സമന്വയ ചന്ദാപുര ഭാഗ് ഭാരവാഹികളെ തെരെഞ്ഞെടുത്തു 

ബെംഗളുരു: ബെംഗളുരുവിലെ സാംസ്കാരിക സംഘടനയായ സമന്വയ ചന്ദാപുര ഭാഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – രാഹുൽ രാമ ചന്ദ്രൻ, ജനറൽ സെക്രട്ടറി തുളസിധരൻ കെ, ഓർഗനൈസിംഗ് സെക്രടറി ശ്രീകാന്ത്, ട്രഷറർ ദിനേശൻ, രക്ഷാധികാരി പ്രദീപ് റാം,വൈസ് പ്രസിഡന്റ് സുപ്രിയ പ്രിയേഷ്, ഷാജി ആർ പിള്ളെ, പദ്മജൻ നായർ, ജോയിന്റ് സെക്രട്ടറി – സുനിൽ കുമാർ എന്നിവരെയും 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ചന്ദാപുര ഭാഗ് പ്രസിഡന്റ് രാഹുൽ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഹുസ് കൂർ ഗേറ്റ് അയ്യപ്പ ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങിൽ…

Read More

സുള്ള്യ സ്വദേശി മുങ്ങി മരിച്ചു

ബെംഗളുരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സ്വദേശിയായ യുവാവ് പുതുച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. സുള്ള്യ കൂത്ത്കുഞ്ച ഗ്രാമത്തിൽ ചിഡ്ഗള്ളുവിൽ ഗോപാലിന്റെ മകൻ ബിപിൻ (28) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ബിപിൻ സുഹൃത്തുക്കൾക്കൊപ്പം പുതുച്ചേരിയിൽ പോയി കടലിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം കരക്കടിഞ്ഞു.

Read More

‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു’; പ്രചരിച്ച വർത്തയ്ക്ക് പ്രതികരണവുമായി നടി മംമ്ത മോഹൻദാസ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ മംമ്ത അഭിനയ ലോകത്തിലെത്തിയത്. കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയര്‍ച്ച താഴ്ചകള്‍ വന്ന മംമ്ത ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച്‌ പിടിച്ചത്. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നത്. ഏറെ നാള്‍ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാന്‍സര്‍ ബാധിച്ചു. എന്നാല്‍ രണ്ടാം തവണയും…

Read More

സ്വിറ്റ്സർലാൻഡിൽ ഗോപി സുന്ദറിനൊപ്പം മയോനി; ഫോട്ടോയ്ക്ക് കമന്റ്‌ പൂരം 

സ്വിറ്റ്സര്‍ലാൻഡില്‍ അവധി ആഘോഷമാക്കി സംഗീത സംവിധായകൻ ഗോപി സുന്ദര്‍. കൂടെ മയോനി എന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് സ്വന്തമായുള്ള പ്രിയ നായരും ഉണ്ട്. കഴിഞ്ഞ ദിവസം ഈ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. അമൃതയുമായി പിരിഞ്ഞ ഗോപി മറ്റൊരു പ്രണയം കണ്ടെത്തിയോ എന്ന ചോദ്യങ്ങള്‍ക്കിടയിലാണ് പുതിയ വിശേഷം. ഗോപിക്ക് പ്രിയ ജന്മദിനം ആശംസിച്ച ഒരു ചിത്രം പുറത്തുവന്നത് മുതല്‍ ഇവര്‍ രണ്ടുപേരും സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയമാണ്. ആ സമയത്താണ് ഗോപിയും അമൃതയും അണ്‍ഫോളോ ചെയ്ത വാര്‍ത്തയും ഉടലെടുത്തത്. പിന്നീട് അവര്‍…

Read More

വിശ്വപ്രസന്ന തീർത്ഥ സ്വാമിജിക്ക് ‘തുലാഭാര’ വടി തലയിൽ വീണ് പരിക്കേറ്റു

ബെംഗളൂരു: പേജാവർ മഠം മഠാധിപതി വിശ്വപ്രസന്ന തീർഥ സ്വാമിജി ഇരുന്നിരുന്ന തുലാഭാര തൂക്ക യന്ത്രത്തിൽ കെട്ടിയ കയർ പൊട്ടി തലയിൽ വീണതിനെത്തുടർന്ന് നിസാര പരുക്കുകളോടെ തലനാരിഴക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഡൽഹിയിലെ പെജാവർ മഠത്തിൽ ‘തുലാഭാര’ സമയത്താണ് സംഭവം . വിശ്വപ്രസന്ന തീർഥ സ്വാമിക്ക് 60 വയസ്സ് തികയുന്നതിനാൽ ഡൽഹിയിലെ പേജാവർ മഠത്തിൽ അദ്ദേഹത്തിന്റെ ഭക്തർ തുലാഭാരം നടത്തുകയായിരുന്നു. തൂക്കുന്ന യന്ത്രത്തിന്റെ കെട്ടിയിരുന്ന കയർ പൊട്ടി ഭാരത്തിന്റെ വശങ്ങളിൽ പിടിച്ചിരുന്ന ഒരു വടിയാണ് ദർശകന്റെ തലയിൽ വീണത്. ദർശകന്റെ സഹായത്തിനായി ഭക്തർ ഓടിയെത്തി. ഇതിനിടയിൽ, ദർശകൻ…

Read More

ബിരിയാണി ഓർഡർ ചെയ്‌ത യുവതിക്ക് ലഭിച്ചത് വേവിക്കാത്ത കോഴിത്തല ബിരിയാണി

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ബിരിയാണിയില്‍ യുവതിക്ക് ലഭിച്ചത് വേവിക്കാത്ത കോഴിത്തല. മലപ്പുറം ജില്ലയിലെ തിരൂര്‍ ഏഴൂര്‍ സ്വദേശിനി പ്രതിഭയ്ക്കാണ് ഓർഡർ ചെയ്ത് ബിരിയാണിയിൽ നിന്ന് കോഴിത്തല ലഭിച്ചത്. ഉടൻ തന്നെ യുവതി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച പ്രതിഭ വീട്ടിലേക്ക് നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്നാണ് ബിരിയാണി ഓര്‍ഡർ ചെയ്ത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് കോഴിത്തല കണ്ടത്. തിരൂര്‍ നഗരസഭ ആരോഗ്യ…

Read More

നൈസ് റോഡിൽ വീണ്ടും പുലിയെ കണ്ടതായി സൂചന; പുള്ളിപ്പുലിയെ രക്ഷിക്കാൻ വനംവകുപ്പ് ജാഗ്രതയിൽ

ബംഗളൂരു: കുഡ്‌ലു ഗേറ്റിന് സമീപം പുള്ളിപ്പുലി ഓപ്പറേഷൻ നടന്ന് ദിവസങ്ങൾക്ക് ശേഷം, തെക്ക് കിഴക്കൻ ബെംഗളൂരുവിലെ നൈസ് റോഡിന് സമീപം ചിക്ക തോഗൂരിലെ ഒരു വീടിന് സമീപം സാധാരണക്കാർ കണ്ട മറ്റൊരു പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ 24 മണിക്കൂർ ചെലവഴിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് ചിക്ക തോഗൂരിലെ ലക്ഷ്മി ദേവി ക്ഷേത്രത്തിന് സമീപത്തെ വീടിന് സമീപം പുള്ളിപ്പുലിയെ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചത്. പുള്ളിപ്പുലിയെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും ഉദ്യോഗസ്ഥർക്ക് ഇതുവരെ ദൃശ്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലന്നും എന്നിരുന്നാലും, ഒരു…

