സംവിധായകൻ സംഗീത് ശിവന്‍ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യൂഹം, യോദ്ധ, ഉറുമി, ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ എട്ടു സിനിമകള്‍ ചെയ്തു. രഘുവരന്‍ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടര്‍ന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധര്‍വം , നിര്‍ണയം, സ്‌നേഹപൂര്‍വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സംഗീത് ഒരുക്കി. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1997 ല്‍ സണ്ണി ഡിയോള്‍ നായകനായ…

Read More

വിവാദ പ്രസ്താവനയുമായി കോൺഗ്രസ്‌ നേതാവ്; ഒടുവിൽ സസ്പെൻഷൻ

ബെംഗളൂരു: വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും റായ്ച്ചൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണുമായ പതി ബഷറുദ്ദീന്‍. ജയ് ശ്രീറാം വിളിക്കുന്നവരെ പോലീസ് ബൂട്ട് കൊണ്ട് ചവിട്ടണമായിരുന്നു എന്നായിരുന്നു പ്രസ്താവന. വീഡിയോ വൈറലായതോടെ വന്‍ പ്രതിഷേധവുമായി ബിജെപി രംഗത്ത്. റായ്ച്ചൂര്‍ മുനിസിപ്പല്‍ കമ്മീഷണര്‍ ഗുരുസിദ്ദയ്യ ഹിരേമഠത്തിന് മുന്നിലാണ് ബഷറുദ്ദീന്‍ വിവാദ പ്രസ്താവന നടത്തിയത്. റായ്ച്ചൂര്‍ ഡിസി ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. റായ്ച്ചൂരില്‍ പ്രചാരണത്തിനെത്തിയ കെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ റായ്ച്ചൂര്‍ ബിജെപി എംഎല്‍എ ശിവരാജ് പാട്ടീല്‍ ഡിസിക്ക് പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട്…

Read More

കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക

ന്യൂഡൽഹി: അപൂർവമായ പാർശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കല്‍ കമ്പനിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കൊവിഷീല്‍ഡ് വാക്‌സിൻ പിൻവലിച്ച്‌ ആസ്ട്രസെനക. ആഗോളതലത്തില്‍ തന്നെ പിൻവലിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ആസ്ട്രാസെനെകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമ്മിച്ചത്. ഡിമാൻഡ് സംബന്ധമായ കാരണങ്ങളാണ് തീരുമാനത്തിന് പിറകിലെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.

Read More

അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് തന്നെയെന്ന് കങ്കണ

ഷിംല:തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ കങ്കണയുടെ പ്രസംഗങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചനെ താനുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കങ്കണയുടെ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത് ബിഗ് ബി കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് തന്നെയാണെന്നാണ് കങ്കണയുടെ അവകാശവാദം. രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാന്‍ രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ന്യൂഡല്‍ഹിയിലോ അതോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച്‌ പറയാനാകും” കങ്കണ പറഞ്ഞു. കങ്കണയുടെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും…

Read More

99.69 ശതമാനം വിജയം; എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെ കുറവാണിത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു.

Read More

തെരഞ്ഞെടുപ്പിനിടെ ബിജെപി കോൺഗ്രസ്‌ പ്രവർത്തകർ ഏറ്റുമുട്ടി; കല്ലേറിൽ ഒരാൾക്ക് പരിക്ക് 

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കല്ലേറില്‍ ബിജെപി പ്രവര്‍ത്തകന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സുര്‍പൂര്‍ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ബദ്യപൂര്‍ പോളിങ് സ്‌റ്റേഷനിലാണ് സംഭവം. കല്ലേറില്‍ ഭീമണ്ണ മല്ലപ്പ ബയാലി(45)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ സുര്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം യാദ്ഗിര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

ഗർഭം ധരിക്കുന്നത് സ്ത്രീകൾ മാത്രമല്ല, ‘ഗർഭിണി’ എന്ന പദം നിയമപുസ്തകത്തിൽ നിന്നും ഒഴിവാക്കി കോടതി 

