പകർച്ചവ്യാധിയിൽ പൊറുതിമുട്ടി നഗരം; ബെംഗളൂരുവിൽ 265 പേർക്കുകൂടി ഡെങ്കിപ്പനി

ബെംഗളൂരു : കർണാടകത്തിൽ 478 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവർ ആകെ 11,451 പേരായി. ഇതിൽ 620 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 16 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. സംസ്ഥാനത്ത് എട്ടു പേരാണ് ഇതുവരെ മരിച്ചത്. ബെംഗളൂരുവിൽ 265 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ ഡെങ്കിപ്പനി ബാധിച്ചവർ 4305 ആയി.

Read More

മലയാളി ഡ്രൈവറും ലോറിയും 4 ദിവസമായി മണ്ണിനടിയിൽ; ഫോൺ ഇടയ്ക്കിടെ ഓൺ ആകുന്നത് പ്രതീക്ഷ 

ബെംഗളൂരു: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ പെട്ട മലയാളി ഡ്രൈവറെ കുറിച്ച്‌ നാലാം ദിനവും വിവരമില്ല. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തില്‍പെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയില്‍ ലോറി കിടക്കുന്നതായാണ് കാണുന്നത്. ഫോണ്‍ ഇടയ്‌ക്കിടെ റിംഗ് ചെയ്യുന്നത് കുടുംബത്തിന് പ്രതീക്ഷയേകുന്നുണ്ട്. അർ‌ജുന്റെ രണ്ടാമത്തെ നമ്പർ ഇപ്പോള്‍‌ റിംഗ് ചെയ്യുന്നുണ്ടെന്ന് ഭാര്യ കൃഷ്ണപ്രിയ പറ‍ഞ്ഞു. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍‌ നമ്പർ സ്വിച്ച്‌ ഓഫായി. രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു. അർ‌ജുനെ കാണാതായ വിവരം അറിഞ്ഞപ്പോള്‍…

Read More

ചീഞ്ഞുനാറി നഗരം; മാലിന്യനീക്കം പ്രതിസന്ധിയിൽ

ബംഗളുരു : പ്രതിഷേധത്തെ തുടർന്ന് മണ്ഡ ണ്ട്…. ബി.ബി.എം.പി. സംസ്കരണ കേന്ദ്രത്തിലേക്ക് മാലിന്യമെത്തിക്കാൻ കഴിയാത്തതോടെ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലായി. കഴിഞ്ഞ 3 ദിവസം ഖര,ദ്രവ മാലിന്യനീക്കം വിവിധ ഇടങ്ങളിൽ തടസ്സപ്പെട്ടത്തോടെ റോഡരികിൽ മാലിന്യം കുമിഞ്ഞുകൂടി. 2002 മുതലാണ് mandiorile ഉപേക്ഷിച്ച ക്വാറിയിൽ ബി.ബി.എം.പി. മാലിന്യം തള്ളാൻ തുടങ്ങിയത്. പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകൾ മലിനമാകുകയും രോഗങ്ങൾ പടരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം മാലിന്യവുമായി എത്തിയ ബി.ബി.എം.പി.യുടെ ലോറികൾ ഇവർ തടഞ്ഞിരുന്നു.

Read More

ശ്രദ്ധിക്കുക; വിൻഡ് ഷീൽഡിൽ ഫാസ്ടാ​ഗില്ലെങ്കിൽ ഇനി ഇരട്ടി ടോൾ; വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തും; പുതിയ നീക്കങ്ങങ്ങളുമായി എൻഎച്ച്എഐ

ഡൽഹി: വാഹനങ്ങളുടെ മുൻ വിൻഡ് ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിക്കാതെ ടോൾ പാതയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ഇരട്ടി ടോൾ ഈടാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). വിൻഡ്‌സ്‌ക്രീനിൽ ഫാസ്‌ടാഗ് ഘടിപ്പിക്കാത്തത് ടോൾ പ്ലാസകളിലെ തിരക്ക് കൂട്ടുമെന്നും ഇത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുമെന്നും എൻഎച്ച്എഐ വിജ്ഞാപനത്തില്‍ പറയുന്നു. മുൻവശത്തെ വിൻഡ്‌ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കുന്നതിന് എല്ലാ ടോൾ ഫീസ് കളക്ഷൻ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള മാർ​ഗനിർദേശങ്ങളും എൻഎച്ച്എഐ പുറപ്പെടുവിച്ചു. ഇരട്ടി ടോളിനൊപ്പം വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നിൽ ഫാസ്ടാ​ഗില്ലാത്ത വാഹനങ്ങളുടെ…

Read More

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുളിന്റെ ശിക്ഷ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷയിളവ് പരിശോധിക്കുന്നതിന് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ ഏട്ട് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. അമീറിന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് നിയമിക്കണം. ആ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ്…

Read More

ഉമ്മൻചാണ്ടി അനുസ്മരണം പ്രവാസി കോൺഗ്രസ് കർണാടക

ബെംഗളൂരു: കേരളത്തിൻറെ മുൻ മുഖ്യമന്ത്രി ജനനായകൻ ഉമ്മൻ ചാണ്ടി സാറിൻറെ ഒന്നാം ചരമ വാർഷികം പ്രവാസി കോണ്ഗ്രസ് കർണാടക പ്രവർത്തകർ ബനാർഘട്ട റോഡ് കൊത്തന്നൂരിലുള്ള ഓൾഡേജ് ഹോമിൽ ഭക്ഷണം നൽകി ആദരിച്ചു. പ്രവാസി കോൺഗ്രസ് ദേശീയ പ്രസിഡൻറ് അഡ്വക്കേറ്റ് സത്യൻ പുത്തൂർ പുഷ്പാർച്ചന നടത്തി പരിപാടി തുടക്കം കുറിച്ചു. ദേശീയ ജനറൽ സെക്രട്ടറി വിനു തോമസ് അധ്യക്ഷനും പ്രവാസികൊണ്ട് കർണാടക ജനറൽ സെക്രട്ടറിമാരായ അലക്സ് ജോസഫ്, എ ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോക്ടർ നകുൽ ബി കെ നന്ദി പറഞ്ഞു. പ്രവാസി കോൺഗ്രസ്…

Read More

വന്ദേഭാരത് സ്പെഷ്യൽ സർവീസ് ഓണത്തിന് മുൻപ് തുടങ്ങുമോ? പ്രതീക്ഷയിൽ മലയാളികൾ

ബംഗളുരു : ഓണത്തിന് നാട്ടിലേക്ക് പോകുന്നവർക്കായി ബംഗളുരു – എറണാകുളം വന്ദേഭാരത് എക്സ്പ്രസ് എത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. ആഴ്ചയിൽ 3 ദിവസം സ്പെഷ്യൽ ട്രെയിനായി ഓടിക്കാൻ ദക്ഷിണ റെയിൽവേ അനുമതി നൽകിയതോടെയാണ്വന്ദേഭാരത് ഓണത്തിന് മുൻപ് തന്നെ സർവീസ് തുടങ്ങാൻ വഴിതെളിയുന്നത്. ബുധൻ , വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.30 നു ബംഗളുരു കെ.എസ്.ആർ. സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു ഉച്ചയ്ക്ക് 1.30 ന് എറണാകുളം ജംഗ്ഷനിലും ഉച്ചകഴിഞ്ഞു രണ്ടിനും എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.ന് ബംഗളുരുവിൽ എത്തുന്ന തരത്തിലാണ് താൽക്കാലിക സമയപ്പട്ടിക.

Read More

19 വർഷത്തിനുശേഷം ഒളിവിലായിരുന്ന കന്നഡ സംവിധായകൻ ഗജേന്ദ്ര കൊലപാതകക്കേസിൽ അറസ്റ്റിൽ

ബെംഗളൂരു : കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നഡ സിനിമാസംവിധായകൻ എം. ഗജേന്ദ്രയെ (46) 19 വർഷത്തിനുശേഷം പോലീസ് അറസ്റ്റുചെയ്തു. 2004-ൽ ഗുണ്ടയായ കൊട്ട രവിയെ കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതിയാണ് ഗജേന്ദ്ര. വിൽസൻ ഗാർഡൻ പോലീസായിരുന്നു ഗജേന്ദ്രയെ അറസ്റ്റുചെയ്തത്. ഒരുവർഷം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞശേഷം ജാമ്യം ലഭിച്ചു. പിന്നീട് പോലീസിന്റെ നോട്ടീസിനോട് പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് 2008-ൽ പോലീസ് കോടതിയെ അറിയിച്ചിരുന്നു. 2019-ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്ന സിനിമ സംവിധാനംചെയ്തതായി പോലീസ് പറഞ്ഞു. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പോലീസ്…

Read More

മോഷണം നടത്തിയിട്ടില്ലെന്ന് വീട്ടുജോലിക്കാരി: ബ്രെയിൻ മാപ്പിംഗ് പരിശോധന പാരയായി

ബെംഗളൂരു: താൻ മോഷണം നടത്തിയിട്ടില്ലെന്ന് പറഞ്ഞ വീട്ടുജോലിക്കാരി ബ്രെയിൻ മാപ്പിംഗ് ടെസ്റ്റിൽ കുടുങ്ങി. പലതവണ ചോദ്യം ചെയ്തിട്ടും രഹസ്യം പുറത്ത് പറയാതിരുന്ന പ്രതിയെ ബ്രെയിൻ മാപ്പിങ് ടെസ്റ്റിന് വിധേയനാക്കി. ഇത്തവണ മോഷണം നടത്തിയതായി തെളിഞ്ഞതോടെ കെങ്കേരി സ്‌റ്റേഷനിലെ പോലീസ് ഇവരെ പിടികൂടി ജയിലിലടച്ചു. ബിഡഡി സ്വദേശി ശാരദാമ്മയാണ് അറസ്റ്റിലായ പ്രതി. ഇവരുടെ വീട്ടിൽ ഒളിപ്പിച്ച 35 ലക്ഷം രൂപ വിലമതിക്കുന്ന 583 ഗ്രാം സ്വർണാഭരണങ്ങളും പോലീസ് പിടിച്ചെടുത്തു. കെങ്കേരി പോലീസ് സ്‌റ്റേഷന് പരിധിയിലെ വിനായക് ലേഔട്ടിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ശശികാന്തിൻ്റെ വീട്ടിൽ…

Read More

നഗരത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ സ്ത്രീസുരക്ഷയെ ചോദ്യചിഹ്നമാക്കി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ നാലുവർഷത്തിനിടെ വനിതാ കമ്മിഷന് 2,861 പരാതികളാണ് ലഭിച്ചത്. ഗാർഹികകലഹവും പീഡനവും വർധിക്കുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളും ഒട്ടേറെയാണ്. ബെംഗളൂരു അർബൻ ജില്ലയിൽ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് 191 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ചുശതമാനം കേസുകളും സ്ത്രീകൾ ഭർത്താക്കന്മാരുടെപേരിൽ വ്യാജമായി നൽകിയതാണെന്ന് കണ്ടെത്തി. പല കേസുകളും കൗൺസലിങ്ങിലൂടെ പരിഹരിക്കപ്പെട്ടു. 2021-22, 2023-24 വർഷത്തിനിടയിൽ സ്ത്രീധനപീഡനത്തെത്തുടർന്ന് അഞ്ചു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021-22 ൽ ഗാർഹികപീഡനവുമായി ബന്ധപ്പെട്ട 969 കേസുകളും 2023-24…

Read More
Click Here to Follow Us