ബിഗ് ബോസിൽ ഇനി അവതാരകനായി ഇനി മോഹൻലാൽ ഉണ്ടാകില്ല? പകരം ഈ നടി!!!

ബിഗ് ബോസിൽ ഇനി അവതാരകനായി ഇനി മോഹൻലാൽ ഉണ നിരവധി ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ലായിരുന്നു മലയാളത്തില്‍ ബിഗ് ബോസ് ഷോ ആദ്യമായി വരുന്നത്. കൊണ്ടും കൊടുത്തും മികച്ച പ്രകടനം കാഴ്ചവെച്ച്‌ മത്സരാർത്ഥികളും ഒപ്പം സൂപ്പർ താരം മോഹൻലാലിന്റെ അവതരണം കൂടി ആയതോടെ ഷോ മലയാളികള്‍ ഏറ്റെടുത്തു. മലയാളത്തില്‍ ഇതുവരെ ആറ് സീസണുകളാണ് കഴിഞ്ഞത്. സാബുമോൻ, മണിക്കുട്ടൻ, ദില്‍ഷ പ്രസന്നൻ, അഖില്‍ മാരാർ, ജിന്റോ എന്നിവരാണ് ഓരോ സീസണിലിലും കിരീടം ചൂടിയവർ. കൊവിഡിനെ തുടർന്ന് സീസണ്‍ 2 പകുതിക്ക്…

Read More

അർജുനെ കണ്ടെത്താൻ കഴിയാത്തതിൽ സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ലെന്ന് സുരേഷ് ഗോപി 

ബെംഗളൂരു: അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നമുക്ക് ദുരന്തനിവാരണ സേന ഉണ്ട്. അത് വെള്ളപ്പൊക്കമോ കടല്‍ക്ഷോപമോ വരുമ്പോള്‍ മാത്രം പ്രവർത്തിക്കേണ്ടവയല്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ കൊണ്ടുവരാൻ സാധിക്കണം. ഇത് എന്തുകൊണ്ട് നടന്നില്ലായെന്ന് മനസ്സിലാകുന്നില്ല. അത് അന്വേഷിക്കണം. ഇക്കാര്യത്തില്‍ കേരള സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ല. കാരണം അത് നമ്മുടെ പരിധിയല്ല, അവർ അതിനുവേണ്ടി ശ്രമിക്കുന്ന ആർജവമാണ് പ്രധാനം. ആ ആർജവം…

Read More

സമ്പത്ത് വർധിപ്പിക്കാൻ വ്യാജ പരസ്യം; 1.5 കോടി രൂപ നഷ്ടമായി 

CYBER ONLINE CRIME

ബെംഗളൂരു: സമ്പത്ത് വര്‍ധിപ്പിക്കുമെന്നുള്ള വ്യാജ പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത മംഗലാപുരം സ്വദേശിക്ക് നഷ്ടമായത് 1.5 കോടി രൂപ . ‘ ജെഫീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 223 എന്ന പേരിലായിരുന്നു സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് വഴി തട്ടിപ്പ് നടത്തിയത്. ഇതേ പേരില്‍ തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും ഇയാളെ ഉള്‍പ്പെടുത്തി. ഗ്രൂപ്പ് വഴി നിരവധി പേര്‍ക്ക് പണം ഇരട്ടിച്ചതായുള്ള മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കിട്ടു. ഇതാണ് മംഗലാപുരം സ്വദേശി തട്ടിപ്പില്‍ വീണു പോകാന്‍ കാരണം. ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം നിരവധി…

Read More

അർജുനെ രക്ഷിക്കാൻ തീവ്രശ്രമം; ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായി തിരച്ചില്‍ ഊര്‍ജ്ജിതം. വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കര്‍ണാടക മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തു. അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി വിഷയം ചര്‍ച്ച ചെയ്തു. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പോലീസിനും അഗ്‌നിശമന സേനയ്ക്കും…

Read More

കലയുടെ കരുതൽ 2024 ജൂലൈ 21 ന്

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷന്റെ കുടുംബസംഗമവും കല മലയാളം സ്കൂളിന്റെ പ്രവേശനോത്സവവും, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരവും, ലോക കേരള സഭ അംഗങ്ങൾക്കുള്ള ആദരവും ,കലയുടെ കരുതൽ 2024 ന്റെ വിതരണവും ജൂലൈ 21 ഞായറാഴ്ച പീനിയ ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണിൽ വെച്ചു നടക്കും. രാവിലെ 9.30 നു ആരംഭിക്കുന്ന പരിപാടിയിൽ കേരളത്തിലെയും കർണാടകത്തിലെയും പ്രമുഖ രാഷ്ട്രീയ- സാമൂഹ്യ നേതാക്കന്മാർ പങ്കെടുക്കും. തുടർന്ന് ഉച്ചക്ക് ശേഷം കല ഓണോത്സവം 2024 ന്റെ സ്വാഗതസംഘ രൂപീകരണവും ഉണ്ടായിരിക്കുന്നതാണ്. കല ജനറൽ…

Read More

‘ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുത്’ വൈറലായി നടി ഭാമയുടെ പോസ്റ്റ്‌ 

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഒട്ടുമിക്ക സെലിബ്രിറ്റികളും സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങള്‍ അടക്കം എല്ലാം ഷെയർ ചെയ്യുന്നതിനാല്‍ ചെറിയ മാറ്റങ്ങള്‍ പോലും വലിയ വാർത്താ പ്രാധാന്യം നേടും. അത്തരത്തിലാണ് ഇപ്പോള്‍ നടി ഭാമയുടെ കുറിപ്പുകള്‍ വൈറലാകുന്നത്. മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ഭാമ. തനി നാട്ടിന്‍പുറത്തുകാരി വേഷങ്ങളിലൂടെയായിരുന്നു ഭാമ മലയാളികളുടെ മനസില്‍ ഇടം നേടിയത്. ഭാമ ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.…

Read More

വിൻഡോസിന്റെ സാങ്കേതിക പ്രശ്നം; ബെംഗളൂരു ഉൾപ്പെടെയുള്ള വിമാനത്താവളം പ്രതിസന്ധിയിൽ 

ബെംഗളൂരു: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനിടെ വിമാനത്താവളങ്ങളില്‍ പ്രതിസന്ധി. വിൻഡോസിലെ സാങ്കേതിക പ്രശ്നം കാരണം ചെക് ഇൻ സാധിക്കാത്തതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 7 വിമാന സർ‍വീസുകള്‍ വൈകുന്നു. വിവിധ എയർ ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട് വെയറില്‍ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും. ഫ്ലൈറ്റുകള്‍ തല്‍ക്കാലം ക്യാൻസല്‍ ചെയ്യില്ല. ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ ചെക് ഇൻ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തില്‍ 10.40 മുതല്‍ വിമാന സർവീസുകള്‍ തടസ്സം നേരിടുന്നു. ടെർമിനല്‍ 1-ലെ ഇൻഡിഗോ, അകാസ,…

Read More

മദ്യപിച്ച്‌ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി; യുവാക്കൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: മദ്യപിച്ച്‌ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന യുവാക്കളുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറി. ഗംഗാവതി നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. ഗംഗാവതി നഗർ സ്വദേശികളായ മൗനേഷ് പട്ടാര (23), സുനില്‍ (23), വെങ്കട്ട് ഭീമനായിക്ക (20) എന്നിവരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിന് സമീപം പാർട്ടി നടത്തിയ ശേഷം ഇവർ പാളത്തില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് സൂചന. ഇതു സംബന്ധിച്ച്‌ ഗദഗ് റെയില്‍വേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

അർജുന്റെ ലോറി പുഴയിൽ ഇല്ല; നേവിയുടെ രക്ഷാപ്രവർത്തനം തുടരുന്നു 

ബെംഗളൂരു: ഉത്തര കന്നഡയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറിയില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറിയില്ലെന്ന് നേവി സ്ഥിരീകരിച്ചു. നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി നടത്തിയ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. 40 ടണ്ണിന് മുകളില്‍ ഭാരമുള്ള ലോറി പുഴയില്‍ വീണിട്ടുണ്ടെങ്കില്‍ പ്രദേശത്ത് തന്നെ ഉണ്ടാകുമെന്നതിനാലാണ് ഡൈവര്‍മാര്‍ ഇവിടെ പരിശോധന നടത്തിയത്. നിലവില്‍ പരിശോധന പൂര്‍ത്തിയാക്കി ഇവര്‍ കരയ്ക്ക് കയറി. ഇനി കര കേന്ദ്രീകരിച്ച്‌ മാത്രമാകും രക്ഷാപ്രവര്‍ത്തനം നടത്തുക. മണ്ണിടിഞ്ഞതിന്‍റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്നാണ് നിഗമനം. മെറ്റല്‍…

Read More

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡികെ ശിവകുമാർ 

ബെംഗളൂരു: കോണ്‍ഗ്രസ് ഭരണത്തില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോള്‍ ബി.ജെ.പിയാണ് അഴിമതി നടത്തിയതെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വൻ അഴിമതി ആരോപിച്ച്‌ സർക്കാരിനെതിരെ തിങ്കളാഴ്ച മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഡി.കെയുടെ പരാമര്‍ശം. 300 കോടിയിലധികം രൂപയുടെ അഴിമതിയാണ് ബിജെപി സർക്കാരിന് കീഴില്‍ നടന്നത്. ഇക്കാര്യം ഞങ്ങള്‍ നിയമസഭയില്‍ പറയുകയും രേഖപ്പെടുത്തുകയും ചെയ്യും. അവർ അഴിമതിയുടെ രാജാക്കന്മാരാണ്. ചില അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണത്തില്‍ ഏതാണ്ട് 4000…

Read More
Click Here to Follow Us