ന്യൂഡല്‍ഹി: ഗർഭിണി എന്ന പദം നിയമപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി സുപ്രീംകോടതി. ഗർഭിണി എന്ന അർത്ഥം വരുന്ന പ്രഗ്നൻ്റ് വുമണ്‍ എന്ന ഇംഗ്ലീഷ് പദം ഒഴിവാക്കി പകരം പ്രഗ്നൻ്റ് പേർസണ്‍ എന്ന പദം ഉപയോഗിക്കാനുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നോണ്‍ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെൻ്റർ പുരുഷൻമാരും ഗർഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥത്തില്‍ പ്രഗ്നൻ്റ് പേർസണ്‍ എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാൻ ഉത്തരവിട്ടത്. 14വയസുള്ള പെണ്‍കുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തില്‍ മാത്രം പ്രഗ്നൻ്റ്…

Read More

മെട്രോയിൽ കമിതാക്കളുടെ അതിരുവിട്ട പ്രണയലീല; വീഡിയോ വൈറൽ ആയതോടെ പ്രതികരിച്ച് പോലീസ് 

ബെം​ഗളൂരു: മെട്രോയിൽ പ്രണയിനികളുടെ അടുത്തിടപഴകിയുള്ള ദൃശ്യങ്ങളോട് പ്രതികരിച്ച് പോലീസ്. ദൃശ്യങ്ങൾ പങ്കുവെച്ച് ഇവർക്കെതിരെ കേസെടുക്കണമെന്നാണ് യാത്രക്കാരൻ ആവശ്യപ്പെട്ടത്. അതിനിടെ, സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച ദൃശ്യത്തോട് പ്രതികരിച്ച് ബെം​ഗളൂരു പോലീസ് രം​ഗത്തെത്തി. നമ്മ മെട്രോയിൽ എന്താണ് സംഭവിക്കുന്നത്, പതുക്കെ ബെം​ഗളൂരു മെട്രോ ദില്ലി മെട്രോയായി മാറുകയാണ്. ഇവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്നും പെൺകുട്ടി ആൺകുട്ടിയെ ചുംബിക്കുകയാണെന്നും സിറ്റി പോലീസിനേയും മെട്രോ അധികൃതരേയും ടാ​ഗ് ചെയ്തു കൊണ്ട് യാത്രക്കാരൻ പോസ്റ്റ് ചെയ്തു. എന്നാൽ വീഡിയോ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. നിങ്ങളുടെ പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും…

Read More

സംസ്ഥാനത്ത് മഴ തുടരും 

ബെംഗളൂരു: വേനൽ മഴ ഈ മാസം 10 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച രാത്രി നഗരത്തിൽ 39.5 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 24 ഡിഗ്രി സെൽഷ്യസുമാണ്.

Read More

കനത്ത മഴയിൽ മരം വീണ് മണ്ഡ്യയിൽ ഒരാൾ മരിച്ചു; നഗരത്തിൽ ടെക്കിയുടെ നട്ടെല്ല് ഒടിഞ്ഞു

ബംഗളൂരു: വെറും അരമണിക്കൂറോളം പെയ്ത കനത്ത കാറ്റിലും മഴയിലും മരണങ്ങളും പലർക്കും പരിക്കുകളും റിപ്പോർട്ട് ചെയ്തു. മഴയ്ക്കിടെ മരം വീണ് മാണ്ഡ്യയിൽ ഒരാൾ മരിച്ചു, നഗരത്തിലെ ടെക്കിയുടെ നട്ടെല്ല് ഒടിഞ്ഞു. തിങ്കളാഴ്ച ബംഗളൂരുവിൽ ഉണ്ടായ മഴയെത്തുടർന്ന് ഒരു ടെക്കിയുടെ നട്ടെല്ല് ഒടിഞ്ഞു. റോഡിലൂടെ നടക്കുമ്പോൾ കാറ്റിൽ ഒരു മരക്കൊമ്പ് വന്നു വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ല് തകർന്നു. ബെംഗളൂരു സിവി രാമൻ നഗർ നാഗവരപ്പള്ളി രണ്ടാം ക്രോസിലാണ് സംഭവം. ഐടി കമ്പനി ജീവനക്കാരനായ രവികുമാർ (26) എച്ച്എഎൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരം വീണ് സുഷുമ്നാ…

Read More
Click Here to Follow Us