ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ വനപാലകരും നായാട്ട് സംഘവും ഏറ്റുമുട്ടി; നായാട്ട് സംഘാംഗം വെടിയേറ്റ് മരിച്ചു

ബെംഗളൂരു: കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ വേട്ടക്കാരും വനപാലകരും തമ്മിലുണ്ടായ വെടിവയ്പിൽ നായാട്ടു സംഘത്തിലെ ഒരാൾ മരിച്ചു.

ഒരാൾ പിടിയിലായി. 8 പേർ ഓടി രക്ഷപ്പെട്ടു. വയനാട് അതിർത്തിയോട് ചേർന്നാണ് സംഭവം ഉണ്ടായത്.

ഗൂണ്ടൽപേട്ട ഭീമൻപേട് സ്വദേശി മനു (35) ആണ് മരിച്ചത്.

മദൂർ റേഞ്ച് ഹൊങ്കള വനമേഖലയിൽ നിന്ന് മലമാനുകളെ ശനിയാഴ്ച രാത്രിയാണ് 10 അംഗ സംഗം മദൂർ റേഞ്ചിലെ വനത്തിനുള്ളിൽ കടന്നത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

വേട്ടയാടിയ ഇറച്ചിയുമായി വേട്ടസംഘം മടങ്ങുന്നതിനിടെ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

നായാട്ട് സംഘത്തിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട വനപാലകർക്കു നേരെ വേട്ടസംഘം ആദ്യം വെടിയുതിർത്തതായും പിന്നീട് ഏറ്റുമുട്ടൽ ഉണ്ടാവുകയുമായിരുന്നെന്നുമാണ് പൊലീസ് റിപ്പോർട്ട്.

എട്ട് പേർക്കായി തെരച്ചിൽ തുടരുകയാണ് പൊലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts