അതിർത്തികളിലെ പ്രൈമറി സ്കൂളുകൾ തുറക്കുന്നതിനുള്ള തീരുമാനം ഉടൻ:മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാന അതിർത്തി പ്രദേശങ്ങളിലെ കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതും പ്രൈമറി സ്കൂളുകൾ വീണ്ടും തുറക്കുന്നതും സംബന്ധിച്ച തീരുമാനം വിദഗ്ധ സമിതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മംഗളൂരു വിമാനത്താവളത്തിൽ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

കേരളവും മഹാരാഷ്ട്രയും അതിർത്തി പങ്കിടുന്ന കർണാടകയിലെ ജില്ലകളിൽ സ്ഥിതിഗതികൾ വിദഗ്ധർ വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദസറ കഴിഞ്ഞയുടനെ കോവിഡ് -19 വിദഗ്ദ്ധ സമിതിയുമായി ഒരു യോഗം ചേർന്ന് സ്ഥിതിഗതികൾ ചർച്ചചെയ്യുകയും അതിർത്തി ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനുള്ള തീരുമാനം എടുക്കുകയും ചെയ്യും. പ്രൈമറി സ്കൂളുകൾ വീണ്ടും തുറക്കുന്ന കാര്യത്തിലും തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts