കലയുടെ കരുതൽ 2024 ജൂലൈ 21 ന്

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷന്റെ കുടുംബസംഗമവും കല മലയാളം സ്കൂളിന്റെ പ്രവേശനോത്സവവും, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരവും, ലോക കേരള സഭ അംഗങ്ങൾക്കുള്ള ആദരവും ,കലയുടെ കരുതൽ 2024 ന്റെ വിതരണവും ജൂലൈ 21 ഞായറാഴ്ച പീനിയ ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണിൽ വെച്ചു നടക്കും. രാവിലെ 9.30 നു ആരംഭിക്കുന്ന പരിപാടിയിൽ കേരളത്തിലെയും കർണാടകത്തിലെയും പ്രമുഖ രാഷ്ട്രീയ- സാമൂഹ്യ നേതാക്കന്മാർ പങ്കെടുക്കും. തുടർന്ന് ഉച്ചക്ക് ശേഷം കല ഓണോത്സവം 2024 ന്റെ സ്വാഗതസംഘ രൂപീകരണവും ഉണ്ടായിരിക്കുന്നതാണ്. കല ജനറൽ…

Read More

‘ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുത്’ വൈറലായി നടി ഭാമയുടെ പോസ്റ്റ്‌ 

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഒട്ടുമിക്ക സെലിബ്രിറ്റികളും സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങള്‍ അടക്കം എല്ലാം ഷെയർ ചെയ്യുന്നതിനാല്‍ ചെറിയ മാറ്റങ്ങള്‍ പോലും വലിയ വാർത്താ പ്രാധാന്യം നേടും. അത്തരത്തിലാണ് ഇപ്പോള്‍ നടി ഭാമയുടെ കുറിപ്പുകള്‍ വൈറലാകുന്നത്. മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ഭാമ. തനി നാട്ടിന്‍പുറത്തുകാരി വേഷങ്ങളിലൂടെയായിരുന്നു ഭാമ മലയാളികളുടെ മനസില്‍ ഇടം നേടിയത്. ഭാമ ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.…

Read More

വിൻഡോസിന്റെ സാങ്കേതിക പ്രശ്നം; ബെംഗളൂരു ഉൾപ്പെടെയുള്ള വിമാനത്താവളം പ്രതിസന്ധിയിൽ 

ബെംഗളൂരു: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനിടെ വിമാനത്താവളങ്ങളില്‍ പ്രതിസന്ധി. വിൻഡോസിലെ സാങ്കേതിക പ്രശ്നം കാരണം ചെക് ഇൻ സാധിക്കാത്തതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 7 വിമാന സർ‍വീസുകള്‍ വൈകുന്നു. വിവിധ എയർ ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട് വെയറില്‍ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും. ഫ്ലൈറ്റുകള്‍ തല്‍ക്കാലം ക്യാൻസല്‍ ചെയ്യില്ല. ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ ചെക് ഇൻ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തില്‍ 10.40 മുതല്‍ വിമാന സർവീസുകള്‍ തടസ്സം നേരിടുന്നു. ടെർമിനല്‍ 1-ലെ ഇൻഡിഗോ, അകാസ,…

Read More

മദ്യപിച്ച്‌ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി; യുവാക്കൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: മദ്യപിച്ച്‌ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന യുവാക്കളുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറി. ഗംഗാവതി നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. ഗംഗാവതി നഗർ സ്വദേശികളായ മൗനേഷ് പട്ടാര (23), സുനില്‍ (23), വെങ്കട്ട് ഭീമനായിക്ക (20) എന്നിവരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിന് സമീപം പാർട്ടി നടത്തിയ ശേഷം ഇവർ പാളത്തില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് സൂചന. ഇതു സംബന്ധിച്ച്‌ ഗദഗ് റെയില്‍വേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

