വയനാട് ഉരുൾപൊട്ടൽ – എച്ച് ഡബ്ലിയു എ – ഐ ആർ ഡബ്ലിയു കൺഡ്രോൾ റൂം തുറന്നു

ബംഗളുരു : വയനാട് മേപ്പാടി മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തേക്ക് ബംഗളുരുവിൽ നിന്നും – ഐ ആർ ഡബ്ലിയു (ഐഡിയൽ റിലീഫ് വിംഗ്) സംഘം പുറപ്പെട്ടു.

ദുരന്ത മുഖങ്ങളിൽ ഒട്ടനവധി പ്രവർത്തന പരിചയമുള്ള സംഘം, ബംഗളുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എച്ച് ഡബ്ലിയു എ  ചാരിറ്റബ്ൾ ഫൗണ്ടേഷൻ്റെ ആംബുലൻസ് അടക്കമുള്ള എല്ലാവിധ സഞ്ജീകരണങ്ങളുമായിട്ട് 10 ഓളം പേരടങ്ങുന്ന സംഘമാണ് ബംഗളുരുവിൽ നിന്നും പുറപ്പെട്ടിരിക്കുന്നത്.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ദുരന്ത നിവാരണ ആവശ്യങ്ങൾക്കുള്ള അടിയന്തര സാമഗ്രികൾ, മരുന്നുകൾ, വസ്ത്രങ്ങൾ അടങ്ങിയ സാധനങ്ങളുമായിട്ടാണ് സംഘം യാത്ര തിരിച്ചത്.

ദൗത്യ സംഘം സ്ഥലം സന്ദർഷിച്ച് വിവരങ്ങൾ നൽകുന്നതിൻ്റെ അടിസ്ഥാനത്തിൽ ബംഗളുരുവിൽ നിന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻഎച്ച് ഡബ്ലിയു എ – ഐ ആർ ഡബ്ലിയു ടീം തയ്യാറാണെന്ന് എച്ച് ഡബ്ലിയു എ ഭാരവാഹികൾ അറിയിച്ചു.
ബാംഗ്ലൂർ കോൾസ് പാർക്കിലുള്ള ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9620964215, 9740102004

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
[masterslider id="10"]

Related posts