മലയാളി യുവാവ് ഫ്ളാറ്റിന്റെ ടെറസിൽനിന്ന് വീണ് മരിച്ചു

death

ബെംഗളൂരു : മൈസൂരുവിൽ ഫ്ളാറ്റിന്റെ ടെറസിൽനിന്ന് വീണ് മലയാളിയുവാവ് മരിച്ചു. മലപ്പുറം തിരൂർ മംഗലം മങ്കടവളപ്പിൽ മേപ്പറമ്പത്ത് മുജീബ് മാസ്റ്ററുടെ മകൻ റബിൻഷാ (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11-ഓടെയായിരുന്നു സംഭവം.

സി.എം.എ. ട്യൂട്ടറായ റബിൻഷാ ജോലിയുടെ ആവശ്യത്തിനായി ബെംഗളൂരുവിലേക്ക് വരുന്നതിനിടെ മൈസൂരുവിൽ സുഹൃത്തിന്റെ വീട്ടിൽക്കയറി. രാത്രി ഭക്ഷണത്തിനുശേഷം മൂന്നുനിലക്കെട്ടിടത്തിന്റെ ടെറസിൽ സുഹൃത്തുമായി സംസാരിച്ചിരിക്കെ അബദ്ധത്തിൽ വീഴുകയായിരുന്നു.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

ഉടനെ മൈസൂരുവിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കുകൊണ്ടുപോയി. മൈസൂരു കെ.എം.സി.സി. പ്രവർത്തകർ ആശുപത്രി നടപടികൾക്ക് നേതൃത്വംനൽകി. മാതാവ്: സുലേഖ. സഹോദരങ്ങൾ: റജിൻഷ, റന മറിയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts