ബെംഗളൂരു: നഗരത്തിലെ കോര്‍പ്പറേറ്റ് കമ്പനികളടക്കം സംസ്ഥാനത്തെ കമ്പനികളോട് കേരളത്തിന് വേണ്ടി സഹായം തേടി കര്‍ണാടക സര്‍ക്കാര്‍. കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യര്‍ത്ഥിച്ചത്. ഒപ്പം സര്‍ക്കാര്‍ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയില്‍ സഹായം നല്‍കാന്‍ എത്തുന്നുണ്ട്. കര്‍ണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാന്‍ നാളെ വയനാട്ടിലേക്ക് എത്തും. ബെംഗളൂരു – വയനാട് ദേശീയ പാത…
Read MoreDay: 30 July 2024
മുഖ്യമന്ത്രിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ രാജി ആവശ്യപ്പെട്ട് കർണാടകയില്‍ പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. മൈസൂരു വികസന അതോറിറ്റി (മുഡ) മുഖേന മുഖ്യമന്ത്രിയുടെ ഭാര്യക്ക് അനധികൃതമായി ഭൂമി നല്‍കി എന്ന ആരോപണം ഉയർത്തിയാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. അടുത്ത മാസം മൂന്നിന് ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് ആഴ്ച നീളുന്ന പദയാത്ര തീരുമാനിച്ചിട്ടുണ്ട്. ഹൈകമാൻഡ് ഇടപെടലില്‍ തനിക്ക് ഒരു അസ്വസ്ഥതയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്യാത്ത താനെന്തിന് വിഷമിക്കണം? നുണയും…
Read Moreകേരളത്തിലെ 11 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട് ജില്ലകള്‍ക്ക് പുറമേ ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇന്ന് റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധി. ഇടുക്കിയില്‍ ഇന്ന് അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ആലപ്പുഴയില്‍ തീവ്രമഴ മുന്നറിയിപ്പ് ആയ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്.
Read Moreനമ്മെ മെട്രോ ഗ്രീൻ ലൈനിൽ ഗതാഗതം തടസപ്പെട്ടു.
ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം 05:30 മുതൽ രാഷ്ട്രീയ വിദ്യാലയ റോഡ് സ്റ്റേഷനും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുമിടയിൽ മെട്രോ ഗതാഗതം പൂർണമായി നിർത്തി വക്കുകയായിരുന്നു. വൈദ്യുതി വിതരണ സംബന്ധമായ തകരാർ ആണ് കാരണം എന്നാണ് ലഭ്യമായ വിവരം. ഇതുമൂലം ഗ്രീൻ ലൈനിലെ വിവിധ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വൻ തിരക്ക് രൂപപ്പെട്ടു.
Read Moreമരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ദില്ലി: വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പിഎംഎൻആർഎഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്. കേന്ദ്രത്തിൻ്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമായും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കേന്ദ്ര മന്ത്രി ജോർജ് കുര്യനുമായും സംസാരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടിയത്. മരണ സംഖ്യ കൂടിവരികയാണ്. നിരവധി പേർ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. ജനവാസ…
Read Moreഉരുൾപൊട്ടൽ; മരണസംഖ്യ 108 ആയി, 98 പേരെ കാണാനില്ല
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വൈകിട്ട് നാലര വരെ 96 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങള്‍ ഉണ്ട്. ഇവരില്‍ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയില്‍ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 98 പേരെ കാണാനില്ലെന്നും വിവരമുണ്ട്. 20 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മേപ്പാടി താലൂക്ക് ആശുപത്രിയില്‍ 16 ശരീരഭാഗങ്ങളും എത്തിച്ചിട്ടുണ്ട്. ഇതുവരെ 122 പേരെ ദുരന്ത മുഖത്ത് നിന്ന് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.…
Read Moreവയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തി വച്ചു
വയനാട്: രണ്ട് ഇടങ്ങളില്‍ ഉരുള്‍പ്പെട്ടല്‍ ഉണ്ടായ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ വേണ്ടിയാണിത്.
Read Moreഷാരൂഖ് ഖാൻ പ്രത്യേക ചികിത്സയ്ക്കായി വിദേശത്തേക്ക്
കണ്ണിലെ ചികിത്സയ്‌ക്കായി ബോളിവുഡ് സൂപ്പർ താരം ഇന്നോ നാളെയോ അമേരിക്കയിലേക്ക് പറക്കും. അടുത്തിടെയാണ് താരം യുകെയില്‍ നിന്ന് എത്തിയത്. മുംബൈയിലെ ഒരു ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി നടൻ എത്തിയെങ്കിലും ചില കാരണങ്ങളാല്‍ ഇത് നടന്നില്ല. ഇതോടെയാണ് വിദേശത്തേക്ക് പറക്കാൻ തീരുമാനിച്ചത്. ബോളിവുഡ് ഹംഗാമയാണ് വാർത്ത പുറത്തുവിട്ടത്. ഇന്നോ നാളെയോ താരം അമേരിക്കയിലേക്ക് പോകുമെന്നാണ് സൂചന. അതേസമയം ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദാദ്ലാനി ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമാെന്നും നടത്തിയിട്ടില്ല. നേരത്തെ ഐപിഎല്‍ മത്സരത്തിനിടെ സൂര്യാഘാതമേറ്റ താരത്തെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2014 ല്‍ വിഷൻ…
Read Moreഉരുൾപൊട്ടൽ; മരണം 60; നിരവധി പേർ ഇനിയും മണ്ണിനടിയിൽ
കല്‍പ്പറ്റ: വയനാടിനെ പിടിച്ചുലച്ച ഉരുള്‍പൊട്ടലില്‍ മരണം 60 ആയി ഉയര്‍ന്നു. നിരവധി പേരെ കാണാതായി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തുണ്ട്. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. അപകടമുണ്ടായി 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കെയിലേക്ക് എത്താനായത്. ഉരുള്‍പൊട്ടലില്‍ 38 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രി. പുഴയിലൂടെ ചാലിയാറിലെ…
Read Moreവയനാട് ഉരുൾപൊട്ടൽ – എച്ച് ഡബ്ലിയു എ – ഐ ആർ ഡബ്ലിയു കൺഡ്രോൾ റൂം തുറന്നു
ബംഗളുരു : വയനാട് മേപ്പാടി മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തേക്ക് ബംഗളുരുവിൽ നിന്നും – ഐ ആർ ഡബ്ലിയു (ഐഡിയൽ റിലീഫ് വിംഗ്) സംഘം പുറപ്പെട്ടു. ദുരന്ത മുഖങ്ങളിൽ ഒട്ടനവധി പ്രവർത്തന പരിചയമുള്ള സംഘം, ബംഗളുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എച്ച് ഡബ്ലിയു എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ്റെ ആംബുലൻസ് അടക്കമുള്ള എല്ലാവിധ സഞ്ജീകരണങ്ങളുമായിട്ട് 10 ഓളം പേരടങ്ങുന്ന സംഘമാണ് ബംഗളുരുവിൽ നിന്നും പുറപ്പെട്ടിരിക്കുന്നത്. ദുരന്ത നിവാരണ ആവശ്യങ്ങൾക്കുള്ള അടിയന്തര സാമഗ്രികൾ, മരുന്നുകൾ, വസ്ത്രങ്ങൾ അടങ്ങിയ സാധനങ്ങളുമായിട്ടാണ് സംഘം യാത്ര തിരിച്ചത്. ദൗത്യ…
Read More