രണ്ട് ഐ.ടി. ജീവനക്കാർ ബി.ബി.എം.പി. യുടെ ലോറി ബൈക്കിലിടിച്ച് മരിച്ചു

ബെംഗളൂരു : ബെംഗളൂരു കോർപ്പറേഷന്റെ (ബി.ബി.എം.പി.) മാലിന്യ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് ഐ.ടി. ജീവനക്കാർ മരിച്ചു.

ബെംഗളൂരു സ്വദേശി പ്രശാന്ത് (25), ആന്ധ്രാപ്രദേശ് സ്വദേശി ബയ്യനാഗരി ശില്പ (27) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി കെ.ആർ. സർക്കിളിന് സമീപത്തായിരുന്നു അപകടം.

നഗരത്തിലെ ഐ.ടി. കമ്പനിയിൽ സഹപ്രവർത്തകരായ ഇരുവരും രാത്രി ഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

മഹാറാണി കോളേജിന് സമീപത്തെത്തിയപ്പോൾ മാലിന്യ ലോറി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലോറി ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ഹലസൂരു ഗേറ്റ് ട്രാഫിക് പോലീസ് കേസെടുത്തു. വാഹനം കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം നടത്തിവരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts