മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി 

ദില്ലി: വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്.

പിഎംഎൻആർഎഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്.

കേന്ദ്രത്തിൻ്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമായും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കേന്ദ്ര മന്ത്രി ജോർജ് കുര്യനുമായും സംസാരിച്ചു.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടിയത്. മരണ സംഖ്യ കൂടിവരികയാണ്. നിരവധി പേർ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. ജനവാസ മേഖലയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. നിരവധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts