പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച അമ്മ അറസ്റ്റിൽ

മാന്നാർ: ഭർത്താവിനോടുള്ള വിദ്വേഷം തീർക്കാൻ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

മാന്നാർ കുട്ടമ്ബേരൂർ എളവ അക്ബർ മൻസില്‍ അനീഷ (32)യെ ആണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.

അനീഷയുടെ ഭർത്താവ് നജീബുദീന്‍റെ മൂന്നാമത്തെ ഭാര്യയാണ് ഇവർ.

ഇവരുടെ ഒന്നേകാല്‍ വയസ് മാത്രമുള്ള ആണ്‍കുട്ടിയാണ് അനീഷയുടെ ക്രൂര മർദനത്തിനിരയായത്.

വിദേശത്ത് ജോലി ചെയ്യുന്ന നജീബുദീൻ തിരുവനന്തപുരം സ്വദേശിയാണ്.

നജീബുദീൻ അനീഷയെയും മകനെയും അന്വേഷിക്കുന്നില്ലെന്നും നാലാമതും അയാള്‍ വിവാഹം കഴിച്ചെന്നുമാണ് ഇവർ പറയുന്നത്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

അതിന്‍റെ വൈരാഗ്യത്തിലാണ് പിഞ്ചുകുഞ്ഞിനെ അനീഷ മർദിച്ചത്.

പിഞ്ചുകുഞ്ഞിന്‍റെ കൈ കാലുകളിലും പുറത്തും ക്രൂരമായി കൈ കൊണ്ട് മർദിക്കുകയും ഭർത്താവിന് അയച്ചുകൊടുക്കുന്നതിനായി അവ മൊബൈലില്‍ പകർത്തി അയച്ച്‌ കൊടുക്കുകയും ചെയ്തു.

ഈ ദൃശ്യങ്ങള്‍ ലഭിച്ച ഭർത്താവ് അത് സുഹൃത്തുക്കള്‍ക്കും മറ്റും അയച്ചുകൊടുത്തതോടെയാണ് മർദനത്തിന്‍റെ വിവരം പുറത്തറിഞ്ഞത്.

ഇന്നലെ പുലർച്ചെ അനീഷയെ വീട്ടിലെത്തി പോലീസ് പിടികൂടുകയായിരുന്നു.

അനീഷയെയും കുഞ്ഞിനെയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഇരുവരെയും ഹാജരാക്കിയ ശേഷം കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയർ സമിതിക്ക് കൈമാറും.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

അനിഷയുടെ പിതാവ് ഇസ്മയില്‍, മുൻ വിവാഹത്തിലെ ആറു വയസുള്ള ആണ്‍കുട്ടി എന്നിവരോടൊപ്പമാണ് ഇവർ താമസിക്കുന്നത്.

അനീഷയും ഇതിന് മുൻപ് രണ്ട് വിവാഹം കഴിച്ചതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ
[masterslider id="10"]

Related posts