യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളായി കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് 

ബെംഗളൂരു: 29കാരിലെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്.

സംഭവത്തിലെ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും കമ്മീഷണർ ബി. ദയാനന്ദ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് യുവതി താമസിക്കുന്ന ഫ്ലാറ്റില്‍ ഫ്രിഡ്ജില്‍ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയത്.

പ്രതി പുറത്തുനിന്നുള്ള ആളാണ്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാൻ കഴിയില്ല.

  ഹോസ റോഡ് ഇനി വെറും സ്റ്റേഷനല്ല, ഒരു ഹബ്ബാണ്! മെട്രോ യെല്ലോ ലൈൻ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മാറ്റങ്ങൾ

വിവരം പുറത്താകുന്നത് പ്രതിക്ക് സഹായകരമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാള്‍ സ്വദേശിയാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു.

21നാണ് ബെംഗളൂരുവിലെ വിനായക നഗറില്‍ താമസിക്കുന്ന വീട്ടില്‍ ഫ്രിഡ്ജില്‍ 29 കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹം കഷ്ണങ്ങളാക്കി നിലയില്‍ കണ്ടെത്തിയത്.

ഭർത്താവുമായി അകന്ന് വാടക വീട്ടില്‍ ഒറ്റക്കായിരുന്നു മഹാലക്ഷ്മി താമസിച്ചിരുന്നത്.

ശരീരഭാഗങ്ങള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്.

കൊലപാതകം ദിവസങ്ങള്‍ക്ക് മുമ്പ് നടന്നതാകാമെന്നാണ് നിഗമനം.

  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്

കടുത്ത ദുർഗന്ധത്തെ തുടർന്ന് വീട്ടുടമ നല്‍കിയ പരാതിയിലാണ് തിരച്ചില്‍ നടത്തിയത്.

കൊലപാതകം നടത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഉപേക്ഷിച്ചതാകാമെന്നും പോലീസ് സംശയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us