Read More

റെയിൽവേ സ്റ്റേഷനു സമീപം സംശയാസ്പദമായി കണ്ടെത്തിയ പെട്ടികളിൽ ബോംബ് അല്ല ഉപ്പ് 

ബെംഗളുരു: നഗരത്തിലെ റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ച കണ്ടെത്തിയ പെട്ടിയിൽ സ്‌ഫോടക വസ്തുക്കളില്ല. പെട്ടിയിൽ കണ്ടെത്തിയത് ഉപ്പാണെന്ന് എസ്പി മിഥുൻ കുമാർ പറഞ്ഞു. ദിവസം മുഴുവൻ ആശങ്ക സൃഷ്ടിച്ചിരുന്ന സംശയാസ്പദമായ പെട്ടികൾ ഞായറാഴ്ച ബോംബ് ഡിറ്റക്ഷൻ ആൻഡ് നോൺ ഓപ്പറേഷൻ സ്ക്വാഡ് തുറന്ന് പരിശോധിച്ചപ്പോൾ വെള്ളപ്പൊടി കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ 12 മണിയോടെ ഷിമോഗ പ്രധാന റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് സ്ഥലത്തിന് സമീപം രണ്ട് ഇരുമ്പ് പെട്ടികൾ ആണ് ഇവ കണ്ടെത്തിയത്. രാത്രി 7.45ഓടെയാണ് ബോംബ് സ്‌ക്വാഡ് ഷിമോഗയിലെത്തിയത്. ആദ്യം സ്കാൻ ചെയ്ത് ബോക്സിന്റെ…

Read More

ഖനി വകുപ്പ് ഉദ്യോഗസ്ഥയുടെ മരണം; കാർ ഡ്രൈവർ അറസ്റ്റിൽ 

ബംഗളൂരു: സീനിയർ ജിയോ സയന്റിസ്റ്റ് പ്രതിമ കെഎസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ സുബ്രഹ്മണ്യപുര പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ പ്രതിമയുടെ കാർ ഡ്രൈവറായ കിരൺ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ പ്രതിമയുടെ കാർ ഡ്രൈവറായി കിരൺ ജോലി ചെയ്തു വരികയായിരുന്നു. കിരണിന്റെ പിതാവും മൈൻസ് ആൻഡ് എർത്ത് സയൻസ് വകുപ്പിൽ ഡ്രൈവറായി ജോലി ചെയ്തു. കിരണും പ്രതിമയും തമ്മിൽ അടുത്തിടെ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് ഇയാളെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതിമ  ഡ്രൈവർ ജോലിയിൽ നിന്ന് മാറ്റി. ശനിയാഴ്ച രാത്രിയാണ് കിരൺ…

Read More

പ്രചാരം ലഭിക്കാതെ നമ്മ മെട്രോയുടെ കണക്റ്റിവിറ്റി വിടവ് നികത്തുന്ന മെട്രോ മിത്ര ആപ്പ്

ബെംഗളൂരു: നഗര ചലനം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ, ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളിലൊന്നായ ബംഗളൂരു അതിന്റെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിൽ മുന്നേറുകയാണ്. എന്നാൽ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുള്ള ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ മെട്രോ മിത്ര ആപ്പിന് വേണ്ടത്ര പ്രചാരണം ലഭിക്കാത്തത് തിരിച്ചടിയാകുന്നു. സെപ്റ്റംബർ 27 നാണ് ആപ്പ് പ്രവർത്തനം ആരംഭിച്ചത് എന്നാൽ ഒരുമാസം പിന്നിട്ടിട്ടും പ്രതീക്ഷിച്ച പ്രതികരണം ആപ്പിന് ലഭിച്ചിട്ടില്ല. മെട്രോകളിലും ട്രെയിനുകളിലും ഇത് സംബന്ധിച്ച പ്രചാരണ ബോർഡുകൾ സ്ഥാപിക്കാൻ ബി.എം.ആർ.സി തയ്യാറെടുക്കുകയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്

Read More
Click Here to Follow Us