ഒഡിഷയിലെ പുരിയിലേക്കുമാണ് ദിവസേന സർവീസ് നടത്തുക. കർണാടക ആർ.ടി.സി.യുടെ ഏറ്റവും ദൈർഘ്യമുള്ള ബസ് സർവീസായിരിക്കും ഇത്. നിലവില്‍ ബെംഗളൂരു-മുംബൈ, ബെംഗളൂരു-ശിർദി സർവീസുകളാണ് (1000 കിലോമീറ്റർ) ഏറ്റവും ദൈർഘ്യമുള്ളത്. യൂറോപ്യൻ മാതൃകയിലുള്ള എ.സി. സ്ലീപ്പർ ബസുകളാണ് പുതിയ സർവീസുകള്‍ക്ക് അയക്കുകയെന്ന് ആർ.ടി.സി. അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലൂടെയാണ് പുതിയ സർവീസുകള്‍ കടന്നു പോകുക. ഈ സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചശേഷമാകും സർവീസുകള്‍ ആരംഭിക്കുക. രണ്ട് റൂട്ടിലേക്കും…

Read More
Click Here to Follow Us