അർജുന്റെ ലോറി പുഴയിൽ ഇല്ല; നേവിയുടെ രക്ഷാപ്രവർത്തനം തുടരുന്നു 

ബെംഗളൂരു: ഉത്തര കന്നഡയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറിയില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറിയില്ലെന്ന് നേവി സ്ഥിരീകരിച്ചു. നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി നടത്തിയ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. 40 ടണ്ണിന് മുകളില്‍ ഭാരമുള്ള ലോറി പുഴയില്‍ വീണിട്ടുണ്ടെങ്കില്‍ പ്രദേശത്ത് തന്നെ ഉണ്ടാകുമെന്നതിനാലാണ് ഡൈവര്‍മാര്‍ ഇവിടെ പരിശോധന നടത്തിയത്. നിലവില്‍ പരിശോധന പൂര്‍ത്തിയാക്കി ഇവര്‍ കരയ്ക്ക് കയറി. ഇനി കര കേന്ദ്രീകരിച്ച്‌ മാത്രമാകും രക്ഷാപ്രവര്‍ത്തനം നടത്തുക. മണ്ണിടിഞ്ഞതിന്‍റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്നാണ് നിഗമനം. മെറ്റല്‍…

Read More

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡികെ ശിവകുമാർ 

ബെംഗളൂരു: കോണ്‍ഗ്രസ് ഭരണത്തില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോള്‍ ബി.ജെ.പിയാണ് അഴിമതി നടത്തിയതെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വൻ അഴിമതി ആരോപിച്ച്‌ സർക്കാരിനെതിരെ തിങ്കളാഴ്ച മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഡി.കെയുടെ പരാമര്‍ശം. 300 കോടിയിലധികം രൂപയുടെ അഴിമതിയാണ് ബിജെപി സർക്കാരിന് കീഴില്‍ നടന്നത്. ഇക്കാര്യം ഞങ്ങള്‍ നിയമസഭയില്‍ പറയുകയും രേഖപ്പെടുത്തുകയും ചെയ്യും. അവർ അഴിമതിയുടെ രാജാക്കന്മാരാണ്. ചില അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണത്തില്‍ ഏതാണ്ട് 4000…

Read More

നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ഹൊസൂരിനടുത്ത് ധർമപുരിയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം- സുലൈഖ താവലങ്ങല്‍ ദമ്പതികളുടെ മകൻ, എം. ബിൻഷാദ് (25), നഴ്സിങ് കോളജ് വിദ്യാർഥി തിരൂർ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസി കബീർ- ഹസ്നത്ത് ദമ്പതികളുടെ മകൻ നംഷി (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരു- സേലം ദേശീയപാതയില്‍ ധർമപുരി പാലക്കോടിനടുത്തുവെച്ച്‌ നിർത്തിയിട്ട ബൈക്കില്‍ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടം. രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിൽ നിന്ന് കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും നംഷിയും. ചായകുടിക്കാൻ റോഡരികില്‍…

Read More

പണിമുടക്കി വിൻഡോസ്!, ഇന്ത്യയിലും ഗുരുതര പ്രശ്‌നം

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്ബ്യൂട്ടറുകള്‍ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വെളിവാക്കുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ…

Read More

മണ്ണിടിച്ചിൽ കാണാതായ രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തി

ബെംഗളൂരു : ഉത്തരകന്നഡ ജില്ലയിലെ ശിരൂരിനടുത്ത് അങ്കോളയിൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ലോറി ഡ്രൈവർമാരായ മുരുകൻ, ചിന്ന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്. ഇതോടെ ആകെ ഏഴുപേരുടെ മൃതദേഹങ്ങൾ ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ശിരൂരിൽ ദേശീയപാതയ്ക്കുസമീപം മണ്ണിടിച്ചിലുണ്ടായത്. ദേശീയ പാതയോരത്തെ കുന്നിടിഞ്ഞ് റോഡരികിലെ ചായക്കടയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. മണ്ണുൾപ്പെടെ സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഒലിച്ചുപോയി.

Read More

കനത്ത മഴ; അർജുനെ രക്ഷിക്കാനുള്ള തിരച്ചിൽ താത്കാലികമായി നിർത്തി 

ബെംഗളൂരു: മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചില്‍ തുടരുന്നു. രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാവുകയാണ്. എൻഡിആർഎഫും പോലീസും തെരച്ചില്‍ തല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവർമാർ ഹെലികോപ്റ്ററുകള്‍ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. കാർവാർ നാവികസേന ബേസ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി. ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാൻ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതിക്ക് കാത്തു നിൽക്കുകയാണ്. അതേസമയം, രക്ഷാ പ്രവർത്തനത്തിന് കാസർകോട്…

Read More
Click Here to Follow Us