ബി.ജെ.പി. മുൻ എം.എൽ.സി. വീരയ്യ 47 കോടിയുടെ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ബെംഗളൂരു : സർക്കാർ സ്ഥാപനമായ ഡി. ദേവരാജ് അരശ് ട്രക്ക് ടെർമിനൽ ലിമിറ്റഡിൽ 47.1 കോടി രൂപയുടെ തട്ടിപ്പുനടത്തിയ കേസിൽ ബി.ജെ.പി. യുടെ മുൻ എം.എൽ.സി. ഡി.എസ്.വീരയ്യ അറസ്റ്റിൽ.

കേസന്വേഷിക്കുന്ന പോലീസിന്റെ സി.ഐ.ഡി. വിഭാഗമാണ് അറസ്റ്റ് ചെയ്തത്. വീരയ്യ ചെയർമാനായിരിക്കുമ്പോൾ സ്ഥാപനം ഏറ്റെടുത്തുനടത്തിയ പ്രവൃത്തികളുമായി ബന്ധപ്പെട്ടാണ് കേസ്.

ടെൻഡർ വിളിക്കാതെ പ്രവൃത്തി നടത്തിയതുൾപ്പെടെ കണ്ടെത്തിയിരുന്നു. വ്യാജ രേഖ ചമച്ചതായും ആരോപണമുണ്ട്.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

കേസിൽ വീരയ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ്.

സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ്. ശങ്കരപ്പയെ സി.ഐ.ഡി. നേരത്തേ അറസ്റ്റു ചെയ്തിരുന്നു.

2023-ലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ നൽകിയ പരാതിയിൽ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു. കേസ് പിന്നീട് സി.ഐ.ഡി.ക്ക് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts