മലയാളി ഡ്രൈവറും ലോറിയും 4 ദിവസമായി മണ്ണിനടിയിൽ; ഫോൺ ഇടയ്ക്കിടെ ഓൺ ആകുന്നത് പ്രതീക്ഷ 

ബെംഗളൂരു: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ പെട്ട മലയാളി ഡ്രൈവറെ കുറിച്ച്‌ നാലാം ദിനവും വിവരമില്ല.

കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തില്‍പെട്ടത്.

ജിപിഎസ് വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയില്‍ ലോറി കിടക്കുന്നതായാണ് കാണുന്നത്.

ഫോണ്‍ ഇടയ്‌ക്കിടെ റിംഗ് ചെയ്യുന്നത് കുടുംബത്തിന് പ്രതീക്ഷയേകുന്നുണ്ട്.

അർ‌ജുന്റെ രണ്ടാമത്തെ നമ്പർ ഇപ്പോള്‍‌ റിംഗ് ചെയ്യുന്നുണ്ടെന്ന് ഭാര്യ കൃഷ്ണപ്രിയ പറ‍ഞ്ഞു.

  ഇന്ന് നിങ്ങൾക്ക് ഇരട്ട ആഘോഷം; വിജയ്‌യുടെ ടിവികെ വിജയത്തിലൂടെ തൃഷ കൃഷ്ണന് ലഭിച്ചത്' ഏറ്റവും മികച്ച ജന്മദിന സമ്മാനം ലക്ഷ്മി മഞ്ചു

എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍‌ നമ്പർ സ്വിച്ച്‌ ഓഫായി.

രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു.

സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.

അർ‌ജുനെ കാണാതായ വിവരം അറിഞ്ഞപ്പോള്‍ വൈകിയെന്നും ഉദ്യോഗസ്ഥതലത്തില്‍ ഇടപെടല്‍ ആരംഭിച്ചെന്നും ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ‌ പറഞ്ഞു.

കർണാടക ഗതഗാഗത മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എയിംസ് വിഷയത്തിൽ 'മറ്റേ മോന്‍' അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ'; വിശദീകരണവുമായി സുരേഷ് ഗോപി
[masterslider id="10"]

Related posts

Click Here to Follow Us