മലയാളി യുവതി അത്തപ്പൂക്കളം ചവിട്ടിമെതിച്ചെന്ന സംഭവത്തിൽ ട്വിസ്റ്റ്‌ 

ബെംഗളൂരു: അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ ആ വീഡിയോയുടെ സത്യാവസ്ഥ എന്ന രീതിയിൽ ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു കാര്യം ആണ്.

മലയാളികളായ രണ്ട് യുവതികളെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ അശ്ലീലം പറഞ്ഞതോടെയാണ് അവര്‍ പ്രകോപിതരായതും പൂക്കളം ചവിട്ടി നശിപ്പിച്ചതുമെന്നാണ് റിപ്പോർട്ട്‌.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ബെംഗളൂരുവിലെ തന്നിസാന്ദ്ര ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു സംഭവം.

ആദ്യം അത്തപ്പൂക്കളത്തില്‍ കയറിനില്‍ക്കുകയും പിന്നീട് യുവതി അത് ചവിട്ടിമെതിച്ച്‌ അലങ്കോലമാക്കുന്നതുമായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍.

പൂക്കളം ചവിട്ടിമെതിക്കുന്നതിനിടെ ഫ്ലാറ്റിലെ നിയമങ്ങള്‍ സ്ത്രീ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts