ഭാര്യയ്ക്ക് വിവാഹേതര ബന്ധം, കൊലയ്ക്ക് പിന്നിൽ കാമുകനാണെന്ന് മുൻ ഭർത്താവ് 

ബെംഗളൂരു: കൊലപാതകത്തിനിരയായ മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി മുൻ ഭർത്താവ് ഹേമന്ദ് ദാസ്.

ഇയാളാകാം കാെലയ്‌ക്ക് പിന്നിലെന്ന് കരുതുന്നുവെന്നും ഹേമന്ദ്ദാസ് പറഞ്ഞു.

അതേസമയം പ്രതിയെ തിരിച്ചറിഞ്ഞട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

സംശയമുള്ള മൂന്നുപേർ പോലീസിന്റെ നിരീക്ഷണത്തിലാണ് അതില്‍ അഷ്റഫും ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ പ്രതിയെക്കുറിച്ചുള്ള വിവരം പുറത്തുവിടാൻ പോലീസ് തയാറായില്ല.

അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ 26-കാരിയുടെ മൃതദേഹം 59 കഷ്ണങ്ങളാക്കിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പോലീസ് മൃതദേഹം കണ്ടെത്തുമ്പോള്‍ പുഴുവരിച്ച നിലയിലായിരുന്നു.

  ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം

ഫ്രിഡ്ജിന് സമീപം ഒരു സ്യൂട്ട്കേസും കണ്ടെത്തിയിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ഇത് 30ലധികം എന്നായിരുന്നു പറഞ്ഞത്.

നെലമംഗലയിലെ തന്റെ കടയിലെത്തിയപ്പോഴാണ് മഹാലക്ഷ്മിയെ ഏറ്റവും ഒടുവില്‍ കണ്ടെതെന്നും അയാള്‍ പറഞ്ഞു.

മകളുടെ കാര്യത്തിനാണ് അവള്‍ വന്നത്.

നെലമംഗലയിലെ സലൂണില്‍ ജോലി ചെയ്തിരുന്ന ഉത്തരാഖണ്ഡ് സ്വദേശിയാണ് അഷ്‌റഫ്.

ഇയാള്‍ക്കെതിരെ അവള്‍ ഭീഷണപ്പെടുത്തലിന് ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും ഹേമന്ദ് പറഞ്ഞു.

ആറ് വർഷത്തെ ദാമ്പത്യത്തിനാെടുവില്‍ ഒമ്പത് മാസം മുമ്പായിരുന്നു ഞങ്ങളുടെ വേർപിരിയല്‍.

വാക്കുതർക്കത്തിന്റെ പേരില്‍ മഹാലക്ഷ്മി എനിക്കെതിരെയും നെലമംഗല പോലീസില്‍ പരാതി നല്‍കിയിരുന്നതായും ഹേമന്ദ് പറഞ്ഞു.

  സിംഗപ്പൂർ തോൽക്കും, മജസ്റ്റിക് ജയിക്കും! ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് വരുന്നത് വിസ്മയ പദ്ധതി

മഹാലക്ഷ്മിയുടെ ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കണം.

അവള്‍ക്ക് നിത്യശാ‌ന്തി ലഭിക്കാനാണിത്.

സെപ്റ്റംബർ രണ്ടിനാണ് മഹാലക്ഷ്മിയുടെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫാകുന്നത്.

ഇവരുടെ ഫോണില്‍ വിളിച്ചവരുടെയും മെസേജ് അയച്ചവരുടെയും വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്താം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി
[masterslider id="10"]

Related posts

Click Here to Follow Us