സാമ്പത്തിക പ്രതിസന്ധി; അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ കടമെടുത്ത് ബൈജൂസ്

ബെംഗളൂരു : സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ വിദ്യാഭ്യാസ ടെക് കമ്പനിയായ ബൈജൂസ് ഫണ്ട് കടമെടുത്ത് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നു.

കുറച്ചുഫണ്ട് കടമെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വാരാന്ത്യത്തോടെ ശമ്പളത്തിന്റെ ഒരുഭാഗം നൽകാൻ സാധിക്കുമെന്നും ബൈജൂസ് സഹസ്ഥാപകൻ ബൈജു രവീന്ദ്രൻ ശനിയാഴ്ച അധ്യാപകർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ശമ്പളം വൈകുന്നതുമൂലം ജീവനക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടിന് ക്ഷമാപണവും നടത്തി. നിങ്ങൾ ഏറ്റവും മികച്ചത് നൽകി, അതിന് പ്രതിഫലം നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അതിൽ ഖേദിക്കുന്നുവെന്ന് സന്ദേശത്തിലുണ്ട്.

മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനുശേഷമാണ് ജീവനക്കാർക്ക് ആശ്വാസമായി ഇ-മെയിൽ ലഭിക്കുന്നത്.

അധ്യാപകർക്കുമാത്രമേ അറിയിപ്പ് ലഭിച്ചിട്ടുള്ളൂവെന്നും മറ്റുവിഭാഗങ്ങളിൽ ജോലിചെയ്യുന്നവർക്ക് സന്ദേശം ലഭിച്ചിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts