ഇൻഡോർ: മധ്യപ്രദേശില്‍ നാല് കുട്ടികളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി. സംഭവത്തില്‍ നാല് കുട്ടികള്‍ മുങ്ങിമരിച്ചു.അമ്മ രക്ഷപ്പെട്ടു. മന്ദ്‌സൗർ ജില്ലയിലെ ഗരോത്തിലാണ് സംഭവം. സുഗ്ന ബായി (40)യാണ് കുട്ടികളെയുമെടുത്ത് കിണറ്റില്‍ ചാടിയത്. ഗരോത്തിലെ പിപല്‍ഖേഡ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് എഎസ്പി ഹേംലത കുറില്‍ പറഞ്ഞു. ബണ്ടി (9), അനുഷ്‌ക (7), മുസ്‌കാൻ (4), കാർത്തിക് (2) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് കിണറ്റില്‍ നിന്ന് പുറത്തെടുത്തു. ശനിയാഴ്ച വൈകുന്നേരം സുഗ്നയുടെ ഭർത്താവ് റോഡു സിംഗ് മർദിച്ചതിനെ തുടർന്ന് മക്കളെയും കൂട്ടി വീടുവിട്ട് അടുത്തുള്ള…
Read MoreMonth: July 2024
മരിച്ച ജോയ് യുടെ അമ്മയ്ക്ക് 10 ലക്ഷവും വീടും; സർക്കാരിന്റെ ഉറപ്പ്
തിരുവനന്തപുരം: മാലിന്യം നീക്കംചെയ്യുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മിച്ച് നല്‍കുമെന്നുമാണ് വാക്ക് നല്‍കിയിരിക്കുന്നത്. പാറശാല എംഎല്‍എ സികെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപധനസഹായം നല്‍കുന്നതോടൊപ്പം പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴിയും ശരിയാക്കും. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്.…
Read Moreഅനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിവകുമാറിന് തിരിച്ചടി
ബെംഗളൂരു: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന് സുപ്രിംകോടതിയില്‍ തിരിച്ചടി. സിബിഐയുടെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ചോദ്യം ചെയ്ത് ഡി കെ ശിവകുമാര്‍ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ബേല എം ത്രിവേദിയുടെയും എസ് സി ശര്‍മയുടെയും നടപടി. മന്ത്രിയായിരിക്കെ 2013-2018 കാലയളവില്‍ ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിബിഐയുടെ എഫ്‌ഐആറില്‍ ആരോപിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് ശിവകുമാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. മാത്രമല്ല, കേസില്‍…
Read Moreതമിഴ്‌നാടിന് 8000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കാൻ തയ്യാർ; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : തമിഴ്‌നാടിന് ഈ മാസം 31 വരെ 8000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കാന് തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിന് ശേഷം പറഞ്ഞു. എന്നാൽ ദിവസവും 11,500 ക്യുസെക്സ് കാവേരി വെള്ളം വിട്ടുകൊടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയോട് ആവശ്യപ്പെടാൻ കർണാടക സർവകക്ഷിയോഗം തീരുമാനിച്ചു. വിധാൻ സൗധയിലെ കോൺഫറൻസ് ഹാളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽച്ചേർന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷനേതാവ് ആർ. അശോക, ബി.ജെ.പി. നേതാവും മുൻമുഖ്യമന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡ, എം.എൽ.എ.മാർ, എം.പി.മാർ. എം.എൽ.സി.മാർ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്ത്…
Read Moreസംസ്ഥാനത്ത് 40 തടാകങ്ങളിൽ ഫ്ലോട്ടിങ് സൗരോർജ പാനൽ സ്ഥാപിക്കാനൊരുങ്ങി സർക്കാർ
ബെംഗളൂരു : സംസ്ഥാനത്ത് 40 തടാകങ്ങളിൽ ഫ്ലോട്ടിങ് സൗരോർജ പാനലുകൾ സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ. പതിനായിരത്തോളം ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന 40 തടാകങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിലൂടെ വെള്ളം നിറച്ചുകൊണ്ടിരിക്കുന്ന തടാകങ്ങളാണിവ. സൗരോർജം ഉത്പാദിപ്പിക്കുന്നതിനുപുറമേ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്കായിവേണ്ട വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാനാണ് ചെറുകിട ജലസേചനവകുപ്പ് ലക്ഷ്യമിടുന്നത്. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്കായി സർക്കാർ ഓരോമാസവും 10 മുതൽ 12 കോടി രൂപവരെയാണ് ചെലവഴിക്കുന്നത്. തടാകങ്ങളിൽ ഫ്ലോട്ടിങ് സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്താൻ വിദഗ്ധരുമായി യോഗം സംഘടിപ്പിക്കാൻ ചെറുകിട ജലസേചനവകുപ്പുമന്ത്രി എൻ.എസ്. ബോസ്…
Read Moreഅപ്പാർട്മെന്റിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തി
ബംഗളുരു: യെലഹങ്കയിലേ അപ്പാർട്മെന്റിൽ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തി. രമ്യ (43) മകൻ ഭാർഗവ (13) എന്നിവരാണ് മരിച്ചത്. രമ്യയുടെ ഭർത്താവ് 3 മാസം മുൻപ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. ഡിഗ്രി വിദ്യാർത്തിയായ മൂത്ത മകൾ ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രമ്യ തൂങ്ങിയ നിലയിലും ഭാർഗവയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
Read Moreമൈസൂരുവിൽ ബൈക്ക് അപകടം മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മൈസൂരു നഞ്ചന്‍കോടില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. എടവണ്ണ പത്തപ്പിരിയം എടപ്പലത്ത്കുണ്ട് ചെമ്മിണിക്കരയിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ ജ്യോതിസ് വീട്ടില്‍ കെ.ആര്‍. ജ്യോതിപ്രകാശ് മഞ്ചേരി മെഡിക്കല്‍ കോളജിലെ റിട്ട.നഴ്സിംഗ് സൂപ്രണ്ട് സി. പ്രജിത ദമ്പതിമാരുടെ മകന്‍ ശരത് പ്രകാശ് (22) ആണ് മരിച്ചത്. മൈസൂരുവില്‍ അവസാന വര്‍ഷ ബിഎസ്‌സി നഴ്സിംഗ് വിദ്യാര്‍ഥിയായ ശരത് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നഞ്ചന്‍കോട് വച്ച് ബൈക്കപകടത്തില്‍ മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശിയായ സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സഹോദരന്‍: ശ്യാം പ്രകാശ് (അയര്‍ലന്‍ഡ്).
Read Moreസ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കാസർകോഡ്: പഞ്ചിക്കലിലുള്ള സ്‌കൂളിന്റെ വരാന്തയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പഞ്ചിക്കല്‍ ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂള്‍ വരാന്തയിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയോടുകൂടിയാണ് സ്കൂള്‍ വരാന്തയില്‍ ഒരുദിവസം പ്രായമായ നവജാതശിശുവിനെ കണ്ടെത്തുന്നത്. അവധി ദിവസമായിരുന്നതില്‍ സ്കൂളില്‍ ആരും ഉണ്ടായിരുന്നില്ല. കരച്ചില്‍ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ ആദ്യം കാണുന്നത്. തുടർന്ന് ഹെഡ് മാസ്റ്ററിനെ വിവരം അറിയിക്കുകയായിരുന്നു. ഹെഡ് മാസ്റ്റർ ആദൂർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി കുഞ്ഞിനെ കാസർകോഡ് ജനറല്‍ ആശുപത്രിയിലേക്ക്…
Read Moreസൗജന്യ യാത്ര പദ്ധതി; ആർടിസി ക്ക് നഷ്ടം 295 കോടി
ബെംഗളൂരു: കര്‍ണാടകയിലെ ആര്‍ ടി സി ബസുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ എസ് ആര്‍ ടി സി) ബസ് ചാര്‍ജ് 20 ശതമാനം വരെ വര്‍ധിപ്പിക്കണം എന്നാണ് നിര്‍ദേശം. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ ഗണ്യമായ നഷ്ടമാണ് കെ എസ് ആര്‍ടി സി റിപ്പോര്‍ട്ട് ചെയ്തത്. വര്‍ധിച്ച് വരുന്ന പണപ്പെരുപ്പത്തിനിടയില്‍ ഡിപ്പാര്‍ട്ട്മെന്റിനെ നിലനിര്‍ത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേ തീരൂ എന്ന് കെ…
Read Moreകടം വാങ്ങിയ പണത്തിന് പകരം അമ്മയുടെ സഹോദരി വിറ്റ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി
ബെംഗളൂരു : തുമകൂരുവിൽ 35,000 രൂപയ്ക്കുവേണ്ടി അമ്മയുടെ സഹോദരി വിറ്റ പതിനൊന്നുവയസ്സുകാരിയെ ഒരു വർഷത്തിനുശേഷം ആന്ധ്രാപ്രദേശിലെ ഹിന്ദുപുരത്തുനിന്ന് പോലീസ് രക്ഷപ്പെടുത്തി. തുമകൂരു സ്വദേശിനിയായ 33-കാരിയുടെ മകളെയാണ് ഇളയസഹോദരിയും ഭർത്താവും ചേർന്ന് ഹിന്ദുപുരയിൽ പൗൾട്രി ഫാം നടത്തുന്ന ശ്രീരാമുലു എന്നയാൾക്ക് വിറ്റത്. ദമ്പതിമാർ വാങ്ങിയ പണം തിരികെ കൊടുക്കുന്നതിന് പകരമായിട്ടായിരുന്നു കുട്ടിയെ വിറ്റതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ സഹോദരിയും ഭർത്താവും പെൺകുട്ടിയെ സംരക്ഷിക്കാമെന്നുപറഞ്ഞാണ് കഴിഞ്ഞവർഷം ഹിന്ദുപുരത്തേക്ക് കൊണ്ടുപോയത്. കുട്ടിയെ സ്കൂളിൽ ചേർത്തെന്ന് അമ്മയെ അറിയിച്ചിരുന്നു. എന്നാൽ, ഒരുവർഷമായിട്ടും മകളെ തിരിച്ചെത്തിക്കാത്തതിനാൽ യുവതി സഹോദരി താമസിക്കുന്ന ഹിന്ദുപുരത്തെത്തിയപ്പോഴാണ്…
Read More